Faizal Jithuu Jithuu

മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്ക് . ഷറഫുദ്ധിൻ ,രജിഷ വിജയൻ, ആർഷ ബൈജു , ബിന്ദു പണിക്കർ, എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മധുര മനോഹര മോഹം എന്ന ചിത്രം ജൂൺ 16 ന് തിയറ്ററുകളിലേക്ക് എത്തുന്നു. കോമഡി , കുടുംബ പ്രണയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

മലയാള ചലച്ചിത്ര ലോകത്ത് വസ്ത്രലങ്കാര രംഗത്ത് തന്റെതായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സ്റ്റെഫി സേവ്യർ . ഏകദേശം തൊണ്ണൂറൊളം ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്‌. ജയസൂര്യ പ്രധാന വേഷത്തിൽ അഭിനയിച്ച ലുക്ക ചിപ്പി എന്ന ചിത്രത്തിന്റെ വസ്ത്രലങ്കാരം ചെയ്ത് ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്നു. 2016 ൽ റിലീസ് ചെയ്ത് ജോൺ പോൾ ജോൺ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

ആറാട്ട്, ഗ്രേറ്റ്ഫാദർ, ചതുരം, ജനഗണമന ,കുമാരി , ഡാർവിന്റെ പരിണാമം, ആൻമരിയ കലപ്പിലാണ് , വിജയ് സൂപ്പറും പൗർണ്ണമിയും, സൺഡേ ഹോളിഡേ , സിബിഐ 5 ദി ബ്രയിൻ , etc…. എന്നിവയാണ് പ്രധാന ചിത്രങ്ങൾ . ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഗരുഡൻ ,എസ്.എൻ.സ്വാമി, ധ്യാൻ ശ്രീനിവാസൻ ചിത്രം തുടങ്ങിയവക്ക് കോസ്റ്റ്യൂം നിർവഹിക്കുന്നത് സ്റ്റെഫിയാണ്. മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂ ഡിസൈനർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യകത കൂടിയുണ്ട് മധുര മനോഹര മോഹത്തിന് .

Leave a Reply
You May Also Like

ചലച്ചിത്ര നടനായിരുന്ന ആദ്യപത്ര പ്രവർത്തകൻ വാണക്കുറ്റി രാമൻ പിള്ള

Saji Abhiramam ചലച്ചിത്ര നടനായിരുന്ന ആദ്യപത്ര പ്രവർത്തകൻ വാണക്കുറ്റി രാമൻ പിള്ളയുടെ 51-ാം ഓർമ്മദിനം മലയാള…

കള്ളൻ മറുതയും ദാസൻ പെരുമണ്ണാനും, ഒരു മുത്തശ്ശിക്കഥ പോലെ മനോഹരം

Rajil keysi സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് ‘കള്ളൻ മറുത’. തെയ്യവും…

അമലാ പോൾ വീണ്ടും വിവാഹിതയായി

ഒരാഴ്ച മുമ്പ് 32-ാം പിറന്നാൾ ദിനത്തിൽ തന്റെ വിവാഹ നിശ്ചയം പ്രഖ്യാപിച്ച നടി അമല പോൾ…

ബെഡ്റൂമിൽ നിന്ന് മാരക ഹോട്ട് ചിത്രങ്ങളുമായി യു എ ഇ മോഡൽ സീബ കലാൻ

അറിയപ്പെടുന്ന യു എ ഇ മോഡലാണ് സീബ കലാൻ. താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വലിയ ആരാധകരാണ്…