Saturday Night…
Faisal K Abu
Friendship is the new madness… എന്ന തീം മുൻനിർത്തി കിറുക്കൻ്റെയും കൂട്ടുകാരുടെയും കഥ പറയുന്ന സിനിമയുടെ കോർ തീം ഇംപ്രസീവ് ആണു… പക്ഷെ അത് അവതരിപ്പിച്ചു ഇരിക്കുന്നത് സിനിമ ആവശ്യപ്പെടുന്നതിലും കൂടുതൽ അളവിൽ ഹൈ കൊടുത്തിട്ടു ആണ്… ഫസ്റ്റ് ഹാഫ് ഒരു രീതിയിലും ഇംപ്രസ് ചെയ്യിക്കുന്നില്ല… എന്നാൽ രണ്ടാം പകുതിയിൽ കിറുക്കന് ഒപ്പം പതിയെ ലയിച്ചു തുടങ്ങുമ്പോൾ നമുക്ക് ഒരു കണക്ട് ഒക്കെ കിട്ടും.. പക്ഷെ അവിടെയും അവസാനം വരുന്ന ഓവർ ഡോസ് മേക്കിങ് ആ ഫീൽ കുറച്ചു കളയുന്നുണ്ട്… ആകെ തുകയിൽ സംവിധായകൻ കാണികളെ ഓവർ എസ്റ്റിമേറ്റ് ചെയ്തത് പോലെ തോന്നി…
സ്റ്റാൻലി, പൂച്ച സുനിൽ, അജിത്, ജസ്റ്റിൻ എന്നിവർ ഒന്നിച്ചു പഠിച്ച വളർന്ന കൂട്ടുകാർ ആണു…. കൂട്ടത്തിൽ ചങ്ങാതിമാരുടെ കാര്യത്തിൽ ഏറ്റവും ആത്മാർത്ഥ ഉള്ളവരാണ് സ്റ്റാൻലിയും, സുനിലും… അതിൽ തന്നേ സ്റ്റാൻലി ചങ്ങാതിമാർക്ക് ജീവിതത്തിൽ അമിതപ്രാധാന്യം നൽകുന്ന ഒരാളാണ്… പക്ഷേ അജിത് & ജസ്റ്റിൻ ആ സൗഹൃദത്തിന് മുകളിൽ സ്വന്തം കാര്യത്തിന് കൂടുതൽ മുൻതൂക്കം കൊടുക്കുന്നവർ ആയിരുന്നു… പഠന കാലത്തിനു ശേഷം ഇവർക്കിടയിൽ സ്വാഭാവികമായും അല്ലാതെയും വരുന്ന അകൽച്ചയും അതിൻ്റെ കാരണങ്ങളും, തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമ പറയുന്നത്.
ഒരു സമയത്തിന് അപ്പുറം തങ്ങളുടേത് ആയ ഒരു ജീവിതം കെട്ടിപ്പെടുക്കുവാൻ ഉള്ള തിരക്കിനിടയിൽ കൈവിട്ടു പോകുന്ന സൗഹൃദങ്ങളെയും, ആ സൗഹൃദങ്ങൾക്ക് ജീവിതത്തിൽ നൽകാൻ സാധിക്കുന്ന ഉണർവുകളെയ്യും കുറിച്ച് ആണ് സിനിമ സംസാരിക്കുന്നത്…കഥാപാത്രങ്ങൾ ആയി വരുന്ന മിക്കവരും തങ്ങളുടെ ഭാഗം ഭംഗിയാക്കുമ്പോഴും , കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതിലെ പൊരുത്തക്കേടുകളും , കഥാ സന്ദർഭങ്ങളിലെ കൃത്രിമത്വവും സിനിമയെ ഒരുപാട് പുറകോട്ടു വലിക്കുന്നുണ്ട്… സിനിമയിലെ സുപ്രധാനമായ ഒരു സീനിൽ പൂച്ച സുനിലിൻ്റെ പെരുമാറ്റം കാണുമ്പോൾ തന്നേ തിരുകി കയറ്റിയ കൃത്രിമത്വം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാകും… സംവിധായകൻ എന്ന നിലയിൽ റോഷൻ ആൻഡ്രൂസിന് സിനിമയിൽ എവിടെയും കാണികളും ആയി ഒരു കണക്ട് ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല… ആദ്യ പകുതിയിൽ കുറെ സീനുകൾ പെറുക്കി വച്ചിട്ടുണ്ട് എന്നതിൽ കവിഞ്ഞ് ഒന്നും തന്നേ കാണികളിലേക്ക് എത്തുന്നില്ല… അങ്ങിനെ നോക്കുമ്പോൾ രണ്ടാം പകുതി തമ്മിൽ ഭേദം ആണു.
സിനിമ കണ്ടു കഴിഞ്ഞു ചിന്തിക്കുമ്പോൾ സൗഹൃദങ്ങളിലെ പിണക്കങ്ങളും, ഇണക്കങ്ങളും, വിട്ടുവീഴ്ചകളും, അംഗീകരിക്കലും,അവശ്യസമയത്ത് ചേർത്ത് പിടിക്കലും ഒക്കെ ആണു സൗഹൃദത്തെ ആഘോഷം ആകുന്നത് എന്ന് പറയുന്ന സിനിമ ആണ് സാറ്റർഡേ നൈറ്റ് എങ്കിലും സിനിമ കാണുവാൻ ഉദ്ദേശിക്കുന്ന പ്രേക്ഷകർ സ്വന്തം റിസ്കിൽ മാത്രം സമീപിക്കുക എന്ന് കൂട്ടിച്ചേർക്കേണ്ടി വരുന്നു.