ഇന്ത്യയിലെ കർഷകസമരത്തെ കുറിച്ച് പരസ്യം അമേരിക്കയിൽ കോടിക്കണക്കിനു ജനം കണ്ടു

0
102

കോടിക്കണക്കിന് പ്രേക്ഷകരുള്ള അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കർഷകസമരത്തെ കുറിച്ച് പരസ്യം. 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ഇന്നലെയാണ് ചെയ്തത്. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വൈറലാണ്. മാസങ്ങളായി നടക്കുന്ന കർഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്.