Faisal K Abu

പക….
റിവർ ഓഫ് ബ്ലഡ്…

രണ്ടു കുടുംബങ്ങൾ തമ്മിൽ ഉള്ള കുടിപ്പക… അതിൽ ഹോമിക്കപെടുന്ന ജീവിതങ്ങൾ, ഒരിക്കലും പകയുടെ ഭാഗം ആകരുത് എന്നു ആഗ്രഹിച്ചിട്ടും സ്വന്തം ജീവൻ നിലനിർത്താൻ ആ വഴിക്ക് തന്നെ പോകാൻ നിർബന്ധിക്കപ്പെടുന്നവരുടെ ജീവിതം… തലമുറകൾ ആയി കൈമാറ്റം ചെയ്ത് വരുന്ന ഒരിക്കലും ഒടുങ്ങാത്ത ആ പകയുടെ കഥയാണ് സിനിമ പറയുന്നത്…എല്ലാവർക്കും ബോധിക്കുന്ന ഒന്നല്ല ചിത്രത്തിൻ്റെ മേക്കിങ് പക്ഷേ സംഭവം.

ജോണി, കൊച്ചേപ്പ്, പാച്ചി എന്നീ പ്രധാന കഥാപാത്രങ്ങളെ മുൻനിർത്തി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയും അതിനിടയിൽപ്പെട്ട് പോകുന്ന കുറച്ചു ആളുകളെയും കുറിച്ച് ആണ് സിനിമ പറയുന്നത്… പുഴയിൽ നിന്നും ശവം കിട്ടിയ സംഭവം കൊലപാതകം ആയിരിക്കും എന്ന് കൂട്ടുകാരൻ പറയുമ്പോൾ, കൊലപാതകം ആണെങ്കില് ഒന്നുകിൽ എൻ്റെ കുടുംബം അല്ലെങ്കിൽ അവരുടെ കുടുംബം എന്ന് ജോണി പറയുമ്പോൾ ഉണ്ടാകുന്ന നിശബ്ദത തന്നെ സിനിമ പറയുന്ന പകയുടെ ആഴം കാണിച്ച് തരുന്നുണ്ട്.

ജോണി ആയി വരുന്ന ബിപിൻ ബേസിൽ പൗലോസ് മികച്ച പ്രകടനം ആണ് കാഴ്ച്ച വച്ചിരിക്കുന്നത്… കൊച്ചേപ്പ് ആയി എത്തിയ ജോസ് കിഴക്കന്റെ പ്രകടനം പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. വിനിത കോശി, നിധിൻ ജോർജ്ജ്, അതുൽ ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.കൂടാതെ സിനിമയിൽ നാട്ടുകാരും കൂട്ടുകാരും ആയി അഭിനയിച്ചിരിക്കുന്നവരുടെ പ്രകടനവും മെൻഷൻ അർഹിക്കുന്നുണ്ട്.

നിതിൻ ലൂക്കോസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ് കൂടി നിർമ്മാണത്തിൻ്റെ ഭാഗമായിട്ടുണ്ട്… രണ്ടു കുടുംബങ്ങൾ തമ്മിൽ ഉള്ള പകയുടെ പശ്ചാത്തലത്തിൽ ഇത് വരെ പറയാത്ത കഥയൊന്നും അല്ല സിനിമ പറയുന്നത്.. പക്ഷേ ആ കഥ അവതരിപ്പിക്കാൻ സംവിധായകൻ തിരഞ്ഞെടുത്ത ശൈലിയും, അതിനു വേണ്ടി അദേഹം സെറ്റ് ചെയ്ത നല്ലൊരു ടെക്നിക്കൽ ടീമും ആണ് സിനിമയുടെ ഹൈലൈറ്റ്.

ഒട്ടും തന്നെ കമേഴ്സ്യൽ അല്ലാത്ത അവതരണ ശൈലി ആണ് സിനിമയുടെത് അതിനാൽ തന്നെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സിനിമക്ക് സാധിക്കുകയും ഇല്ല… ക്വാളിറ്റി ഉള്ളൊരു നല്ല സിനിമ കാണുവാൻ താൽപര്യം ഉളളവർ എന്തായാലും ഒന്നു കാണുവാൻ ശ്രമിക്കുക…സോണി ലിവിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത് .

Leave a Reply
You May Also Like

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം ‘സൂര്യാസ് സാറ്റർഡേ’; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്.

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തീർപ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്…

വെറും 10 മിനിറ്റ് 53 സെക്കന്റ്, ലോക സിനിമാ നിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ആ മികച്ച ആക്ഷൻ സീൻ

Raghu Balan വെറും 10 മിനിറ്റ് 53 sec ലോകസിനിമനിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ഒരു മികച്ച…

നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘സ്‌പൈ’

യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമായ സ്‌പൈ അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം…