കേരളത്തിൽ ആർ എസ് എസ് കാര്യവാഹിനെ റെഡ് ജിഹാദികൾ ആക്രമിച്ചു മാകമായി പരുക്കേൽപ്പിച്ചു, ഫോട്ടോ എല്ലാരും കണ്ടല്ലോ, പ്രതിഷേധിക്കുക

0
3147

കേരളത്തിൽ ആർ.എസ്.എസ് കാര്യവാഹിനു നേരെ കമ്മ്യൂണിസ്റ്റ്-ജിഹാദികൾ മാരകമായ ആക്രമണം നടത്തിയെന്ന വാർത്തയോടെ നടൻ വെഞ്ഞാടാറമ്മൂട്‌ സുരാജിന്റെ ഫോട്ടോ വച്ച് ഉത്തരേന്ത്യൻ സംഘികളുടെ പ്രചാരണം. പല വിഷയങ്ങളിലും ഇത്തരം പ്രചാരണങ്ങൾ ആണ് നടക്കുന്നത്. ശബരിമലക്കാലത്തു കേരളത്തിൽ പ്രത്യേകം ഫോട്ടോ ഷൂട്ട് നടത്തിയിട്ടാണ് പല നുണകളും പ്രചരിപ്പിച്ചതു. പ്രത്യക്ഷത്തിൽ കോമഡി അനുഭവപ്പെടുമെങ്കിലും സ്വതവേ മണ്ടന്മാരും മതഭ്രാന്തന്മാരുമായ സംഘി അണികളിൽ ഇത് വലിയ ചലനങ്ങളുണ്ടാക്കും എന്നതിൽ സംശയമില്ല.

ഉത്തരേന്ത്യൻ നഗരങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്കെതിരെ ജനരോഷം തിരിച്ചുവിടാൻ ഈ വക പ്രചാരണങ്ങൾക്കു സാധിക്കും എന്നതുകൊണ്ട് ചിരിച്ചു തള്ളിക്കളയാൻ ആകില്ല. ബീഫ് ഉൾപ്പെടെ പല വിഷയങ്ങളിലും കേരളത്തോട് അടങ്ങാത്ത പകയുള്ള അവർ അവസരങ്ങൾക്കു കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്.

റഫീഖ് മുഹമ്മദ് (Rafeeque Mohamed)ഈവിഷയത്തിൽ ഹാസ്യത്തിൽ ചാലിച്ചെഴുതിയ കുറിപ്പാണു ചുവടെ.

നമസ്തേ മിത്രമേ, നമ്മുടെ ദേശീയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഞെട്ടിക്കുന്ന വാർത്ത. കേരളത്തിൽ ഹിന്ദുക്കൾക്കെതിരെയുള്ള കമ്യുണിസ്റ്റ് ജിഹാദി ഭീകരത സകല സീമകളും ലംഘിച്ചു മുന്നേറുകയാണ്. നമ്മുടെ കാര്യകർത്താവിന് നേരെയുണ്ടായ അതിക്രൂരമായ വധശ്രമത്തിൽ കേരളത്തിന് പുറത്തുള്ള മിത്രങ്ങളെല്ലാം അതീവ കുണ്ടിതരാണ്.

ഏത് രാജ്യസ്നേഹിയുടെയും രക്തം തിളപ്പിക്കുന്ന ഇത്തരം കാപാലിക വൃത്തികൾ നടന്നിട്ടും കേരളത്തിൽ മാത്രം നമ്മൾ ഉണരുന്നില്ലല്ലോ എന്നത് എത്ര കാഷ്ടമാണ്. ഇനിയെങ്കിലും നമ്മൾ ഉണരണം.മാമാമാധ്യമങ്ങൾ മൂടിവെക്കുന്ന ഇതുപോലുള്ള ആയിരക്കണക്കിന് സത്യസന്ധമായ വാർത്തകൾ നിത്യവും നമ്മളിലേക്കെത്തിക്കുന്ന നമ്മുടെ പൂജ്യനീയ നേതാക്കൾക്ക് പ്രമാണം. ഇതും എത്രയും പെട്ടെന്ന് നമ്മുടെ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യ്. Maksimam Sheyar Plees