ന്നാ താൻ കേസ് കൊട്….

Faisal K Abu

ആക്ഷേപഹാസ്യത്തിൻ്റെ കൂട്ടു പിടിച്ച് നമ്മുടെ നാട്ടിലെ അധികാര കേന്ദ്രങ്ങളുടെ അനാസ്ഥകളെയും , അതിനു ചുക്കാൻ പിടിക്കുന്ന ഭരണാധികാരികളുടെ അധികാര ദുർവിനിയോഗത്തെയും, അതിനു കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരെയും കണക്കിന് വിമർശിക്കുന്ന ഒരു ഗംഭീര സിനിമ ആണ് ന്നാ താൻ കേസ് കൊട്…. കുഴിയുമായി ബന്ധപ്പെട്ട് പുറത്തു വന്ന സിനിമയുടെ പോസ്റ്റർ വിവാദം ആയി എന്നും, സിനിമ ബഹിഷ്കരിക്കാൻ വരെ ആഹ്വാനങ്ങൾ വന്നു ഏന്നും കേൾക്കുന്നു… കേട്ടത് ശരിയാണ് എങ്കിൽ ബഹിഷ്കരണം ആഹ്വാനം ചെയ്തവര് സ്വയം അടിക്കാൻ വടി എടുത്തു കൊടുത്തു എന്നേ സിനിമ കണ്ടതിനു ശേഷം എനിക്ക് പറയാൻ ഒള്ളൂ… സിനിമക്ക് അതിൻ്റെത് ആയ രാഷ്ടീയം ഉണ്ട് പക്ഷെ അത് ഒരിക്കലും എതെങ്കിലും വ്യക്തികൾക്കോ, പ്രസ്ഥാങ്ങൾക്കോ എതിരെ അല്ല…. മറിച്ച് ഈ നാട്ടിൽ നിലനിൽക്കുന്ന ജീർണിച്ച വ്യവസ്ഥിതിക്ക് എതിരെ മാത്രം ആണ്… അത് കയ്യടി അർഹിക്കുന്നതും ആണ്.

കള്ളൻ ആയിരുന്ന, കുറച്ച് കാലം ആയി കളവോക്കെ നിർത്തി സ്വസ്ഥമായി ഒരു കുടുംബ ജീവിതത്തിലേക്ക് കടന്ന കൊഴുമ്മേൽ രാജീവൻ ഒരു ദിവസം പാതിരാത്രി വഴി വക്കിൽ ഒന്നു മൂത്രം ഒഴിക്കാൻ ഇരിക്കുന്നത് മുതൽ അയാളുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നു… ആ മൂത്രശങ്ക കിങ്ങിണിയുടെയും പങ്ങിണിയുടെയും ആക്രമണത്തിൽ അയാളുടെ ചന്തിക്ക് കടിയേൽക്കുന്ന അവസ്ഥയിലേക്കും , തുടർന്ന് രാജീവനെ എംഎൽഎ യുടെ വീട്ടിൽ മോഷണ ശ്രമത്തിന് പോലീസ് കേസെടുക്കുന്ന സ്ഥിതിയിലും എത്തിക്കുന്നു…തുടർന്ന് തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള രാജീവൻ്റെ ശ്രമം അയാളെ കൊണ്ട് എത്തിക്കുന്നത് ഒരു മന്ത്രിക്ക് എതിരായ നിയമപോരാട്ടത്തിലേക്ക് ആണ്…തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ന്നാ താൻ കേസ് കൊട് പറയുന്നത്…

ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ കഥ പറയുന്ന ചിത്രം പൂർണമായും നർമത്തിൽ ചാലിച്ച ഒരു പൊളിറ്റിക്കൽ സറ്റയർ തന്നെ ആണ് . കോടതി മുറിയിൽ ഉയരുന്ന വാദ പ്രതിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന സംഭാഷണങ്ങളും സംഭവങ്ങളും ആണ് സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതും , കയ്യടി അർഹിക്കുന്നതും… രതീഷ് പൊതുവാൾ എന്ന സംവിധായകൻ്റെയും എഴുത്തുകാരൻ്റെയും സംഭാവന തന്നെ ആണ് ഈ സിനിമയുടെ ജീവൻ… അതിൽ തന്നെ സിനിമയുടെ മേക്കിങ് അതി ഗംഭീരവും ആണ് . അത് പോലെ സിനിമയുടെ കാസ്റ്റിംഗ് ടോപ് നോച്ച് ആണ് എന്ന് പറയാതെ വയ്യ.

