Connect with us

Movie Reviews

ഒറ്റ നോട്ടത്തിൽ തെറ്റില്ലാത്ത ഒരു കഥ ഉണ്ട് പക്ഷെ…. തിരക്കഥ പാളി പോയി

പൃഥ്വിരാജ് എന്ന പേര്, മിസ്റ്ററി ത്രില്ലറുകളോട് പൊതുവേ എനിക്ക് ഉള്ള താല്പര്യം, അതും പോരാഞ്ഞിട്ട് നിഗൂഢതയുടെ അകമ്പടിയോടെ കഥ പറയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ഫീൽ ട്രയിലറിന് തരാൻ സാധിച്ചത്

 38 total views

Published

on

Faisal Ka

Cold Case….
പൃഥ്വിരാജ് എന്ന പേര്, മിസ്റ്ററി ത്രില്ലറുകളോട് പൊതുവേ എനിക്ക് ഉള്ള താല്പര്യം, അതും പോരാഞ്ഞിട്ട് നിഗൂഢതയുടെ അകമ്പടിയോടെ കഥ പറയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ഫീൽ ട്രയിലറിന് തരാൻ സാധിച്ചത് എന്നതും കൂട്ടി വായിച്ച് ഒരു മികച്ച സിനിമ പ്രതീക്ഷിച്ച എനിക്കു നിരാശ മാത്രം സമ്മാനിച്ച ഒന്നായി കോൾഡ് കേസ്…ഇല്ലത്ത് നിന്നു ഇറങ്ങുകയും ചെയ്തു ഏന്നാൽ അമ്മാത്ത് ഒട്ടു എത്തിയതും ഇല്ല എന്ന അവസ്ഥ ആയി പോയി സിനിമ കഴിഞ്ഞപ്പോൾ….

Cold Case is a hybrid genre film: Prithviraj | Entertainment News,The Indian Expressവിവാഹ മോചനത്തിന് ശേഷം മകളും ആയി ഒരു വാടക വീട്ടിലേക്ക് മാറുന്ന മേധയുടെ ജീവിതവും.. കായലിൽ നിന്നും കിട്ടിയ ഒരു തലയോട്ടി മന്ത്രി സഭയെ വരെ കുലുക്കും എന്ന ഘട്ടത്തിൽ അന്വേഷണ ചുമതല കിട്ടുന്ന സത്യജിത്ത് എന്ന അസിസ്റ്റൻ്റ് കമ്മിഷണറുടെ തുടർ അന്വേഷണങ്ങളും സമാന്തരം ആയി സഞ്ചരിക്കുന്നതിനിടെ ഒരു പ്രത്യേക പോയിൻ്റിൽ ഇരുവരും കൂട്ടി മുട്ടുന്നു. അതാണ് കോൾഡ് കേസ്…

ഇതിപ്പോ ഹൊറർ ആണോ അതല്ല ടെറർ ആണോ ഇനി അതും അല്ല ഇൻവെസ്റ്റിഗേഷൻ ആണോ എന്നു പോലും മനസ്സിലാകാത്ത മേക്കിങ് ശൈലി ആണ് സിനിമയുടെ എറ്റവും വലിയ പോരായമ… മറ്റൊരു വിധത്തിൽ പറഞാൽ പഴയ കാല സിനിമകളിൽ കോമടിക്ക് മാത്രം ആയി ഒരു ട്രാക്ക് ഇടുന്ന പോലത്തെ ഫീൽ ആയിരുന്നൂ സമാന്തരം ആയി കഥപറയുന്നു ഹൊറർ ട്രാക്ക് നൽകിയത്…

അതുപോലെ സത്യജിത്തിനെ അന്വേഷണ ചുമതല ഏൽപ്പിക്കുന്ന സീൻ ഒക്കെ വൻ ഫ്രഷ് ആയിരുന്നൂ… ഒറ്റ നോട്ടത്തിൽ തെറ്റില്ലാത്ത ഒരു കഥ ഉണ്ട് പക്ഷെ…. തിരക്കഥ പാളി പോയി…. ഡയലോഗുകൾ അതിലേറെ ശോകം…. ചെറിയ കുറവുകൾ മാറ്റി നിർത്തിയാൽ ചിത്രത്തിൻറെ ചായാഗ്രഹണം ആണ് നല്ലതായി തോന്നിയത്…

