Krishna Kumar

നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ ഒരു കൊച്ചു കുടുംബ ചിത്രമാണ് ‘ഫാലിമി’. ഫാമിലി എന്ന വാക്കിലെ അക്ഷരങ്ങൾ ക്രമം തെറ്റിപ്പോകുമ്പോഴാണല്ലോ ഫാലിമി ആയി മാറുന്നത്. ഇങ്ങനെ ക്രമം / താളം തെറ്റിക്കിടക്കുന്ന ഒരു കുടുംബത്തിന്റെ തമാശയിൽ കുതിർന്ന കഥയാണ് ഫാലിമി.ചന്ദ്രൻ എന്ന ഒരു മധ്യവയസ്കനും അയാളുടെ ഭാര്യയും അവരുടെ രണ്ട് ആൺമക്കളും വൃദ്ധപിതാവും ചേർന്നതാണ് പ്രസ്തുത കുടുംബം. ഒരു തരത്തിലും പരസ്പരം ഉൾക്കൊള്ളാനോ പൊരുത്തപ്പെടാനോ ക്ഷമിക്കാനോ ബഹുമാനിക്കാനോ തയ്യാറില്ലാത്ത ഈ കുടുംബത്തിനുള്ളിലെ ചില വിശേഷങ്ങളും പടലപ്പിണക്കങ്ങളും ഒരു പ്രത്യേക സാഹചര്യത്തിൽ അവർ കാശിയ്ക്ക് യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന ചില പ്രവചനീയമായ ട്വിസ്റ്റുകളുമാണ് ‘ഫാലിമി’യുടെ ഇതിവൃത്തം.

കുടുംബാംഗങ്ങളുടെ ചില പ്രവൃത്തികളിലൂടെയും അവരുടെ സംഭാഷണങ്ങളിലൂടെയും ഇടയ്ക്കൊക്കെ ചിരിപ്പിക്കുവാൻ സാധിക്കുന്നുവെന്നതാണ് പടത്തിന്റെ ഹൈലൈറ്റ്. ദേശീയ അവാർഡ് നേടിയ സിനിമ ‘ഹോമി’ന്റെ പാറ്റേണിലാണ് ‘ഫാലിമി’യും അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ കഥയോ കഥാപാത്രങ്ങളോ വികസിപ്പിച്ചെടുക്കുവാൻ ഒട്ടും ശ്രമിക്കാത്തൊരു അലസസമീപനമാണ് സംവിധായകനുൾപെടെയുള്ള രചയിതാക്കൾ കൈക്കൊണ്ടത്. തമാശകൾക്കപ്പുറം പടത്തിനൊരു ഇംപാക്റ്റ് സൃഷ്ടിക്കുവാൻ സാധിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. മുഖ്യ താരങ്ങളുടെ മികച്ച പ്രകടനത്തിലൂടെയാണ് കഥയിലെ വൈകാരികതലം തെല്ലെങ്കിലും ഊർജിതമാകുന്നത്.

മുത്തച്ഛനെ അവതരിപ്പിക്കുന്ന (‘മഹേഷിന്റെ പ്രതികാര’ത്തിലെ അച്ഛനെ അനുസ്മരിപ്പിക്കുന്ന) മുതിർന്ന നടനും തൊഴിലിൽ പരാജയപ്പെടുകയും അതിന്റെ ആഘാതത്താലാവണം, തീർത്തും നിസ്സംഗവും നിഷ്ക്രിയവും നിരുത്തരവാദിത്തപരവുമായി ജീവിക്കുകയും ചെയ്യുന്ന കുടുംബനാഥനായി ജഗദീഷും കുടുംബത്തിന്റെ പാതിഭാരം തോളിലേറ്റുന്ന അയാളുടെ ഭാര്യയായി മഞ്ജു പിള്ളയും ഈ വിഷമവൃത്തത്തിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുന്ന അവരുടെ മക്കളുടെ വേഷങ്ങളിൽ ബേസിൽ ജോസഫും സന്ദീപ് പ്രദീപും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.

