Avatar: The Way of Water…
Faisal K Abu
2009-ൽ അവതാർ എന്നത്… അന്നോളം കണ്ടൂ പരിച്ചയിച്ചിട്ടില്ലാത്ത തരത്തിൽ ഉള്ളൊരു 3D ദൃശ്യവിസ്മയം കൊണ്ട് കൊണ്ട് എന്നിലെ പ്രേക്ഷകനെ വിസ്മയിപ്പിച്ച ഒരു സിനിമാ അനുഭവം ആയിരുന്നു… ദൃശ്യവിസ്മയത്തിന് അപ്പുറം ചിത്രം നൽകിയ സിനിമാറ്റിക് എക്സ്പീരിയൻസ് പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു… അതേ ഒരു എക്സ്പീരിയൻസ് ഈ അടുത്ത് അവതാർ റീ റിലീസ് കണ്ടപ്പോഴും ഉണ്ടായിരുന്നു… അതു കൊണ്ട് തന്നെ അവതാർ വേ ഓഫ് വാട്ടറിൽ എനിക്കു ഉണ്ടായിരുന്ന പ്രതീക്ഷകൾ വാനോളം ആയിരുന്നു എന്ന് പറയുന്നത് ആകും ശരി.
എന്നാൽ എൻ്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് വെറും ഒരു ശരാശരി സിനിമാ അനുഭവം മാത്രം ആയി ചുരുങ്ങി പോയി ചിത്രം…. ദൃശ്യഭംഗിയിൽ ഒന്നാം ഭാഗത്തേക്കാൾ ബഹുദൂരം മുൻപിൽ ആണു ഈ ചിത്രം… VFX & 3D എക്സ്പീരിയൻസിൽ ഇതിന് മുകളിൽ ഒരു സിനിമ ഇതുവരെ വന്നിട്ടില്ല എന്നു ഉറപ്പായും പറയാം… അത്രക്ക് കിടിലൻ വിഷ്വൽസ്. പക്ഷേ…. പക്ഷേ… മേൽപറഞ്ഞ ദൃശ്യ വിസ്മയത്തിന് അപ്പുറം സിനിമ കാണുന്ന പ്രേക്ഷകന് മറ്റൊന്നും സമ്മാനിക്കാൻ സിനിമക്ക് സാധിക്കുന്നില്ല… ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ചിത്രത്തിൽ ഉടനീളം മിസ്സിങ് ആയിരുന്നു… കഥാ എന്ന് പറയാൻ കാര്യം ആയിട്ട് ഒന്നും ഇല്ല എന്നത് തന്നെ ആണ് പ്രധാന പ്രശ്നം ആയി തോന്നിയത്.
സ്വന്തം ജീവൻ അല്ലാതെ ഒന്നും നഷ്ട്ടപ്പെടുവാൻ ഇല്ലാത്ത അവസ്ഥയിൽ നാവി ജനതക്ക് വേണ്ടി പോരാടാൻ ഇറങ്ങിയ ജാക് സുള്ളിയിൽ നിന്നും…തനിക്ക് ചുറ്റും ഒരുപാട് ഉണ്ട് നഷ്ടപ്പെടുവാൻ എന്ന തിരിച്ചറിവിൽ യുദ്ധത്തിന് നിൽക്കാതെ ഒതുങ്ങി പോകുന്ന ജാക് സുള്ളിയിലേക്ക് ഉള്ള മാറ്റം ആണ് സിനിമയുടെ പ്രധാന പ്രമേയം… അതിനെ മൂന്ന് മണിക്കൂർ പന്ത്രണ്ട് മിനിറ്റിലേക്ക് വികസിപ്പിച്ചു വന്നപ്പോൾ കാണികളെ ആവേശം കൊള്ളിക്കുന്ന ഒരു സീൻ പോലും കൊണ്ടുവരാൻ എഴുത്തിൽ സാധിച്ചിട്ടില്ല.
പുതിയതും പഴയതും ആയ ഒരുപാടു കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ട് എങ്കിലും ആരോടും ജാക്ക് സുള്ളിയോട് പോലും ഒരു കണക്റ്റോ, ഇമോഷനോ നമുക്ക് തോന്നുന്നില്ല എന്നത് തന്നെ ആണ് വലിയ പ്രശ്നം ആയി തോന്നിയത്… നായകൻ – വില്ലൻ കോൺഫ്ളിക്റ്റ് വെറും ഒരു വ്യക്തിഗത പ്രശ്നം എന്ന നിലയിൽ അല്ലാതെ വേണ്ട രീതിയിൽ പറഞ്ഞു വക്കാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടില്ല… സുള്ളി അവിടെ ഉള്ളിടത്തോളം തങ്ങളുടെ മുൻപോട്ടുള്ള പദ്ധതികൾ ഒന്നും വിലപോകില്ല എന്ന് മനുഷ്യർ മനസ്സിലാകുന്ന സംഗതി ഒക്കെ വെറുതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയത് പോലെ ആണ് തോന്നിയത്… ദൃശ്യഭംഗിക്ക് മാത്രം മുൻതൂക്കം കൊടുത്തത് പോലെ തോന്നി..
കഥ പറച്ചിലിലെ മേൽപറഞ്ഞ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടിയും തീർച്ചയായും തീയേറ്ററിൽ തന്നെ കാണേണ്ട ഒരു ദൃശ്യവിസ്മയം തന്നെ ആണ് ചിത്രം എന്നതിൽ ഒരു തർക്കവും ഇല്ല… എന്നിരുന്നാലും ദൃശ്യഭംഗി കൊണ്ട് ജെയിംസ് കാമറൂൺ എന്ന ചലച്ചിത്രകാരൻ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നതിന് അപ്പുറം ഒന്നും നൽകാത്ത ജീവനില്ലാത്ത ഒരു ദൃശ്യവിരുന്നു മാത്രം ആയി ഒതുങ്ങി പോകുന്നു അവതാർ വേ ഓഫ് വാട്ടർ.. ഒരു കഥാപാത്രത്തിനോടും ഒരു രീതിയിലും ഉള്ള കണക്ട് കാണികൾക്കു നൽകാൻ സിനിമക്ക് സാധിക്കുന്നില്ല …അത് കൊണ്ട് കൂടി ആണെന്ന് തോനുന്നു ഉറക്കം തൂങ്ങുന്ന ഒന്നിലധികം പേരെ ഞാൻ ഇരുന്ന വരിയിൽ മാത്രം കണ്ടത് ….Heavily Disappointed 😢