വീട്‌ പണിയുടെ ബഡ്ജറ്റ്

0
140

Faisel Vkk Koyakutty

വീട്‌ പണിയുടെ ബഡ്ജറ്റ്

ഞാൻ ഇപ്പോൾ ഒരു വീട്‌ ഡിസൈൻ ചെയ്തു ഫേസ്‌ബുക്കിലും വീടുപണിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലും ഒരു പോസ്റ്റ് ഇട്ടാൽ ഏറ്റവും കൂടുതൽ ആളുകൾ ഇൻബോക്സിലും വാട്സ്ആപ് മെസ്സേജിലും ആയി വന്നു ചോദിക്കുന്ന ചോദ്യം ഇതാണ് ,ഈ വീടിനു എത്രയാ ബഡ്ജറ്റ് എന്ന് ?

ഒരു വീടിന്റെയും ബഡ്ജറ്റ് തീരുമാനിക്കുന്നത് ഡിസൈനർ ആകരുത് ,വീടു പണിയുന്ന വ്യക്തി ആയിരിക്കണം ,വീട്‌ പണിയുന്ന ക്ലൈന്റുകളെ നമുക്ക് മൂന്നോ നാലോ വിഭാഗങ്ങൾ ആയി തരം തിരിക്കാം ,ഒന്ന് വീട്‌ നിർബന്ധമായ അവസ്ഥയിൽ കഴിയാവുന്ന അത്ര ചിലവ് ചുരുക്കി വളരെ അത്യാവിഷ ഘടകങ്ങൾ ഉൾപ്പെടുത്തി മാത്രം വീടു നിർമിക്കുന്നവർ ,രണ്ടാമത്തേത് ആവിശ്യമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അധികം ആർഭാടമില്ലാതെ വീടുകൾ നിർമിക്കാൻ ആഗ്രഹിക്കുന്നവർ ,മൂന്നാമത്തവർ ക്വാളിറ്റിയിലും ആർഭാടത്തിലും സൗകര്യത്തിലും വിശാലതയിലും ഒരു കുറവും വരുത്താതെ വീട്‌ എന്ന സ്വപ്നം നിറവേറാൻ ആവശ്യത്തിലധികം പണം മുടക്കി തന്റെ അഗ്രഹം നിറവേറ്റുന്നവർ ,നാലാമത്തവർ കയ്യിൽ ചിലവഴിക്കാൻ പണമില്ലാതെ ആഗ്രഹത്തിലും ആർഭാടത്തിലും കുറവ് വരുത്താതെ വീടു നിർമാണം തുടങ്ങുകയും പാതി വഴിയിൽ നിലച്ചു പോകുകയും ചെയ്തവർ ,അഞ്ചാമത്തവർ കയ്യിൽ നിറയെ പണം ഉണ്ടായാൽ മതി എല്ലാം നന്നാകും എന്ന് കരുതി വീട്പണി തുടങ്ങുകയും എന്തൊക്കെയോ കാട്ടി കൂട്ടി ഒന്ന് വേണ്ടിടത്തു 10 ചിലവാക്കി വീടിനെ ഒന്നും കൊള്ളാത്ത രൂപത്തിലാക്കുന്നവർ ,മുകളിൽ പറഞ്ഞ എല്ലാ വിഭാഗക്കാരെയും നേരിട്ട് പല അനുഭവങ്ങളും ഉണ്ട് .

ഇനി ബഡ്ജറ്റ് നോക്കാം . ഒരു സ്‌ക്വായർ ഫീറ്റിന് 1200 രൂപ മുതൽ 2500-3000 രൂപ വരെ ചിലവ് വരുന്ന ഈ കാലത്തു ചിലവ് ചുരുക്കിയും ആര്ഭാടമാക്കിയും നമുക്കു വീട് പണിയാം ,,അത് തീരുമാനിക്കേണ്ടത് വീട്ടുടമസ്ഥൻ ആണ്‌ ,നാം തറയിൽ വിരിക്കുന്ന ടൈൽ ഒരു സ്കയർ ഫീറ്റിന് 25 രൂപ മുതൽ 300-400 രൂപ വരെയുള്ളത് മാർകെറ്റിൽ ലഭിക്കും ,നാം ഉപയോഗിക്കുന്ന വാട്ടർ ടേപ്പ് ഫിറ്റിങ്ങ്സുകൾ 200-300 ന്റെ പ്ലാസ്റ്റിക് ഫൈബർ ഫിറ്റിങ്സ് മുതൽ പതിനായിരങ്ങളും അതിനു മുകളിൽ വിലവരുന്നതുമായ ഫിറ്റിങ്ങ്സും ഉണ്ട് ,ബാത്റൂമിലെ ക്ലോസെറ്റുകൾ, വാഷ് ബേസിൻ 5000 രൂപയുടെ താഴെയുള്ളതു മുതൽ ലക്ഷങ്ങൾ വിലവരുന്ന ബാത്ത് റൂം ഫിറ്റിങ്സ് സുലഭമാണ് നാട്ടിൽ ,ഇതിൽ നമ്മുടെ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം.

അപ്പോൾ പറഞ്ഞു വന്നത് ഇപ്പോൾ ഒരു ആവറേജ് വീടു പണിയാൻ അത്യാവിശം ക്വാളിറ്റിയിൽ പണിയാൻ ഇന്റീരിയർ ഒന്നും ചെയ്യാതെ ഉൾപ്പെടുത്താതെ ഏകദേശം ഒരു സ്കയർ ഫീറ്റിന് 1600-1700 രൂപ വരും എന്നാണ് എൻറെ കണക്കുകൂട്ടൽ ,അത് പണികളിലും മെറ്റീരിയൽ ക്വാളിറ്റിയിലും വ്യതാസപ്പെടുത്തി മുകളിൽ പറഞ്ഞ പോലെ 1250 രൂപ മുതൽ ചെയ്യുന്നവരുണ്ട് ,മെറ്റീരിയൽ ക്വാളിറ്റിയും വർക്ക് ക്വാളിയിയും മെച്ചപ്പെടുത്തി സ്‌ക്വയർ ഫീറ്റിന് 2000 രൂപ വരെ ചിലവഴിച്ചും അതിനു മുകളിൽ ചിലവഴിച്ചും വീടു നിർമിക്കുന്നവരും ഉണ്ട് . അപ്പോൾ വീട്‌ എന്ന സ്വപ്നം പണിയാൻ ആഗ്രഹിക്കുന്നവർ ആദ്യം ബഡ്ജറ്റ് തീരുമാനിക്കുക ,,അത് അനുസരിച്ചു നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ക്രമപ്പെടുത്തുക ,,മനസ്സിണങ്ങിയ ഒരു ഡിസൈൻ തീരുമാനിക്കുക ,,ഒരു നല്ലൊരു എൻജിനീയർ ,അല്ലെങ്കിൽ സൂപ്പർവൈസർ എന്നിവരുടെ മേൽനോട്ടം വീട്‌ പണിക്ക് ഉണ്ടാകുക ,അവർക്കു നൽകുന്ന ചാർജ് ഒരിക്കലും നഷ്ടമാകില്ല ,,അത് ആ വീടിൻറെ ഒരോ മുക്കിലും മൂലയിലും പ്രതിഫലിക്കും ,എല്ലാം ശുഭമാക്കും.