Entertainment
ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Faizal Ka
നമ്മൾ ഇതുവരെ കാണാത്ത രീതിയിൽ ഉള്ളൊരു മേകിങ് ഒന്നും അവകാശപ്പെടാൻ ഇല്ലാതെ ഇരുന്നിട്ടും, തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ ഗംഭീരമായി സഞ്ചരിക്കുന്ന ഒരു സിനിമ അല്ലാതെ ഇരുന്നിട്ട് കൂടി എന്നിലെ പ്രേക്ഷകന് നല്ലോരു സീറ്റ് എഡ്ജ് ത്രില്ലിംഗ് അനുഭവം സമ്മാനിച്ച നല്ല സിനിമ അതാണ് ആദ്യ കാഴ്ച്ചയിൽ എനിക്ക് ജോൺ ലൂഥർ….👌
തൻ്റെ പോലീസ് ജോലിയെ വളരെ ഇഷ്ടപ്പെടുന്ന, സ്വന്തം ആവശ്യങ്ങൾക്ക് മുകളിൽ ജോലിയെ കൊണ്ടു നടക്കുന്ന ഒരു പോലീസുകാരൻ ആണ് ജോൺ ലൂഥർ. അയാളുടെ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു ആക്സിഡൻ്റ് മരണവും അതു കൂടാതെ നടക്കുന്ന മൂന്ന് തിരോധാനവും കേന്ദ്രീകരിച്ച് ആണ് സിനിമ കഥപറയുന്നത്. ഈ കേസുകളുടെ അന്വേഷണത്തിന് ഇടയിൽ നടക്കുന്ന ഒരു അപകടത്തിൽ ട്രെയിലറിൽ കാണിക്കുന്നത് പോലെ ജോണിൻ്റെ കേൾവി ശക്തിക്ക് തകരാറു സംഭവിക്കുന്നു… തുടർന്ന് തൻ്റെ പരിമിതികളിൽ നിന്നും എങ്ങിനെ അന്വേഷണം നടത്തുന്നു എന്നതാണ് സിനിമ തുടർന്ന് പറയുന്നത്..
ചിത്രത്തിൽ ഏറ്റവും മികച്ചത് ആയി തോന്നിയത് രണ്ടു കാര്യങ്ങളാണ്…. ഒന്ന് ജോൺ ലൂഥർ ആയുള്ള ജയസൂര്യയുടെ മികച്ച പ്രകടനം… പ്രത്യേകിച്ചും രണ്ടാം പകുതിയിൽ കേൾവിക്ക് പ്രശ്നം സംഭവിച്ചതിന് ശേഷം ഉള്ള മാറ്റം ഒക്കെ വളരെ നന്നായി തന്നേ അവതരിപ്പിക്കുന്നുണ്ട്… രണ്ടാമത്തെ പതിവ് രീതിയിൽ കുറച്ചു നാളുകൾ ആയി കണ്ട് വരുന്നതിൽ നിന്നും മാറി ഇവിടെ പ്രതികാരം അല്ല കൊലപാതകത്തിന് ഉള്ള പ്രധാന മോട്ടീവ് എന്നതും ആണ്….
ഒരു കുറവും ഇല്ലാത്ത സിനിമ ഒന്നും അല്ല ജോൺ ലൂഥർ… ചിത്രത്തിൽ ഉപയോഗിച്ച ഫാമിലി സെൻ്റിമെൻസ് ഒക്കെ ഒട്ടും തന്നെ വർക് ആയിട്ടും ഇല്ല.. പക്ഷേ പാളം തെറ്റാതെ ഉള്ള കഥ പറച്ചിലും..നല്ലൊരു ക്ലൈമാക്സ് & ട്വിസ്റ്റ് ഒക്കെ കൂടി കണ്ടിറങ്ങുമ്പോൾ നല്ലൊരു തീയേറ്റർ അനുഭവം എനിക്ക് സമ്മാനിച്ചു എന്നത് പറയാതെ വയ്യ… ത്രില്ലറുകൾ, പ്രത്യേകിച്ച് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച തന്നെ ആയിരിക്കും ചിത്രം…Worth a Watch…
488 total views, 4 views today