ചെക്കുകേസുമായി ബന്ധപ്പെട്ടു ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിലായ സംഭവത്തെ കുറിച്ച്  Faizal Kondotty എഴുതുന്നു

എൻജിനീയറായ നാസിൽ അബ്ദുല്ല, തുഷാർ വെള്ളാപ്പള്ളി പേയ്‌മെന്റ് കൊടുക്കാതെ ചതിച്ചത് കാരണം തന്റെ സബ് കോണ്ട്രാക്റ്റിംഗ് കമ്പനി അടച്ചു പൂട്ടേണ്ടി വന്ന ആളാണ്. തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി പണിയെടുത്തിരുന്ന തന്റെ തൊഴിലാളികൾക്ക് കൂലി നല്കാനാവാതെ അതിന്റെ പേരിൽ രണ്ടുവർഷം യു എ ഇ ജയിലിൽ കിടക്കേണ്ടി വന്ന ആളുമാണ്.

നാസിലിനു തുഷാർ അന്ന് ഒപ്പിട്ടു നൽകിയ ചെക്ക് ഉപയോഗിച്ച് നൽകിയ കേസിൽ മെറിറ്റ് ഉള്ളത് കൊണ്ടാണ് യു എ ഇ പോലീസ് തുഷാറിന്റെ പേരിൽ കേസെടുത്തത്. താൻ പണം കൊടുക്കാനുണ്ടെന്നു തുഷാർ തന്നെ വരികൾക്കിടയിലൂടെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. വരുന്നവർക്ക് മുഴുവൻ കത്ത് കൊടുക്കാനുള്ളതല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. ഓരോ കത്തും ഓരോ ഇടപെടലും ഉത്തരവാദിത്ത ബോധം വേണ്ടതും രാഷ്ട്രീയവുമാണ്.

വെള്ളാപ്പള്ളിയും മോനും ജനങ്ങളെ പറ്റിക്കുന്നത് ഇതാദ്യമായി ഒന്നുമല്ല. ഗൾഫിൽ ചെക്ക് കേസിലകപ്പെടുന്ന ഒരു സാധാരണ മലയാളിയ്ക്ക് വേണ്ടി കേരളസർക്കാർ ഇത്ര ദ്രുതഗതിയിൽ കത്തെഴുതി കണ്ടിട്ടില്ല. ബിനോയി കോടിയേരിക്ക് വേണ്ടിയും ഇടപെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ ഭൂലോക ഫ്രോഡ് തുഷാറിന് വേണ്ടി അടിയന്തിരമായി ഇടപെട്ടതെന്നു ജനങ്ങളോട് വിശദീകരിച്ചേ തീരൂ. തന്റെ നിരപരാധിത്വം മനസ്സിലായത് കൊണ്ടാണ് സര്‍ക്കാറുകള്‍ ഇടപെട്ടതെന്ന് പറഞ്ഞു നടക്കുകയാണ് തുഷാര്‍ ഇപ്പോള്‍‍.

ആയിരം രാഷ്ട്രീയക്കാർ ജയിലകപ്പെട്ടാലും ഒരു സമുദായ നേതാവോ അയാളുടെ കൊച്ചുമകൻ പോലുമോ ശിക്ഷിക്കപ്പെടരുതെന്ന അലിഖിത നിയമാണ് ഇന്ത്യയിൽ. അതിപ്പോ ഏതു സമുദായത്തിന്റെ നേതാവായാലും . ആ പ്രിവിലേജ് കിട്ടാത്ത വിദേശത്തു വെച്ചാണ് ഇവരൊക്കെ കുറച്ചു ദിവസം ജയിൽ കാണുക. അവിടെ ചെന്നും ഇവന്മാരുടെ കാലുകഴുകി കൊടുക്കുന്ന പരിപാടി നിർത്താൻ സമയമായിരിക്കുന്നു.

അടിക്കുറുപ്പ് ,

പിണറായി യൂസഫലിയെ വിളിച്ച് സഹായിക്കാൻ ആവശ്യപ്പെടുന്നു .
കേന്ദ്ര മന്തിയെ വിളിച്ചും കത്ത് കൊടുത്തും സഹായം അഭ്യർത്ഥിക്കുന്നു .
പരാതിക്കാരനായ നാസിർ അബ്ദുള്ളയുടെ വീട്ടിൽ പോലീസിനെ അയച്ച് ഭീകരാന്തരീക്ഷം സ്യഷ്ടിക്കുന്നു .

എന്താണ് ഒരു ബിജെപി ഘടകകക്ഷി നേതാവിനോട് , ഒരു ലോക ഫ്രാഡി നോട് പിണറായിക്ക് ഇത്ര മമത തോന്നാൻ കാരണം ?
നാടകമേ കമ്യൂണിസം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.