JAADUGAR (Netflix)
Faisal K Abu
സിനിമ പ്ലേ ചെയ്ത ആദ്യ സെക്കൻഡിൽ നോട്ടം പോയത് ചിത്രത്തിൻറെ നീളം ആയ 2 മണിക്കൂർ 47 മിനിറ്റ് എന്ന ടൈമറിലേക്ക് ആണ്… ഒരു ഫീൽ ഗുഡ് ചിത്രത്തിന് ഇത്രയും ഡ്യൂറേഷൻ ഒരു കല്ലുകടി ആകില്ലെ എന്നൊരു സംശയം ഉണ്ടായിരുന്നു… എന്നാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നിപ്പോയി, അതിനു കാരണമായതോ അത്ര മേൽ മനസ്സ് നിറക്കുന്ന പ്രകടനങ്ങളും.
സമീർ സക്സേന സംവിധാനം ചെയ്ത് പഞ്ചായത്ത് ഫെയിം ജിതേന്ദ്ര കുമാർ, ജാവേദ് ജാഫ്രി, മനോജ് ജോഷി , ആരുഷി ശർമ എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ജാദുഗർ എന്ന സിനിമ തികച്ചും അമച്വർ ആയ ഒരു മേക്കിങ് മാത്രം ഉള്ളൊരു സിനിമ ആണ്… ഒരു ഘട്ടത്തിലും പോലും കാണികളെ കഥ കൊണ്ടോ, അവതരണം കൊണ്ടോ പൂർണമായും സിനിമയിൽ ഇൻവോൾവ് ചെയ്യിക്കാൻ സിനിമക്ക് സാധികുന്നില്ല.കൂടാതെ ഒരു സീരീസ് ടൈപ് പ്രസൻ്റേഷൻ കൂടി ആകുമ്പോൾ കുറേ പ്രശ്നങ്ങൾ സിനിമക്ക് ഉണ്ട് താനും.
പക്ഷേ ഇതിനെ എല്ലാം തരണം ചെയ്തും ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം ആക്കി സിനിമയെ മാറ്റുന്നത് മികച്ച പ്രകടനങ്ങൾ ആണ്… കൺഫ്യൂസ്ഡ് ആയ സ്വാർഥൻ ആയ മീനു എന്ന കഥാപാത്രം ആയി ജിതേന്ദ്ര ആപ്റ്റ് ആണ്… പക്ഷെ ജാവേദ് ജാഫ്രിയുടെ മിന്നുന്ന പ്രകടനം ആണ് സിനിമയുടെ ഹൈലൈറ്റ്….കൂടാതെ സപ്പോർട്ട് കാസ്റ്റ് ആയി വരുന്നവരും കാണികളെ പ്രകടനം കൊണ്ട് എൻജോയ് ചെയ്യിക്കുന്നതിൽ വിജയിക്കുന്നുണ്ട്.
ജാദുഗർ ഒരിക്കലും ഒരു സിനിമ എന്ന നിലയിൽ വിജയിക്കുന്ന ഒന്നല്ല… എന്നിരുന്നാലും പഴയകാല ബോളിവുഡ് സിനിമകൾ കണ്ട് വളർന്ന ഒരാൾ എന്ന നിലയിൽ എന്നിലെ പ്രേക്ഷകനെ മുഷിപിച്ച ഒന്നല്ല ചിത്രം എന്നതും പറയാതെ വയ്യ.