That youngster is a promise. ‘ജാനേമൻ’, ‘ജയ ജയ ജയ ജയഹേ’ തുടങ്ങിയ സിനിമകളുടെ മികച്ച വിജയത്തിന് ശേഷം വീണ്ടും നായകനായെത്തുമ്പോഴേക്കും ബേസിൽ ജോസഫ് , കുടുംബചിത്രങ്ങളിലെ ജനപ്രിയ താരങ്ങളിലൊരാളായി താൻ വളരുകയാണെന്ന് വ്യക്തമായി വിളിച്ചു പറയുകയാണ്. അയാളുടെ നിഷ്കളങ്കതയും ക്യൂട്ട്നെസും ബോയ് നെക്സ്റ്റ് ഡോർ ഇമേജും ഡയലോഗ് ഡെലിവെറിയിലെ ചില ഇന്നൊവേഷനുകളും കുട്ടിത്തം കലർന്ന ദേഷ്യപ്പെട്ടുകളും ശാഠ്യങ്ങളുമൊക്കെ, പ്രേക്ഷകരഞ്ജകമായ നല്ല വേഷങ്ങളിലേക്ക് ചാനലൈസ് ചെയ്യാൻ ഫിലിം മെയ്ക്കേസിന് കഴിഞ്ഞാൽ, ഭാവിയിലെ ഫാമിലി ഓഡിയൻസിന്റെ ഫേവ്റിറ്റ് ഹീറോ ആയി ബേസിൽ എസ്റ്റാബ്ലിഷ് ചെയ്യപ്പെടാം. സമാനമായി , ജഗദീഷും മഞ്ജു പിള്ളയും വലിയ വേഷങ്ങളുടെ തുടർച്ചയിലേക്ക് കയറിച്ചെല്ലുമെന്നും ‘ഫാലിമി’ ചൂണ്ടിക്കാട്ടുന്നു

Last Word: കുറച്ച് ചിരിക്കാനുണ്ട് ; നല്ല പെർഫോമൻസുകളുണ്ട് ; അതിൽ കൂടുതൽ പടം ഡെവലെപ് ചെയ്യപ്പെട്ടിട്ടില്ല ; ആസ്പെക്റ്റ് റേഷ്യോ പോലും തിയേറ്റർ വാച്ച് നിർബന്ധിക്കുന്നില്ല ; Not bad.
.

You May Also Like

സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ പാട്ടുകൾ തന്നെയാണ്

സുലൈഖ മൻസിൽ » A Retaliate Riyas Pulikkal സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ്…

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു

പിആർഒ: ശബരി ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ. ‘‘മമ്മൂക്കയെ സംവിധാനം ചെയ്യുക…

അടുത്ത സിനിമയിൽ ലിപ് ലോക്കുണ്ടോ ചോദ്യങ്ങൾ ഇല്ലാത്തത് കൂടിയാണ് ഈ അഭിമുഖത്തിന്റെ സൗന്ദര്യം

അജയ് വി.എസ് ടൊവിനോ ധന്യയോട് സംസാരിക്കുന്നത് ആവർത്തിച്ചാവർത്തിച്ച് കാണുകയായിരുന്നു. എന്തൊരു ഭംഗിയാണ് ഈ അഭിമുഖത്തിന്. ടൊവിനോ…

സ്ത്രീകളോട് ബഹുമാനം പ്രകടിപ്പിക്കാനാണ് നടിയുടെ കാല് നക്കിയതെന്ന് രാംഗോപാൽ വർമ്മ, അങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്ന് പ്രേക്ഷകർ

സംവിധായകൻ, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാംഗോപാൽ വർമ്മ. അതോടൊപ്പം വിവാദങ്ങൾ ഉണ്ടാക്കുന്ന…