ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട്

Faizal Jithuu Jithuu

ഒരുകാലത്ത് സൂപ്പർ ഹിറ്റുകൾ ഒരുക്കി കൊണ്ടിരിന്ന ഇരട്ട തിരകഥകൃത്തുക്കളാണ് ഉദയകൃഷ്ണയും , സിബി കെ തോമസ്സും ,. ഉദയകൃഷ്ണ അസിസ്‌റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി ആയി ആണ് സിനിമയിൽ രംഗപ്രവേശം നടത്തിയത്. ബൈജു കൊട്ടാരക്കര , ബാലൂ കിരിയത്ത്, എന്നീ സംവിധായകരുടെ അസോസിയേറ്റ്സ് ആയും ഉദയകൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. സന്ധ്യാ മോഹൻ സംവിധാനം ചെയ്ത കോമഡി ചിത്രമായ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ ഈ രണ്ട് സുഹൃത്തുക്കൾ തിരകഥകൃത്തുക്കളായി മാറി. പിന്നീട് ജനങ്ങളെ കുടുകുടാ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. ആദ്യ കാലങ്ങളിൽ ഇവർ രണ്ടു പേർ ചേർന്ന് രചിച്ച ചിത്രങ്ങളാണ് മാട്ടുപെട്ടി മച്ചാൻ, മായാജാലം, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, മീനാക്ഷി കല്യാണം, എന്നീ ചിത്രങ്ങൾ . പിന്നീട് പുലിവാൽ കല്യാണം, ഡാർലിങ്ങ് ഡാർലിങ്ങ്, റൺ വേ , ലയൺ, സിഐഡി മൂസ്സ, ജൂലൈ നാല് , സുന്ദര പുരുഷൻ, മായാമോഹിനി, വെട്ടം, ശ്യംഖാരവേലൻ, എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ദിലീപ് ഉദയകൃഷ്ണ-സിബി കെ തോമസ്സ് ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചു. ജോസ് തോമസ്സ് , ജോഷി, പ്രിയദർശ്ശൻ , വൈശാഖ്, ബി.ഉണ്ണികൃഷ്ണൻ , സന്ധ്യാ മോഹൻ എന്നീ സൂപ്പർ ഹിറ്റ് സംവിധായകരുമായി സഹകരിച്ചു.

സംവിധായകൻ വൈശാഖുമായി പോക്കിരി രാജ, മധുര രാജ , പുലിമുരുകൻ എന്നീ ഇൻഡസ്ട്രിയൽ ഹിറ്റുകൾ ഒരുക്കി. ജനങ്ങളുടെ പൾസ്സ് അറിയുന്ന തിരകഥകൃത്തുക്കളാണ് ഇവർ രണ്ടാളും . പുലിമുരുകൻ എന്ന ചിത്രത്തോടെ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. ഉദയൻ തിരകഥയിൽ തന്നെയും സിബി കെ തോമസ്സ് , സംവിധാന രംഗത്തേക്കും ചുവട് വെക്കുന്നു. താരസംഘടനയായ അമ്മയുടെ പ്രഥമ ചിത്രവും , ദിലീപ് നിർമ്മിച്ച് മുതിർന്ന സംവിധായകൻ ജോഷി ഒരുക്കിയ ട്വന്റി 20 എന്ന ചിത്രം ഉദയനും സിബി കെ തോമസ്സുമാണ് നിർവഹിച്ചത്. സൂപ്പർ സ്‌റ്റാറുകൾക്കും ചിത്രത്തിൽ സഹകരിച്ച അമ്മയിലെ അംഗങ്ങൾ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകിയ മികച്ച തിരകഥയാണ് ഇവർ ട്വിന്റി 20 എന്ന ചിത്രത്തിലും ഉരുക്കിയിരിന്നത്. എല്ലാ വിധ ചേരുവകളും ഉൾകൊള്ളിച്ച് കൊണ്ടാണ് ഇവർ രചന നിർവ്വഹിക്കുന്നത്.

മോഹൻലാലിനെ നായകനാക്കിയ പുലിമുരുകൻ ആദ്യത്തെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരിന്നു. ആറാട്ട് എന്ന ചിത്രത്തോടെ ഉദയകൃഷ്ണയുടെ കഷ്ടകാലം ആരംഭിച്ചു. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോൾ ഉദയകൃഷ്ണയുടെ തിരകഥയിൽ കണ്ടുവരുന്നത്. ഇപ്പോൾ ഉദയകൃഷ്ണയെ വിമർശിക്കുന്നവർ അദ്ധേഹം ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ഇപ്പോൾ നടക്കുന്നത് ആസൂത്രിതമായ ഒരു പകപോക്കൽ തന്നെയാണ് അദ്ധേഹത്തിന്റെ ചിത്രങ്ങൾക്കെതിരെ നടക്കുന്നത്. ഈ ഗൂഡ ശ്രമങ്ങളൊക്കെ ഇല്ലാതായി ഉദയകൃഷ്ണ വീണ്ടും ബ്ലോക്ക് ബസ്‌റ്റുകൾ സൃഷ്ട്ടിക്കുന്ന കാലം വളരെ ദൂരത്തൊന്നുമല്ല. സമീപകാലത്ത് ഇറങ്ങിയ ആറാട്ട്, മോൺസ്‌റ്റർ, ക്രിസ്റ്റഫർ , എന്നീ ചിത്രങ്ങളുടെ പരാജയം അദ്ധേഹത്തെ ഒരു രീതിയിലും ബാധിക്കില്ല. ബാന്ദ്ര എന്ന ദിലീപ് ചിത്രത്തിന് ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് നടക്കുന്നത്. അമിത പ്രതീക്ഷ ഇല്ലാതെ ഈ ചിത്രങ്ങൾ ഒക്കെ കണ്ടാൽ തീരാവുന്ന ഒരു പ്രശ്നം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളു. ഇനി ഉദയകൃഷ്ണ സൂപ്പർ ഹിറ്റ് രചനകളുമായും സിബി കെ തോമസ്സ് ഒരു ഗംഭീര സംവിധായകനും ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

You May Also Like

തന്നെ കൊന്നത് തെളിയിക്കാനും സൈമൺ പണ്ട് പുച്ഛിച്ച സേതുരാമയ്യർ എന്ന CBI ഓഫീസർ തന്നെ വേണ്ടി വന്നു എന്നതാണ് കാലത്തിന്റെ യഥാർത്ഥമായ കാവ്യനീതി

കാലത്തിന്റെ കാവ്യ നീതി കൊല്ലവർഷം 1989, നടി അശ്വതി ഹോട്ടൽ പ്രസിഡന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ…

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

ഒരു ഭൂതകാല ടൈമിൽ സ്റ്റാർട്ട് ചെയ്തു ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തി,അതിന്റെ അന്ത്യത്തിൽ, ആ പ്രവർത്തി…

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ, ‘അരിവാൾ’ തീയേറ്ററിലേക്ക്

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ, അരിവാൾ. തീയേറ്ററിലേക്ക് . വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ…

‘അമ്മ’യിലെ രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ ?

‘അമ്മ’ സംഘടനയെ നിശിതമായി വിമർശിച്ചു നടി രഞ്ജിനി. നടൻ ഷമ്മി തിലകനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് രഞ്ജിനിയുടെ…