ഹൊറർ എന്നതിലുപരി ഒരു ബ്രില്ലിയൻ്റ് ട്വിസ്റ്റ് ഉള്ള ത്രില്ലർ
‘ദി കൺജറിംഗ് ,അക്വാമാൻ, saw..എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജയിംസ് വാൻ
159 total views

Faisal Ka
Malignant….
❌ May be spoilers…
‘ദി കൺജറിംഗ് ,അക്വാമാൻ, saw..എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജയിംസ് വാൻ ഒരുക്കിയ പുതിയ ചിത്രം മലിഗ്നൻ്റ് ഹൊറർ മൂഡിൽ കഥപറയുവാൻ ശ്രമിക്കുന്ന ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലറാണ്…
മാഡിസൺ എന്ന സ്ത്രീ തൻ്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തുന്നതായി സ്വപ്നം കണ്ട് ഹാളിലെത്തി നോക്കുമ്പോൾ കാണുന്നത് താൻ കണ്ടത് പോലെ അയാളവിടെ മരിച്ചുകിടക്കുന്നതാണ്. ഒരു അമാനുഷിക ശക്തി അവളെയും ആക്രമിക്കാൻ ശ്രമിക്കുന്നു എങ്കിലും മാഡിസൺ രക്ഷപെടുന്നു… എന്നാൽ കാര്യങ്ങൾ കൂടുതൽ കുഴയുന്നത് തൻ്റെ ഭർത്താവിൻ്റെ കൊലപാതകി പിന്നീട് ചെയ്യുന്ന കൊലകളും മാഡിസൺ സ്വപ്നത്തിലൂടെ എന്ന രീതിയിൽ കാണുന്നിടത്ത് ആണു. കൊലപാതകങ്ങൾ നടക്കുന്ന അതേ സമയം നേരിട്ട് കാണുന്ന അനുഭവമാണ് മാഡിസണിന് ഉണ്ടാകുന്നത്. തുടർന്നു പോലീസ് സ്റ്റേഷനിൽ എത്തി ഈ കാര്യങ്ങൾ അന്വേഷണഉദ്യോഗസ്ഥരോട് പറയുന്നു എങ്കിലും അവർ സംശയിക്കുന്നത് ഇത് മാഡിസൺ കൂടി അറിഞ്ഞു കൊണ്ടുള്ള സംഭവങ്ങൾ ആണ് എന്ന നിലക്കാണ്…ഈ കൊലപാതകങ്ങൾ മാഡിസണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു,ആരാണ് യഥാർത്ഥ കൊലയാളി തുടങ്ങിയ കാര്യങ്ങൾ ആണ് സിനിമ പിന്നീട് പറയുന്നത്…
പുതുമ ഉള്ള ഒരു ഗംഭീര കഥ ഒന്നും അല്ല ചിത്രം പറയുന്നതു് എങ്കിലും രസകരം ആയ നല്ല തിരക്കഥയാണ് സിനിമക്ക് ഉള്ളത്.ഹൊറർ ജോണറുകളിൽ സ്ഥിരമായി കാണപ്പെടുന്ന ക്ലീഷേകൾ എല്ലാം അതുപോലെ തന്നെ നിൽനിർത്തി തന്നെ സിനിമ പുരോഗമിക്കുന്നത്… നല്ല രീതിയിൽ പ്രെടിക്ടബിൾ ആയി തന്നെ മുൻപോട്ടു പോകുന്ന സിനിമ ഇനി എന്തു എന്നു തോനുന്നിടത്ത് ഒട്ടും പ്രതീക്ഷിക്കാത്ത വരുന്ന ഒരു കിളി പറത്തുന്ന ട്വിസ്റ്റ് ആണു സിനിമയുടെ ജീവൻ…അതിനെ നന്നായി തന്നെ കൺക്ലുഡ് ചെയ്യുന്ന ഒരു ക്ലൈമാക്സും സിനിമക്കു തരാൻ സാധിക്കുന്നുണ്ട്
ജയിസ് വാൻൻ്റെ മുൻ ഹൊറർ ചിത്രങ്ങൾ പോലെ പേടിപ്പിച്ച് വിറപ്പിക്കുന്ന ഹൊറർ ചിത്രം കാണാനായി കാത്തിരുന്നവരെ മിക്കവാറും മലിഗ്നൻ്റ് നിരാശപ്പെടുത്തും, എങ്കിലും ഒരു ബ്രില്ലിയൻ്റ് ട്വിസ്റ്റ് ഉള്ള ത്രില്ലർ എന്ന നിലയിൽ സമീപിച്ചാൽ തീർച്ചയായും ഒരു നല്ല അനുഭവം തന്നെ ആണു പേടിപ്പിക്കാത്ത ഈ മലിഗ്നൻ്റ്…
160 total views, 1 views today
