Faisal K Abu
പടിക്കൽ കൊണ്ടു പോയി കലം ഉടക്കാൻ നോക്കിയിട്ടും അതുവരെ കഥ പറച്ചിലിലും , അവതരണത്തിലും പുലർത്തിയ മികവ് കൊണ്ടും ,ആസിഫ് അലിയുടെ ഗംഭീര പ്രകടനം കൊണ്ടും ശരാശരിക്ക് മുകളിൽ നിൽക്കുന്ന നല്ലൊരു സിനിമാ അനുഭവം തന്നെ ആണ് കൂമൻ… 👌🏾ക്ലൈമാക്സ് ആണ് സിനിമയുടെ വീക്ക് പോയിന്റ് 👎🏾 ഒറ്റ കാഴ്ചയിൽ ഒരു പോലീസുകാരൻ എന്ന നിലയിൽ തന്റെ അധികാരത്തെ ഒരു ലഹരി പോലെ കാണുന്ന ഗിരിയുടെ കഥയാണ് സിനിമ പറയുന്നതു….തന്റെ അധികാര പരിധിയിലേക്ക് ഉള്ള ചിലരുടെ കടന്നു കയറ്റം ഇഷ്ടപ്പെടാതെ വരുന്ന ഗിരി നടത്തുന്ന ചില കൈ വിട്ട കളികളും അതിന്റെ തിരിച്ചടികളും ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് …
കൃഷ്ണകുമാറിന്റെ തിരക്കഥ തന്നെ ആണ് സിനിമയുടെ ഏറ്റവും മികച്ച വശം …കൂമൻ ആകേണ്ടി വരുന്ന ഗിരിയുടെ ആത്മ സംഘർഷങ്ങളെ സിനിമയുടെ പ്രധാന പ്രമേയവും ആയി നല്ല രീതിയിൽ യോജിപ്പിച്ചു ഒരു പരിധി വരെ കൊണ്ട് പോകുന്നതിൽ തിരക്കഥ വിജയിക്കുന്നുണ്ട് … ഒന്നിൽ കൂടുതൽ ലേയറുകൾ ആയി പറയുന്ന കഥയിൽ പക്ഷെ അവസാനം എത്തുമ്പോൾ ഒരൽപം തിടുക്കം കൂടിയതു പോലെ തോന്നി …
ത്രില്ലർ സിനിമകൾ എടുക്കാൻ ഒരു പ്രത്യേക കഴിവ് ഉള്ള ജിത്തു ജോസഫിന്റെ കയ്യിലേക്ക് എത്തിയ ഈ തിരക്കഥയെ മികച്ച രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് …ആദ്യ പകുതി അവസാനിച്ച രീതി ഒക്കെ കണ്ടപ്പോൾ ദൃശ്യത്തിന് മുകളിൽ നിൽക്കുന്ന ഒരു ഹൈ ഒക്കെ കിട്ടും എന്ന് തോന്നി എങ്കിലും … നിന്ന നിൽപ്പിൽ പതിറ്റാണ്ടുകൾ പുറകിലേക്ക് പോയ ക്ലൈമാക്സ് അവതരണ ശൈലി അതുവരെ ഉണ്ടായിരുന്ന സിനിമയുടെ രസം കളഞ്ഞു എന്ന് തന്നെ പറയേണ്ടി വരും … സിനിമയിലെ സസ്പെൻസ് എന്തായിരിക്കും എന്നത് തുടക്കത്തിലേ അനാവശ്യ ഡീറ്റൈലിംഗ് കൊണ്ട് മനസ്സിലായി എന്നത് കൊണ്ടു കൂടി ആകാം ക്ലൈമാക്സ് ഒരു ഇമ്പാക്ട് ഇല്ലാതെ പോയത് … എന്നിരുന്നാലും ആകെ തുകയിൽ എനിക്ക് നല്ലപോലെ ബോധിച്ചു കൂമൻ …
പ്രകടനകളിൽ പൂർണമായും ഇതൊരു ആസിഫ് അലി ചിത്രം തന്നെ ആണ് …ആസിഫിന്റെ കരിയർ ബെസ്റ്റ് പ്രകടനകളിൽ ഒന്ന് തന്നെ ആണ് ഗിരി …വേഷം ചെറുതു ആണ് എങ്ക്കിലും ജാഫർ ഇടുക്കിയുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ് .മിസ്റ്ററി ത്രില്ലർ സിനിമകൾ താല്പര്യം ഉള്ള ആളാണ് നിങ്ങൾ എങ്ക്കിൽ തീർച്ചയായും കണ്ടു നോക്കാവുന്ന..നിങ്ങളെ കുറച്ചു നേരത്തേക്ക് എങ്കിലും സീറ്റിൽ പിടിച്ചിരുത്താൻ കെല്പുള്ള ഒരു ചിത്രം തന്നെ ആണ് കൂമൻ …