Cobra – first report

Faisal K Abu

സിനിമയിൽ പോസിറ്റീവ് ആയി തോന്നിയത് – ചിത്രത്തിൻ്റെ മേക്കിങ് , പ്രത്യേകിച്ചും ആദ്യ പകുതിയിൽ.പിന്നെ വിക്രം പെർഫോർമൻസ്, എ ആർ റഹ്മാൻ സോങ്‌സ് & ബിജിഎം അധീരാ സോങ്, റോഷൻ പെർഫോർമൻസ്.

സിനിമയിൽ ഇഷ്ടപ്പെടാതെ പോയ നെഗറ്റീവുകൾ – കണ്ടു മടുത്ത കഥ, കഥ പറയാൻ ഉള്ള പരിസരം ഒരുക്കുന്നതിന് അപ്പുറം ഒട്ടും വികസിക്കാത്ത തിരക്കഥ, പ്രത്യേകിച്ചും തമിഴ് ലോക്കൽ ഓഡിയൻസിന് വേണ്ടി രണ്ടാം പകുതിയിൽ നിറച്ച ജീവൻ ഇല്ലാത്ത ഇമോഷൻ സീനുകൾ & അതിൻ്റെ അവതരണം, പിന്നെ
ഇൻ്റർവെൽ ബ്ലോക്ക് . അല്ലാതെ സിനിമയിൽ എടുത്തു പറയാൻ ഒരു മാസ്സ് ‘വൗ’ മോമെൻ്റ്സ് പോലും ഇല്ല .

കണക്ക് വാദ്യരായ മതിയഴകൻ , അയാളുടെ പുറകെ നടക്കുന്ന പെൺകുട്ടി, അവർക്ക് ചുറ്റും ഉളളവർ ഒരു വശത്ത്. മറുവശത്ത് ചെറു പ്രായത്തിൽ കോടിക്കണക്കിന് ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യം മാനേജ് ചെയ്യുന്ന ഋഷി & ഗാങ്. രണ്ടു ധ്രുവങ്ങളിൽ ഉള്ള ഈ മതിയും, ഋഷിയും തമ്മിൽ ഉള്ള കണക്ഷൻ എന്താണ് , ആ കണക്ഷൻ മൂലം സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണ്, ഇതാണ് കോബ്ര പറയുന്നത്.

കഥാപരമായി പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ല എങ്കിലും ചിത്രത്തിൻ്റെ അവതരണം എടുത്ത് പറയേണ്ടത് ആണ്.ആദ്യപകുതിയിൽ ചിത്രം മികച്ചു നിൽക്കുന്നതും അവിടെ ആണ്.ഒരു പരിധി വരെ ഫ്ളാഷ് ബാക്ക് സീനുകളെ അവതരിപ്പിച്ച രീതി ഒക്കെ നന്നായിരുന്നു .ഇൻ്റർവെൽ ബ്ലോക്ക് ഒക്കെ ശരിക്കും നന്നായിരുന്നു. ആദ്യ പകുതിയിലെ കെട്ട് കാഴ്ചകൾക്ക് ശേഷം രണ്ടാം പകുതിയിലെ ദുർബലമായ കണ്ടൂ പഴകിയ കഥയിലേക്ക് വന്നപ്പോൾ, ശക്തമായ അടിത്തറ ഇല്ലാത്ത തിരക്കഥ സിനിമയെ ആകെ തുകയിൽ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും.

പുതുമ ഇല്ലെങ്കിൽ കൂടിയും അത്യാവശ്യം നല്ലൊരു പ്ലോട്ട് സിനിമക്ക് ഉണ്ടായിട്ടും അത് എഴുത്തിൽ വേണ്ട രീതിയിൽ വികസിപ്പിക്കാൻ സാധിക്കാത്തത് സിനിമയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.ഹീറോയും വില്ലനും തമ്മിൽ ഉള്ള കോൺഫ്ളിക്റ്റ് ഒന്നും നന്നായി പ്രസെൻ്റ് ചെയ്തതായി തോന്നിയില്ല.പ്രകടനങ്ങളിൽ വിക്രം & റോഷൻ എന്നിവർ ആണ് ടോപ്പ് നോച്ച് ആയി തോന്നിയത് . പ്രകടനത്തിന് അപ്പുറം വിക്രത്തിൻ്റെ മേക്കപ്പ് & വിഗ് ഒക്കെ എന്തോ പോലെ തോന്നി .അത് പോലെ ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ ബോഡി ലാംഗ്വേജ് ഒക്കെ എന്തോ കടത്ത് കഴിക്കുന്ന ഫീൽ ആയിരുന്നു.റോഷൻ സ്ക്രീൻ ടൈം കുറവാണ് എങ്കിലും ഉളളത് പക്കാ ആണ്.

യാതൊരു വിധ പ്രതീക്ഷകളും ഇല്ലാതെ ആണ് ഈ സിനിമ FDFS കാണുവാൻ തീരുമാനിച്ചത്. അതും സത്യം പറഞ്ഞാൽ ഒരു ദുരന്തം ആയിരിക്കും എന്ന് കരുതി തന്നെ ആണ് പോയതും. എന്നിരുന്നാലും സിനിമ കാണാൻ തോന്നിച്ച കാരണം എ ആർ റഹ്മാൻ മ്യൂസിക്, വിക്രം എന്നീ പേരുകൾ ആയിരുന്നു.എന്നാൽ സിനിമയെ കുറിച്ചുള്ള എൻ്റെ ചിന്തകൾ തെറ്റായിരുന്നു എന്നു തോന്നിപിച്ച നല്ലൊരു ഒന്നാം പകുതി കഴിഞ്ഞപ്പോൾ സത്യത്തിൽ സന്തോഷം തോന്നി.

എന്നാൽ ആ സന്തോഷം അധികം വൈകാതെ സങ്കടം ആയി അതിനു കാരണമോ ഞാൻ കരുതിയതിലും വലിയ ദുരന്തമായി പോയി രണ്ടാം പകുതി എന്നതും.ആകെ തുകയിൽ വേണം എങ്കിൽ സ്വന്തം റിസ്കിൽ കണ്ടൂ നോക്കാം അല്ലെങ്കിൽ വിട്ടുകളയാം എന്നേ ജനറൽ ആയിട്ടു ഈ സിനിമയെ കുറിച്ച് പറയാൻ ഒള്ളൂ.

Leave a Reply
You May Also Like

ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’, താരങ്ങളുടെ കാര്യത്തിൽ അടിമുടി അഴിച്ചുപണി

വൈക്കം മുഹമ്മദ് ബഷീർ രചന നിർവഹിച്ചു എ. വിൻസന്റ് സംവിധാനം ചെയ്ത് 1964-ൽ റിലീസ് ചെയ്ത…

‘ടൂ മെൻ ആർമി’ പ്രദർശനത്തിന്

‘ടൂ മെൻ ആർമി’ പ്രദർശനത്തിന് സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്,…

‘സ്‌നിഗ്ദ്ധം’ സൈന മൂവീസിലൂടെ

‘സ്‌നിഗ്ദ്ധം’ സൈന മൂവീസ്സിലൂടെ പ്രശസ്ത പി ആര്‍ ഒ എ എസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി…

“സ്വസികയുടെ തട്ട് ഇപ്പോഴും രേഷ്മക്ക് ഒപ്പം എത്തിയിട്ടില്ല, കുറച്ചു കൂടി ഒന്ന് മൂക്കണം”, കുറിപ്പ്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ തിയേറ്ററുകളിൽ നിന്നും ഒടിടിയിൽ…