Faisal K Abu
തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ എടുത്ത സംവിധായൻ… അതും ഗംഭീര തീയേറ്റർ അനുഭവം സമ്മാനിച്ച സിനിമ ആയ ഓപ്പറേഷൻ ജാവയുടെ സംവിധായകൻ, അത് മാത്രം ആണു സൗദി വെള്ളക്ക എന്ന സിനിമക്ക് ടിക്കറ്റ് എടുക്കാൻ കാരണം… അത് എന്തായാലും വെറുതെ ആയില്ല… എന്നിലെ പ്രേക്ഷകനെ ആഴത്തിൽ സ്പർശിച്ച ഒരു ഇമോഷണൽ ഡ്രാമ തന്നെ ആയിരുന്നു ചിത്രം ഒരു സംവിധായകൻ /എഴുത്തുകാരൻ എന്ന നിലയിൽ ആദ്യ ചിത്രത്തിൽ നിന്നും ഒരുപാട് മുന്നിൽ എത്തിയിട്ടുണ്ട് തരുൺ …ഇനിയും ഒരുപാട് നല്ല സിനിമകൾ ഇയാളിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം എന്ന് അടിവര ഇടുന്നുണ്ട് സൗദി വെള്ളക്ക…💕
ഒരു വെള്ളക്കയും (മച്ചിങ്ങ) ഒരു പല്ലും കാരണം ഐഷ റാവുത്തർ എന്ന വയോധികയുടെ ജീവിതത്തിലും, അവർക്ക് ചുറ്റും ഉള്ളവരിലും ആയി ഉടലെടുക്കുന്ന ഏകദേശം 15 വർഷം നീണ്ടുനിൽക്കുന്ന മാനസിക സംഘർഷങ്ങളും അതിൻ്റെ കാരണങ്ങളും ആണ് സിനിമ പറയുന്നത്…. ആരോടോ ഉള്ള ദേഷ്യത്തിൽ മനസ്സറിയാതെ പറ്റിപോയ ഒരു കയ്യബദ്ധത്തിൻ്റെ കുറ്റബോധവും പേറി… വർഷങ്ങളോളം നീറി നീറി ജീവിച്ച ആ ഉമ്മയിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കുന്ന സാങ്കേതികത്വത്തിന്റെ നൂലാമാലകളും… അതു മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും കൂടി ആണ് സിനിമ പറയുന്നത്….
ഐശുമ്മ എന്ന ഐഷ റാവുത്തർ ആയി വരുന്ന ദേവി വർമ്മ യുടെ പ്രകടനം നമ്മുടെ ഉള്ളിൽ ഒരു നോവായി തന്നെ തറക്കുന്നുണ്ട് …ഒരുപാട് ഭാവപ്രകടനങ്ങൾ ഒന്നും ഇല്ലാതെ അവരുടെ വേദനകളും ആത്മ സംഘർഷങ്ങളും കാണികളുടേതു കൂടി ആകുന്നിടത്തു ആണ് ആ പ്രകടനത്തിന്റെ വിജയം … സിനിമയിലെ ഏറ്റവും മികച്ച സീനിൽ ആ ബൺ പാക്കറ്റും കയ്യിൽ പിടിച്ചു അവർ നടന്നു കയറിയത് കാണികളുടെ ഹൃദയത്തിലേക്ക് തന്നെ ആയിരുന്നു …❤️👌🏾ഐശുമ്മക്കു ശബ്ദം നൽകിയ പോളി വൽസനും കയ്യടി അർഹിക്കുന്നു …
ബ്രിട്ടോ ആയി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ബിനു പപ്പനും , അഭിലാഷ് ആയി വരുന്ന ലുക്മാനും തങ്ങളുടെ വേഷം മികച്ചത് ആകുമ്പോൾ , സത്താർ ആയി വന്നു ഞെട്ടിച്ച സുജിത് ശങ്കർ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് …ഉമ്മയെ ഒരുപാട് സ്നേഹിക്കുന്ന എന്നാൽ സാഹചര്യങ്ങളെ / സമ്മർദ്ദങ്ങളെ എങ്ങിനെ അതിജീവിക്കണം എന്നറിയാത്ത ഒരു സാധാരണക്കാരനെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് സുജിത് ..👏🏾
ഹൈലി ഇമോഷണൽ ആണ് സിനിമ …ആ ഇമോഷണൽ കണക്ട് നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞാൽ മനസ്സ് നിറക്കുന്ന ഹൃദ്യമായ ഒരു സിനിമാ അനുഭവം തന്നെ ആയിരിക്കും സൗദി വെള്ളക്ക …ഇല്ലെകിൽ ചിലർ ഒക്കെ അഭിപ്രായപെട്ടത് പോലെ ഉറക്ക ഗുളിക ആയി തോന്നാനും സാധ്യത ഉണ്ട് … പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല …❤️ പേർസണലി ഒരുപാട് ഇഷ്ടപ്പെട്ടു സിനിമ …👌🏾👏🏾