Faisal K Abu

മഹാവീര്യർ…ഒരോ സിനിമയും കഥ പറയുന്ന ഒരു പ്രതലം ഉണ്ട്.. അതിനെ എത്രത്തോളം സിനിമക്ക് ഉതകുന്ന രീതിയിൽ വിശ്വസനീയമായി (ലോജിക് അല്ല) അവതരിപ്പിക്കാൻ സാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരോ സിനിമയുടെയും മെറിറ്റ് കാണികൾ തീരുമാനിക്കുന്നതും. ഉദാഹരണത്തിന് സമീപ കാലത്ത് ഇറങ്ങിയ ജന ഗണ മണ അത്തരത്തിൽ സിനിമാറ്റിക് ലോജിക്/ലിബർട്ടിയേ കാണികൾക്ക് രസകരമാകുന്ന രീതിയിൽ ഉപയോഗിച്ചു കയ്യടി നേടിയ ഒന്നാണ്. യഥാർത്തത്തിൽ ഒരു കോടതിയിൽ പോയി ഒരിക്കലും ചോദിക്കാൻ കഴിയാത്ത ചോദ്യങ്ങളെ സ്ക്രീനിൽ കാണിച്ച് അത് കാണികളുടെ കൂടി ചോദ്യങ്ങൾ ആക്കി മാറ്റിയത് ആണ് ആ സിനിമയുടെ യഥാർത്ഥ വിജയവും.

എം മുകുന്ദൻ്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മഹാവീര്യർ വ്യക്തിപരമായി നല്ലൊരു ഫാൻ്റസി സറ്റയർ എന്ന നിലയിൽ നന്നായി ആസ്വദിക്കാവുന്ന ഒരു സിനിമ ആയിട്ടാണ് എനിക്കു അനുഭവപ്പെട്ടത്. മേല്പറഞ്ഞ കഥാപരമായ പശ്ചാത്തലം വിശ്വസനീയമായി സെറ്റ് ചെയുന്നതിൽ തിരക്കഥ ഒരു പരിധി വരെ തിരക്കഥ വിജയിക്കുന്നുണ്ട് എങ്കിലും കാണികളെ പൂർണമായും സിനിമയിൽ പിടിച്ചിരുത്തി കഥപറയാൻ സിനിമക്ക് സാധിച്ചിട്ടില്ല… സിംബോളിക് ആയി രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്നവരെ ദേശദ്രോഹി ആക്കി മുദ്ര കുത്തി തൻ്റെ ഉദ്യോഗസ്ഥ വൃന്ദങ്ങളെ ഉപയോഗിച്ചു വേട്ടയാടുന്ന , ദൈവങ്ങളെ പോലും യാതൊരു മടിയും ഇല്ലാതെ തൻ്റെ കഴിവ്കേട് മറക്കാൻ ഉപയോഗിക്കുന്ന , രാജാവ് പോകുന്നിടത്ത് കൂടെ പോകുന്ന സിംഹാസനം ഉള്ള പ്രജാപതിയെ വിമർശനാത്മകമായി നിയമത്തിന് അതീതൻ ആയി ചിത്രീകരിക്കുനുണ്ട് എങ്കിലും ആകെ തുകയിൽ കാണികളിലേക്ക് അത് കൃത്യമായി കണക്റ്റ് ചെയ്യാതെ പോകുന്നത് പോലെ തോന്നി.

ഒരു വിഗ്രഹ മോഷണ ശ്രമവും അതിൻ്റെ കേസ് വിചാരണയും എന്ന നിലയിൽ പൂർണമായും നർമത്തിൽ ചാലിച്ച അവതരണവും ആയി കൊട്ടി കയറുന്ന താരതമ്യേന നീളം കുറവുള്ള ഒന്നാം പകുതിയിൽ നിന്ന് വളരേ പെട്ടെന്നു തികച്ചും സീരിയസ് ആയ എന്നാൽ ഫാൻ്റസി കലർന്ന ആക്ഷേപഹാസ്യ രീതിയിലേക്ക് ഉള്ള ചിത്രത്തിൻ്റെ മാറ്റം ഒട്ടും തന്നെ നൈസർഗികമായി തോന്നിയില്ല. പക്ഷേ രാജാവിനെയും ,അദേഹത്തിൻ്റെ ഉദ്യോഗസ്ഥ വൃന്ദങ്ങളെയും മുൻനിർത്തി നിലവിലെ രാഷ്ട്രീയ/സാമൂഹിക സാഹചര്യങ്ങളെ വിമർശിക്കുന്ന സറ്റയർ ശൈലി പതുക്കെ കാണികളെ തിരിച്ച് സിനിമയിലേക്ക് കൊണ്ട് വരുന്നുണ്ട് എങ്കിലും ഒരു സമയത്തിന് അപ്പുറം പിടി വിട്ടു പോകുന്ന തിരക്കഥ സിനിമയിൽ കൊണ്ട് വരുന്ന അതി നാടകീയത സിനിമക്ക് ഗുണകരമാകാതെ പോയത് പോലെ തോന്നി…അവസാന രംഗങ്ങളിലെ അസ്വസ്ഥത അതിൻറെ എല്ലാ അർത്ഥത്തിലും കാണികളിൽ എത്തുക എന്ന ഉദ്ദേശത്തോടെ തന്നെ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്തത് ആണെകിൽ കൂടിയും സിനിമയുടെ അവസാന ഭാഗങ്ങളും ക്ലൈമാക്സും ഒക്കെ ഒട്ടും സുഖം ഉള്ളതായി തോന്നിയില്ല…സിനിമയുടെ ക്വാളിറ്റി making & especially loud BGM കൊണ്ട് തീയേറ്റർ വാച്ച് അർഹിക്കുന്ന സിനിമ ആണ്…എന്നിരുന്നാലും സിനിമ സിംബോളിക് ആയി പറയുന്ന പല കാര്യങ്ങളും കാണികളിലേക്ക് എങ്ങിനെ ഇറങ്ങി ചെല്ലും എന്നത് കാത്തിരുന്നു കാണേണ്ടത് ആണ്… Brave attempt…but isn’t perfect.

പ്രകടനങ്ങളിൽ സിദ്ധീക്ക്, ലാലു അലക്സ്, ലാൽ, വിജയ് മേനോൻ എന്നിവർ മികച്ചു നിൽക്കുമ്പോൾ നിവിൻ പോളിയും, ആസിഫ് അലിയും തങ്ങളുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്… ആദ്യ പകുതിയിൽ വരുന്ന ഭൂരിഭാഗം അഭിനേതാക്കളും ചിരിപ്പിക്കുക എന്ന ദൗത്യം കൃത്യമായി നിർവഹിക്കുന്നുണ്ട്… എല്ലാവരും കയ്യടി അർഹിക്കുന്നു.ഈ സിനിമ മോശം ആണ് എന്നും അല്ല മികച്ച ഒരു സിനിമ ആണ് എന്നും ഉള്ള രണ്ട് അഭിപ്രായങ്ങൾ കണ്ടു… ഒന്നു ചിന്തിച്ചു നോക്കുമ്പോൾ മേല്പറഞ്ഞ രണ്ടു അഭിപ്രായങ്ങളും ഒരു പോലെ അംഗീകരിച്ചു കൊടുക്കേണ്ട അപൂർവം സിനിമകളിൽ ഒന്ന് തന്നെ ആണ് ഈ ചിത്രം. ചായകൾ പലതരം ഉണ്ട്… അത് കൊണ്ട് തന്നെ നിങ്ങളൂടെ കോപ്പക്ക് ഉതകുന്ന ചായ ആണോ ഇത് എന്ന് തീരുമാനിക്കേണ്ടത് നിങൾ ഓരോരുത്തരും ആണ്… Truste your instincts… not the hearsay.

Leave a Reply
You May Also Like

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

ജോഫിൻ മണിമല 80കളിലെയും 90കളിലെയും യുവത്വങ്ങളിൽ മാത്രമല്ല. ദേഹമില്ലാതെ സ്മിത ഇന്നും ജീവിക്കുന്നുണ്ട്.. മരണം എന്നാൽ…

“വേറെ ലെവൽ സാർ”, എ ആർ റഹ്‌മാൻ സംവിധാനം ചെയ്ത ‘ലെ മസ്ക് ‘ കണ്ടു രജനിയുടെ പ്രതികരണം

30 വർഷത്തിലേറെയായി എആർ റഹ്‌മാൻ കോളിവുഡിലുണ്ട്. റോജയിൽ തുടങ്ങി പൊന്നിയിൻ സെൽവൻ വരെ അദ്ദേഹം ഒരുക്കിയ…

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്

ഐശ്വര്യയ്ക്ക് ഇന്ന് 50 വയസ്

രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് ഇന്ന് 50 വയസ്…