കഴുത്തിന്‌ കീഴ്പോട്ടു ശരീരം തളര്‍ന്നുപോയവനായി അഭിനയിച്ചു, 2 വര്‍ഷത്തോളം ദമ്പതികളെ പറ്റിച്ചു

1709

ad_149457102

കൊമയിലണെന്നും പറഞ്ഞു കഴിഞ്ഞ 2 വര്‍ഷമായി വൃദ്ധ ദമ്പതികളെ പറ്റിച്ചു കൊണ്ടിരുന്ന കള്ളനും കള്ളന് കഞ്ഞി വച്ച ഭാര്യയും പോലീസ് പിടിയില്‍.

അലന്‍ നയിറ്റ് എന്ന 47 കാരനാണ് കഴുത്തിന്‌ കീഴ്പോട്ടു ശരീരം തളര്‍ന്നുപോയവനായി അഭിനയിച്ചു ദമ്പതികളെ പറ്റിച്ചു കൊണ്ടിരുന്നത്. രോഗബാധിതനായി കിടക്കുന്ന അലനെ ശ്രുഷിക്കൂന്ന ഭാര്യ ഹേലന്‍റെ ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ് മുഴുവനും.

ഹോസ്പിറ്റലിലെ സിസിടിവി കാമറയാണ് അലന്റെ കള്ളത്തരം പുറത്തുകൊണ്ട് വന്നത്. അലന്‍ മുഖം തുടയ്ക്കുന്നതിന്റെയും , എഴുതുന്നതിന്റെയുമൊക്കെ ഫോട്ടോ ആശുപത്രി കാമറ പകര്‍ത്തിയ കാര്യം അലന്‍ അറിഞ്ഞില്ല.

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം മേടിക്കാനായി ട്രോളി തള്ളികൊണ്ട് നടക്കുന്ന ഫോട്ടോയും പോലീസിനു കിട്ടിയിടുണ്ട്. 19 പിടിച്ചുപറി  -മോക്ഷണ കേസുകളില്‍ പ്രതിയാണ് അലന്‍.