Cold Case teaser: Prithviraj Sukumaran is on a quest to find truth in the eerie drama | Entertainment News,The Indian Expressഅലറി വിളിച്ചു പേടിപ്പിക്കുന്ന ഒന്നു രണ്ടു സീനുകൾ മാറ്റി നിർത്തിയാൽ ഹൊറർ സീനുകൾ സിനിമക്ക് കാര്യം ആയ ലാഭം ഉണ്ടാക്കുന്നത് ആയി തോന്നിയില്ല…പിന്നെ പല സീനുകളും ഇൻസ്പിരേഷൻ ആയത് കൊണ്ടു കൂടി ആകാം അങ്ങിനെ തോന്നിയത്…. കേസ് അന്വേഷണത്തിൻ്റെ ഫോറൻസിക് ഭാഗങ്ങളിലെ കുറെ വിവരണങ്ങൾ ആണ് സിനിമയിൽ പ്ലസ് പോയിൻ്റ് ആയി തോന്നിയത്… പക്ഷെ മരിച്ച ആളിലേക്കും, കൊലയാളിയിലേക്കും എത്തുന്നതിൽ ഭാഗ്യം ഒരു വലിയ ഘടകം ആണ് ഈ സിനിമയിലും…. കൊലയുടെ മോട്ടീവ് ശക്തം ആകുമ്പോഴും , കൊലക്ക് ശേഷം ഇത്രയും തെളിവുകൾ അങ്ങിനെ ഒരാൾ അവശേഷിപ്പിച്ചു എന്നത് ഒരല്പം അതിശയോക്തി കലർന്ന ഒന്നായി തോന്നി…

പ്രകടനത്തിൽ ഇടക്കിടെ മൂക്ക് തിരുമ്മി ക്യാമറയിൽ നോക്കാൻ പൃഥ്വിരാജും… ഇടക്കിടക്ക് പേടിച്ച് എക്സ്പ്രഷൻ ഇടാൻ അതിഥി ബാലനും ഉണ്ട് എന്നതൊഴിച്ചാൽ ഇവർക്ക് ഒന്നും ചെയ്യാനും ഇല്ല… ആ കൊച്ചു കുട്ടിയും പാവയും ആണ് സിനിമയിൽഎറ്റവും നന്നായത് എന്ന് തോന്നി…ബിലോ ആവറേജ് എന്ന് വേണമെങ്കിൽ പറയാം എന്നല്ലാതെ കൂടുതൽ ഒന്നും പറയാൻ ഇല്ലാത്ത… ആവശ്യത്തിൽ അധികം തണുപ്പൻ ആയി പോയ ഒന്ന് ആണ് ഈ കോൾഡ് കേസ്.

കോൾഡ് എന്നതിന് ഇംഗ്ലീഷിൽ “ഉദാസീനം” എന്നുകൂടി അർത്ഥമുണ്ട്.ആ അർത്ഥത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നുണ്ട് സിനിമ.ഇത്രയും അവധാനതയോതെയും ഉദാസീനതയോടെയും എഴുതിയ /എടുത്ത ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഓർത്ത് വെയ്ക്കാനുള്ള പ്രകടനം ആരും നടത്തിയിട്ടില്ലെന്ന് മാത്രമല്ല നായികയായ അതിഥി ബാലൻ നല്ലരീതിയിൽ ബോറുമായിരുന്നു.

