അവർ എന്തിന് കൂറയെ തിന്നുന്നു ?

0
189

Faisal Ka

കൂറയെ അഥവാ പാറ്റയെ തിന്നുന്ന സിസ്റ്റർ ജെൻസിയെ , വാർത്തിക് കാണുന്നത് കോളജ് ലൈബ്രറിയില് വച്ച് ആണു… തുടർന്നു മറ്റോരു ദിവസം രാത്രി അരും കാണാതെ കോളേജ് ഗ്രൗണ്ടിൽ ഒറ്റക്ക് ഫുട്ബാൾ കളിക്കുന്ന ജെൻസിയെ വീണ്ടും കാണുന്ന വാർത്തിക് അവരെ പിന്നീട് അങ്ങോട്ട് പിന്തുടരുന്നു… അവൻ്റെ ആവശ്യവും അവർ എന്തിന് കൂറയെ തിന്നുന്നു എന്നു അറിയുക ആയിരുന്നു… ആ കാരണം വാർത്തിക് അറിയുന്നതോടെ സിനിമയുടെ ഗതി പതുക്കെ മാറുകയും ചെയ്യുന്നു…

നവാഗതനായ വൈശാഖ് ജോജൻ കഥയെഴുതി സംവിധാനം ചെയ്ത് ഒരു കൂട്ടം പുതുമുഖങ്ങൾ ചേർന്ന് ഒരുക്കിയ ചിത്രം ആണു കൂറ… അതു കൊണ്ടു തന്നെ തുടക്കക്കാരുടെ എല്ലാവിധ പരാധീനതകളും നിഴലിക്കുന്ന ചിത്രം കൂടി ആണു കൂറ… അതിൽ തന്നെ ഏററവും മുഴച്ചു നിൽക്കുന്നത് ഒരു തരത്തിലും സഹിച്ചു ഇരിക്കാൻ കഴിയാത്ത ഡയലോഗ് ഡെലിവറിയും, ചിലരുടെ പ്രകടനങ്ങളും ആണു… മേകിങ്ങിൽ ഒരു വ്യതസ്ത ശ്രമം ഒക്കെ നടത്തുന്നുണ്ട് സംവിധായകൻ എങ്ക്കിലും അഭിനേതാക്കളിൽ നിന്നും നല്ല ഔട്ട്പുട്ട് നേടാൻ കഴിയാത്തത് ആ പരിശ്രമങ്ങളെ തലർത്തുന്നുണ്ട്… അതുപോലെ ഒരു ടാലൻ്റ് ഡിസ്പ്ലെ എന്നനിലയിൽ സിനിമയില് വരുന്ന പല ഗാനങ്ങളും ചിത്രത്തിന് വലിയ അവശ്യം ഉള്ളതായി തോന്നിയില്ല… ഒരു ഷോർട്ട് ഫിലിമിനേ വലിച്ചു നീട്ടുവാൻ ഉപയോഗിച്ച ടൂൾ പൊലെ തോന്നി അവ…സിനിമയിൽ മികച്ചു നിൽക്കുന്നത് ഛായാഗ്രഹണവും, സംഗീതവും, പിന്നെ സിസ്റ്റർ ജെൻസി ആയി വരുന്ന കീർത്തി ആനന്ദിൻ്റെ പ്രകടനവും ആയിരുന്നൂ…

ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിൽ ആണു സിനിമ അവസാനിക്കുന്നത് എന്നതുകൊണ്ട് തന്നെ സിനിമ ഒരുപാടു ചോദ്യങ്ങൾ ബാക്കി വച്ചിട്ട് ആണു അവസാനിക്കുന്നത്… ഒരു രണ്ടാം ഭാഗം വരികയാണെങ്കിൽ മേല്പറഞ്ഞ അപൂർണത ഒരു വിഷയം അല്ല , ഒരു മോശം അല്ലാത്ത ശ്രമം എന്ന നിലക്കും രണ്ടാം ഭാഗത്തിന് വേണ്ടി തിരികൊളുത്തിയ ഒന്ന് എന്ന നിലയിലും കാണാം അതല്ല ഒരു രണ്ടാം ഭാഗം ഇനി ഇല്ല എങ്കിൽ തികച്ചും അമച്വർ ആയ മോശം രീതിയിൽ എക്സിക്യൂട്ട് ചെയ്ത ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ സ്വന്തം റിസ്കിൽ തലവയ്ക്കേണ്ട ഒന്നും ആകുന്നു കൂറ….