ഇതൊരു ഫാമിലി എന്റർടെയ്നർ !! ബേസിൽ ജോസഫ് ചിത്രം ഫാലിമിയുടെ ഒഫീഷ്യൽ ട്രൈലെർ

സൂപ്പർഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ ക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്നു നിർമ്മിച്ചു നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫാലിമി.ജാനേമൻ,ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടൈൻമെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി.

പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെർറ്റൈനർ ആയ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഏറെ രസകരമായ ട്രൈലെർ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നു . കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ 17 ന് തീയേറ്ററുകളിൽ എത്തും.

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി ഒ പി – ബബ്ലു അജു, സംഗീത സംവിധാനം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായൺ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. എഡിറ്റർ – നിധിൻ രാജ് ആരോൾ,മേക്ക് അപ് – സുധി സുരേന്ദ്രൻ.ആർട്ട്‌ ഡയറക്ടർ – സുനിൽ കുമാരൻ, കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,

You May Also Like

ആറ് വയസുകാരൻ മകന്റെ മരണത്തിനു കാരണക്കാരായ ഗാങ്സ്റ്റർ ഗ്രൂപ്പിനെ തേടിയിറങ്ങുന്ന ഒരച്ഛൻ

Shameer KN ആറ് വയസുകാരൻ മകന്റെ മരണത്തിനു കാരണക്കാരായ ഗാങ്സ്റ്റർ ഗ്രൂപ്പിനെ തേടിയിറങ്ങുന്ന ഒരച്ഛൻ. ഒരു…

ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ ഭാര്യ തന്നെ ഒരു വഴി കണ്ടെത്തി

മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ, ഭാര്യ ഭർത്താവിന് ഒരു കാമുകിയെ കണ്ടെത്തി തങ്ങളുടെ ബന്ധങ്ങൾ തകരാതിരിക്കാൻ…

ആദ്യകാല ഗോഡ്സില്ല ചിത്രങ്ങളിലൂടെ ഒരു യാത്ര

Jithin K Mohan 1954ഇൽ ആദ്യമായി Gojira എന്ന ജാപ്പനീസ് സിനിമ ഇറങ്ങുമ്പോൾ ആ സിനിമ…

ആകർഷകമായ ചിരിയും സൗന്ദര്യവും രാജ്‌കുമാർ സേതുപതിയെ അക്കാലത്തെ റൊമാന്റിക് നായകന്മാരിൽ പ്രശസ്തനാക്കി

Vineetha Sekhar : 80 – കളിൽ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന രാജ്‌കുമാർ സേതുപതിയെ…