ക്രൈം ഹൊറർ ഇൻവെസ്റ്റിഗേഷൻ ഫ്ലിക്കൊക്കെ അല്പം കൺവിൻസിംഗും ചടുലവും അല്ലെങ്കിൽ കാണുന്നവന്റെ ക്ഷമ നശിക്കും.കൊലപാതകിയെക്കുറിച്ചുള്ള സൂചനകൾ നൽകിയതിനുശേഷം ആ ഫീച്ചറുകളുള്ള ഒന്ന് രണ്ട് അപ്രധാന കഥാപാത്രങ്ങളെ കാണിച്ച് കാണികളെ പറ്റിക്കുന്ന രീതിയൊക്കെ ഇംഗ്ലീഷ് കാസറ്റുകൾ ചുരണ്ടി മലയാള സിനിമകൾ ഏഴുതിയിരുന്ന കാലത്തു തന്നെ ഔട്ട് ഡേറ്റഡായതാണ്. എന്നിട്ടാണ് ഈ ടൈപ്പ് സാധനങ്ങൾ സ്പാനിഷ്, കൊറിയൻ ബ്രില്യന്റ് മർഡർ മിസ്റ്ററി ത്രില്ലറുകൾ ആഴ്ചയിൽ മിനിമം നാലെണ്ണമെങ്കിലും കാണുന്ന മലയാളിയുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുന്നത്.

Advertisement

സിനിമയിൽ എടുത്ത് കാണിക്കുന്ന/ പറയുന്ന എന്ത് സാധനമായാലും അത് എവിടെയെങ്കിലും എപ്പോഴെങ്കിലും ഒരു സീനിൽ ഉപയോഗിക്കണമെന്ന് ഒരു അലിഖിത നിയമം തിരക്കഥ രചനാ സങ്കേതത്തിലുണ്ട്. ചിത്രത്തിൽ അത്ര പ്രാധാന്യമില്ലെങ്കിൽ പിന്നെ എടുത്ത് കാണിക്കരുത്/പറയരുത് എന്നാണ്.തുടക്കത്തിൽ എടുത്ത് കാണിക്കുന്ന ഒരു ഫോട്ടോ അവസാനം സെക്കൻഡ് പാർട്ടിനുള്ള വകുപ്പായി കാണിക്കുന്നുണ്ട്.അപ്പോഴും പച്ചക്കപ്പളങ്ങ ഇട്ട് വേവിച്ചാൽ മതി എന്ന ഡയലോഗിലെ പച്ചക്കപ്പളങ്ങ പ്രയോഗം എവിടെയും കണ്ടില്ല. സെക്കൻഡ് പാർട്ടിൽ കാണുമായിരിക്കും.

മെമ്മറീസ്, മുംബൈ പോലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഏഴു വർഷങ്ങൾക്കിപ്പുറം പ്രഥ്വിരാജ് ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്സ്

👮മുൻ ചിത്രങ്ങളിലെപ്പോലെ തന്നെ പ്രഥ്വിരാജ് മറക്കാനാവാത്ത മറ്റൊരു പോലീസ് വേഷം നമുക്ക് തരും എന്ന് എല്ലാവർക്കും പ്രതീക്ഷ ഉണ്ടായിരുന്നു.

😔എന്നാൽ ഈ ചിത്രം കണ്ടു കഴിയുമ്പോൾ ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ പ്രഥ്വിരാജ് നു സാധിച്ചില്ല എന്ന് നമുക്ക് നിരാശയോട് കൂടി പറയേണ്ടി വരും.

😔മെമ്മറിസ്, മുംബൈ പോലീസ് എന്നിവയുടെ ഒക്കെ വിജയത്തിന് കാരണമായ മികച്ചൊരു തിരക്കഥ ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നില്ല

💀ട്രെയിലറിലും മറ്റും നമ്മൾ കണ്ടതു പോലെ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന ഒരു തലയോട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ
മുൻപോട്ട് നീങ്ങുന്നത്.

👻👽അതാരാണെന്നു കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങൾ മുൻപോട്ട് നീങ്ങവേ, മറ്റൊരിടത്തു പുതിയതായി ഒരു വാടകവീട്ടിൽ എത്തിയ ഒരു യുവതിക്കും കുട്ടിക്കും അവിടെ മനുഷ്യയുക്തിക്കും അപ്പുറമായ ചില അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായി വരുന്നു….