അതിൽ തന്നെ ഈ പോസ്റ്ററിൽ കാണുന്ന മജിസ്ട്രേറ്റ് ആയി അഭിനയിച്ച കുഞ്ഞികൃഷ്ണൻ എന്ന നടൻ്റെ പെർഫോർമൻസ് എടുത്തു പറയേണ്ടത് ആണ് .സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്നത് തന്നെ ആണ് അദ്ദേഹത്തിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ആ കഥാപാത്ര രൂപീകരണവും ഒക്കെ. കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് തന്നെ ആണ് കൊഴുമ്മല്‍ രാജീവന്‍.അനായാസം കഥാപാത്രമായി മാറിക്കൊണ്ട് രാജീവനെ ആവാഹിച്ച് എടുത്ത് ചാക്കോച്ചന്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഗായത്രിയും തൻ്റെ ഭാഗം മികച്ചത് ആകുന്നുണ്ട്..കൂടാതെ സപ്പോർട്ട് കാസ്റ്റ് ആയി വരുന്ന ആദ്യമായി കേസ് എടുക്കുന്ന പോലീസുകാരൻ, കൃഷ്ണന്‍ വക്കീല്‍, ഷുക്കൂര്‍ വക്കീല്‍, എം.എല്‍.എ, മന്ത്രി പ്രേമന്‍, ഗംഗാധരന്‍ സര്‍, സാമുവല്‍ എന്നിങ്ങനെ ഒട്ടുമിക്ക ആളുകളും സിനിമയെ ഗംഭീരമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്…

സിനിമകൾ എല്ലാ കാലത്തും വിമർശനപരമായ രാഷ്ടീയം പറയാറുണ്ട്… ആ രാഷ്ടീയം സത്യത്തിൻ്റെത്/ നേരിൻ്റെത് ആണ് എങ്കിൽ വിമർശനങ്ങളെ ആതിൻ്റെ ഉദേശശുദ്ധിയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുക ആണ് വേണ്ടത്… അത് കൊണ്ട് തന്നെ ആകെ തുകയിൽ തീയറ്ററിൽ പോയിരുന്നു മനസ്സറിഞ്ഞ് ചിരിച്ചു ആസ്വദിക്കാൻ ഉള്ളത് നൽകുന്ന ഒരു സിനിമ തന്നെ ആണ് ന്നാ താൻ കേസ് കൊട്.

Leave a Reply
You May Also Like

പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി

മറ്റുള്ളവരെ സഹായിക്കാൻ വിമുഖത കാട്ടാത്ത വ്യക്തിയാണ് സുരേഷ്‌ഗോപി. അദ്ദേഹം നൽകിയ പല വാക്കുകളും പാലിച്ച ചരിത്രമേയുള്ളൂ.…

ലോകകപ്പ് സമ്മാനദാന ചടങ്ങിലേക്ക് വലിഞ്ഞുകയറി എത്തി തൊന്തരവുണ്ടാക്കിയ സാൾട്ട് ബേ ആരാണ് ? സാൾട്ട് ബേ എന്ന പേര് എങ്ങനെ ലഭിച്ചു ?

ഫിഫ ലോകകപ്പ് സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ സാൾട്ട് ബേ ആരാണ് ? ചിട്ടപ്പെടുത്തിയത്: അറിവ്…

സൂര്യമാനസം അർഹിച്ച വിജയം നേടിയിരുന്നുവെങ്കിൽ ഈ കൂട്ടുകെട്ടിൽ നിന്നും മറ്റു ചിത്രങ്ങൾ ഉണ്ടാകുമായിരുന്നു

Bineesh K Achuthan 6 വയസ്സിന്റെ ബുദ്ധിയും 6 ആളിന്റെ കരുത്തുമുള്ള പുട്ടുറുമീസ്….. എന്നതായിരുന്നു സൂര്യമാനസത്തിന്റെ…

അക്ഷയ് കുമാറിന്റെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്, മിഥുൻ ചക്രവർത്തിയുടെ അരങ്ങേറ്റം, പവൻ കല്യാണിനൊപ്പം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും മിഥുൻ ചക്രവർത്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ ഹിറ്റ് ചിത്രത്തിന്റെ…