മലയാളത്തിൽ ഒരുപാടു കണ്ടിട്ടില്ലാത്ത ഒരു സർവൈവൽ ത്രില്ലർ

0
272

Faisal Ka

Eighteen Hours…(Manorama Max)

ഒരു സ്കൂളിലെ കുറച്ചു വിദ്യാർത്ഥികൾ ബെംഗളൂരുവിൽ നടക്കുന്ന ഒരു ഇന്റർ-സ്കൂൾ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി യാത്ര ചെയ്യുവാൻ എയർപോർട്ടിൽ എത്തുമ്പോൾ ആണ് ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടു എന്ന് അറിയുന്നത് തുടർന്നു അവർക്ക് തൽക്കാലം ഒരു ബസിൽ യാത്ര ചെയ്യേണ്ടിവന്നു. അവർക്കൊപ്പം അധ്യാപകരും , ഒരു പൂർവ്വ വിദ്യാർത്ഥിനിയും ഉണ്ട്. വഴിയിൽ വച്ച് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സംഘം തോക്കുധാരികൾ ഇവർ യാത്ര ചെയ്യുന്ന ബസ്സ് ഹൈജാക്ക് ചെയ്യുന്നു…തുടർന്നു നടക്കുന്ന സംഭവങ്ങൾ ആണ് സർവൈവൽ ത്രില്ലർ ആയ Eigtheen Hours എന്ന ചിത്രം പറയുന്നത്…

No regrets about 'Eighteen Hours' not releasing in theatres, says Rajesh  Nair - The Hinduമലയാളത്തിൽ ഒരുപാടു കണ്ടിട്ടില്ലാത്ത സർവൈവൽ ത്രില്ലർ എന്ന ജോണറിനെ പതിവ് ഒറ്റയാൾ പോരാട്ടങ്ങളിൽ തളച്ചു ഇടാതെ ഉള്ള പരീക്ഷണം സിനിമയിൽ നന്നായി തന്നെ അവതരിപ്പിച്ച് വിജയിക്കുന്നുണ്ട് സംവിധായകൻ. വിജയ്ബാബു, ശ്യാമപ്രസാദ്, ഇന്ദു തമ്പി, എന്നിവരോട് ഒപ്പം കുറച്ചു പുതുമുഘങ്ങളും ആണ് ചിത്രത്തില് ഉളളത്…എല്ലാവരും സിനിമ ആവശ്യപ്പെടുന്ന നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. കാട് സിനിമയിൽ ഉടനീളം ഒരു പ്രധാന കഥാപാത്രം ആകുന്നത് കൊണ്ടും കൂടി സിനിമയുടെ ചായാഗ്രഹണം അതിമനോഹരമാണ്. സാങ്കേതികം ആയും സിനിമ മികച്ചു നിൽക്കുന്നു… അതുപൊലെ തന്നെ സിനിമയുടെ BGM ത്രില്ലർ ഫീൽ നിലനിർത്തുന്നതിൽ സഹായിക്കുന്നുണ്ട്… അവസാനം നല്ല ഒരു ചെറിയ ട്വിസ്റ്റും സിനിമ സമ്മാനിക്കുന്നുണ്ട്.

Eighteen Hours Review: A film on women's survival and enduranceകുറവുകൾ ഒന്നും ഇല്ലാത്ത ഒരു ഗംഭീര സിനിമ ആണ് Eighteen Hours എന്നു പറയാൻ കഴിയില്ല, കാരണം സിനിമ അവശ്യപെടുന്ന ഒരു പ്രതലം കൃത്യം ആയി ഒരുക്കുമ്പോഴും ഒരുപാടു് ലൂപ് ഹോളുകൾ ബാക്കി വച്ചിട്ടാണ് സിനിമ മുൻപോട്ട് സഞ്ചരിക്കുന്നത്. ലോജിക് പലപ്പോഴും ഒരു ചോദ്യം ആയി അവശേഷിക്കുന്നു…എന്നിരുന്നാലും രണ്ടു മണിക്കൂറിൽ താഴെ മാത്രം നീളം ഉളളത് കൊണ്ട് തന്നെ കാണികളെ ഒരുപാടു ചിന്തിക്കാൻ വിടുന്നില്ല എന്ന പ്ലസ് പോയിൻ്റ് ഉണ്ടെങ്കിലും ഒരു സീറ്റ് എഡ്ജ് ഫീൽ പൂർണ്ണം ആയും നൽകുവാൻ സിനിമക്ക് സാധിക്കുന്നില്ല…ആക്ഷൻ സീനുകളും, ചേസുകളും ഒരു പരുധി വരെ നന്നായി തന്നെ വരുമ്പോഴും , അതിശയോക്തിക്ക് ഒരു കുറവും ഇല്ല… റോപ് സീനുകൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി…

18 hours' trailer promises to be a thrilling rideമികച്ച സിനിമ ആകുവാൻ ഉള്ള അവസരം പൂർണ്ണം ആയും ഉപയോഗിച്ചിട്ടില്ല എങ്കിലും പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുന്ന ഒന്നാകില്ല എന്നത് തന്നെ ആണ് സിനിമയുടെ ശക്തി… സർവൈവൽ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും കണ്ട് നോക്കാവുന്ന ഒരു നല്ല ചിത്രം തന്നെ ആണ് Eigtheen Hours….