Advertisement

🔵ഈ രണ്ട്‌ സംഭവങ്ങൾ തമ്മിലുള്ള ബന്ധം അവസാനം ചുരുൾ അഴിയുന്നു.അതോടൊപ്പം ആ കൊലപാതകത്തിന് പിന്നിൽ ആരാണെന്നും അതിന്റെ കാരണവും കണ്ടെത്തുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു….

🔵മൊത്തത്തിൽ ഒരു അവറേജ് സിനിമാ അനുഭവം മാത്രമേ ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുള്ളു….

👎ക്ലൈമാക്സ്‌ സീനൊക്കെ ഒട്ടുമിക്ക പ്രേക്ഷകർക്കും ദഹിക്കാൻ ഇടയില്ല….

🔵🔴ഹോറർ പശ്ചാത്തലത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഒരുക്കിയപ്പോൾ രണ്ടും തമ്മിൽ ചേരാതെ വേറെ വേറെ ആയി നിൽക്കുന്ന ഒരു അനുഭവം ആയിരുന്നു പ്രേക്ഷകർക്ക് ലഭിച്ചത്…

💀ഇതിലെ തലയോട്ടിയുമായി ബന്ധപ്പെട്ട കേസും പോലീസ് ഇൻവെസ്റ്റിഗേഷൻ രംഗങ്ങളും മാത്രമായി നമ്മൾ എടുത്ത് നോക്കിയാൽ മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന് പറയാം….

🔵അതേപോലെ തന്നെ ആ സ്ത്രീയും കുട്ടിയും പുതിയ താമസസ്ഥലത്ത് വരുമ്പോൾ അവിടെ സംഭവിക്കുന്ന മനുഷ്യയുക്തിക്കും അപ്പുറമുള്ള സംഭവങ്ങൾ എടുത്ത് നോക്കിയാൽ മികച്ചൊരു ഹൊറർ ചിത്രം എന്നു ഉറപ്പായും നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ഏതൊരു വ്യക്തിയെയും ഒന്ന് രണ്ട് തവണ പേടിപ്പിക്കാൻ ഉള്ള വകയെല്ലാം ഈ ഭാഗത്ത് ഉണ്ടായിരുന്നു….

🔴പക്ഷെ ഈ രണ്ട്‌ കഥകളും ഒന്ന് ചേർന്ന് വന്നപ്പോൾ പ്രേക്ഷകർക്ക് എന്തോ വലിയൊരു കല്ലുകടി ആണ് ഫീൽ ചെയ്യുന്നത്.

Advertisement

🔴🔵ഉദാഹരണമായി പറഞ്ഞാൽ നമുക്ക് അലുവ ഇഷ്ടമാണ്, അതേപോലെ മത്തിക്കറിയും ഇഷ്ടമാണ്.

🔴🔵പക്ഷെ ഇത് തമ്മിൽ ചേർത്ത് കഴിച്ചാൽ എത്ര പേർക്ക് ഇഷ്ടമാവും എന്ന് പറയാൻ പറ്റില്ലല്ലോ. അത് തന്നെയാണ് ഇവിടെയും ഏകദേശം സംഭവിച്ചിരിക്കുന്നത്..

🙏എന്തായാലും തീയറ്ററിൽ ഇറക്കാതെ OTT യിൽ റിലീസ് ചെയ്തത് നിർമാതാവിനെ സംബന്ധിച്ചു നല്ലകാര്യം എന്നേ പറയാൻ പറ്റു….

👌ഇതൊരു തീരെ മോശം പടം ആണെന്നല്ല പറയുന്നത്.
ഒരുപാട് പ്രതീക്ഷകൾ വെച്ച് പുലർത്തിയവരോട് നീതി കാണിച്ചില്ല എന്നേ ഉള്ളു

👍വലിയ പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ ഒരു തവണ കണ്ടു മറക്കാവുന്ന ഒരു ആവറേജ് ചിത്രം എന്ന് പറയാം

 39 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement