drugs

‘കുടുംബങ്ങളില്‍ നിന്ന് ഒരു ഉണര്‍ത്തു പാട്ട് ‘ വളരെ ശ്രദ്ധേയമായ വിഷയത്തില്‍ വളരെ അലക്ഷ്യമായി ആണ് ഇന്നത്തെ സമൂഹം നോക്കി കാണുന്നത്. കൂട്ടുകുടുംബങ്ങളുടെയും, അണുകുടുംബങ്ങളുടെയും ശിഥിലമായ ബന്ധങ്ങളുടെ ദുര്‍ഗന്ധം പേറുന്ന ഇന്ന്, അല്‍പ നിമിഷം അതിന്റെ കാര്യ കാരണങ്ങള്‍ മനസ്സിലാക്കുകയും, പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നത് വളരെ നിസ്സാരമായി തോന്നാമെങ്കിലും, കാലത്തിന്റെ ഒഴുക്കില്‍ ധാര്‍മ്മികതയുടെ അളവുകോല്‍ വ്യത്യസ്തമാവുമെന്നത് ശരിയായ അപഗ്രഥന ത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കാം. വേദ ഗ്രന്ഥങ്ങളും, തത്ത്വസംഹിതകളും, മറ്റു വ്യത്യസ്ത ആശയങ്ങളും പ്രതിപാദിച്ച അടിസ്ഥാന സന്ദേശം സഹ ജീവികളോടുള്ള സ്നേഹവും ആദ്രതയുമാണ്. പ്രപഞ്ചനാഥനില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹവും സംരക്ഷണയും, അതിന്റെ ഒരംശം നാം നമ്മുടെ സഹ ജീവികളോട് പ്രകടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയും, ചൈതന്യവും, സമാധാനവുമാണ് ആത്മീയതയുടെ ഉപരിപ്ളവ അവസ്ഥകളില്‍ മുഖ്യമായത്. ഈ താളത്തിലാണ് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ നില നില്‍ക്കുന്നത്. എന്നാല്‍ ഈ അസ്തിത്വത്തെ അറിയാതെയുള്ള നമ്മുടെ വളര്‍ച്ചയും, ഉയര്‍ച്ചയും നശ്വരവും, സര്‍വ നാശത്തിന്റെ നാരായ വേരുമാകുന്നു.

ഈ ലോകത്ത് മണ്മറഞ്ഞു പോയ പല മഹത് വ്യക്തിത്ത്വങ്ങളും സ്മരിക്കപ്പെടുന്നത് അവരില്‍ മേല്‍ പറഞ്ഞ പ്രത്യേകതകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. അവരുടെ കര്‍മ്മങ്ങള്‍ സ്നേഹം, സാമൂഹിക പ്രതിബദ്ധത, ആഭിമുഖ്യം, കടമ തുടങ്ങിയ മാനവിക മൂല്യങ്ങള്‍ അടിസ്ഥാനപ്പെടുതിയുള്ളത് ആയതുകൊണ്ട് തന്നെ. ഒരു ജന്മത്തിന്റെ നന്മകള്‍ സ്ഫുരിപ്പിച്ച് അവര്‍ തിരശീലയ്ക്കു പിറകില്‍ മറഞ്ഞപ്പോള്‍ ബാക്കി വച്ച പലതും നമുക്ക് പൂര്‍ത്തികരിക്കാനുണ്ട്. ദേശ, ഭാഷ , വര്‍ഗ്ഗ, പ്രായ, ലിംഗ ഭേദമന്യേ എല്ലാവരും ഈ ലക്ഷ്യത്തിനു വേണ്ടി കൈകോര്‍ക്കുമ്പോള്‍ പ്രാശാന്ത സുന്ദരമായ, സ്പര്ധയില്ലാത്ത, അധിനിവേശമില്ലാത്ത, അക്രമില്ലാത്ത നല്ലൊരു ലോകം നമുക്ക് പടുത്തുയര്‍ത്താം.

കുടുംബമെന്ന പക്രിയ നിലവില്‍ വന്നത് മുതല്‍ നിലവിലുള്ള ആ ശ്രേഷ്ഠസ്ഥാനം ‘കുടുംബനാഥന്‍’ അഥവാ ‘ഗ്രഹനാഥന്‍’ വളരെ പ്രാധാന്യമര്‍ഹിച്ച ഒരു കാര്യമാണ്. മറ്റുള്ളവര്‍ക്ക് മാതൃകയായി, അനുയോജ്യമായ തീരുമാനങ്ങളും, ചടുലമായ നേത്രുപാടവുമായി കുടുംബത്തിന്റെ വിളക്കുമരമായി വര്‍ത്തിച്ച ഈ കൂട്ടര്‍ ഇന്ന് വെറും പേരില്‍ മാത്രം ചുരുങ്ങി. അച്ചടക്കമില്ലായ്മയും , അലസതയും, ദുശ്ശീലങ്ങളും, സ്വാര്‍ത്ഥതയും ഇക്കൂട്ടരെ പിടികൂടിയിരിക്കുന്നു. കുടുംബ വിഷയങ്ങളില്‍ ഇടപെടാതെ, വ്യക്തമായ സാമ്പത്തിക അച്ചടക്കമില്ലാതെ, ലൗകിക അഭിവാഞ്ജയില്‍ കുടുങ്ങി ജീവിതം അര്‍ത്തുതിമിര്‍ക്കുമ്പോള്‍, തങ്ങളില്‍ കണ്ണുംനട്ട് ഓരോ ചലനങ്ങളും പകര്‍ത്തി, വീടിന്റെ ഇടനാഴിയില്‍ ചിലര്‍ സ്വഭാവ രൂപികരണം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണല്ലോ മദ്യപിച്ചു അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മകന്‍ മദ്യത്തെ വെറുക്കുന്നതിന് പകരം അതിനെ തന്നെ ആശ്ലേഷി ക്കുന്നത്. അതിനാല്‍ കുടുംബത്തിലെ മുതിര്‍ന്ന ആളുകളുടെ വികാരങ്ങള്‍, വിചാരങ്ങള്‍ , ചേഷ്ടകള്‍ എല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം ഉള്ളതും അവരുടെ അനുഭവസമ്പത്ത് വിളിച്ചോതുന്നതുമായിരിക്കണം. മാത്രമോ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും, ലാളനയും, ഉപദേശവും പകര്‍ന്നു നല്‍കാന്‍ സദാ സന്നദ്ധരുമാവണം.

ചിലപ്പോള്‍ കഥ മറ്റൊരു തരത്തില്‍ ആകാം. തന്റെ ചിറകിന്റെ അടിയില്‍ ഒളിപ്പിച്ചു, തീറ്റ നല്‍കി, വിദ്യ നല്‍കി, സംരക്ഷണം നല്‍കി വളര്‍ത്തിയ കുഞ്ഞുങ്ങള്‍, നൈമഷികമായ ആസ്വാദനങ്ങളുടെയും, അഭിരുചികളുടെയും, ആഗ്രഹങ്ങളുടെയും സ്വാധീനത്തില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു തന്റെ മാത്രം സന്തോഷം നേടുന്ന പല മേഖലകളിലും ചേക്കേറുമ്പോള്‍ അതിനു പിറകില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ പലരുടെയും സ്വപ്നങ്ങളും, വിയര്‍പ്പിന്റെ നനവും, ചിലപ്പോള്‍ പൊലിയുന്ന ജീവന്‍ പോലും അവര്‍ കണ്ടതായി ഭാവിക്കുന്നില്ല. ചെറു പ്രായത്തിലെ ശിക്ഷങ്ങള്‍ ഇത് പോലെയുള്ള അവസ്ഥകള്‍ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. വെറും കലാലയ വിദ്യാഭ്യാസത്തിനുപരി ധാര്‍മ്മികതയുടെയും, ആത്യാത്മികവുമായ ശരിയായ അറിവ് കുട്ടികള്‍ക്ക് ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അനായാസം തരണം ചെയ്യുവാനും, ആത്മവിശ്വാസവും, വിജയവും നേടി കൊടുക്കാനും സഹായിക്കും.

ആരും ഈ ലോകത്ത് പൂര്‍ണ്ണരല്ല. കഴിവുകേടുകളും, ദൗര്‍ബല്യങ്ങളും എല്ലാം മനുഷ്യ സഹജമാണ്. ഇതില്‍ അപകര്‍ഷത പൂണ്ടു ജീവിതം നശിപ്പിക്കുന്ന പലരേയും നമ്മുടെ കുടുംബങ്ങളില്‍ കാണാം. പരീക്ഷക്ക്‌ മാര്‍ക്ക് കുറയുന്നത് കൊണ്ടോ, പൊതു പരീക്ഷ വിജയിക്കാത്തത് കൊണ്ടോ, അഭിമുഖം പരാജയപെട്ടത് കൊണ്ടോ, ശാരീരികക്ഷമതയില്‍ തഴയപ്പെട്ടത് കൊണ്ടോ അവസാനിക്കുന്നതല്ല ജീവിതം. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരങ്ങള്‍ നമ്മളെ തേടി എത്തും. ജീവിതത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച പല മഹാത്മാക്കളുടെയും ജീവിതം പരിശോധിച്ചാല്‍ പലരും പരാജയത്തിന്റെ പടു കുഴിയില്‍ നിന്ന് ഫീനിക്സ് പക്ഷികളെ പോലെ ഉയര്‍ത്തെഴുന്നേറ്റവര്‍ ആണ്.

മദ്യത്തിനോ, പുകവലിക്കോ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ക്കോ അടിമപ്പെട്ടവര്‍ പലപ്പോഴും ഈ ശീലം ഉപേക്ഷിച്ചു ജീവിതത്തിന്റെ താളം വീണ്ടെടുക്കാറില്ല. പല മാനസിക സമ്മര്‍ദ്ധങ്ങള്‍ കൊണ്ടും, നിരാശ കൊണ്ടും , അപകര്‍ഷത കൊണ്ടും, വെറും രസത്തിനുമായെല്ലാം ചലനാത്മകമാകുന്ന ഈ ശീലങ്ങള്‍ അപ്രകാരമുള്ള പ്രശ്നങ്ങള്‍ക്ക് ഒക്കെ അന്ത്യം കുറിച്ചിട്ടു നിര്‍ത്താമെന്ന് കരുതിയാല്‍ വെറും വിഡ്ഢിത്ത്വം എന്നല്ലാതെ എന്ത് പറയാന്‍. കാരണം സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം, ഇവിടെ പ്രശ്നമില്ലാത്തതോ, പ്രശ്നം മാത്രം ഉള്ളവരോ ആയ ആരുമില്ല. ഏതവസ്ഥയിലും എന്തും നേരിടാന്‍ തയ്യാറുള്ള ഒരു മനസ്സാണ് ഉണ്ടാകേണ്ടത്. കുടുംബത്തിലയോ, ജോലി സംബന്ധമായോ, ബിസിനെസ്സ്‌ സംബന്ധമായോ എന്ത് പ്രശ്നങ്ങളും സ്വയം നീറാതെ കുടുംബത്തിലെ മറ്റുള്ളവരുമായോ, കൂട്ടുകാരുമായോ മറ്റും പങ്കിട്ടു, പ്രശ്നങ്ങളുമായി ഏറ്റു മുട്ടി, പരിഹരിക്കുമ്പോള്‍ പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്നല്ല, മറിച്ചു മറ്റൊരു പ്രശ്നത്തിനെ നേരിടാനുള്ള അനുഭവസമ്പത്ത് തനിക്ക് ഉണ്ട് എന്ന മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഈ നിലയിലും കുടുംബമെന്ന ശക്തമായ വന്‍ മതില്‍ നമുക്ക് രക്ഷയായി തീര്‍ക്കാം.

കുടുംബത്തില്‍ സ്ത്രീകളുടെ പങ്കിനെ പറ്റി പരാമര്‍ശിക്കാതെ ഒരു വിശകലനവും പൂര്‍ണമാകില്ല. സ്ത്രീ പ്രകൃതിയുടെ തന്നെ ഒരു പരിച്ഛേദനം, സര്‍വ്വംസഹ, കാരുണ്യവാരിധി, തണലായി, തുണയായി, ഇണയായി മനുഷ്യ സമൂഹത്തിന്റെ മുഴുന്‍ വിജയത്തിനു പിന്നിലെ ശക്തിയായ നിന്നിട്ടുള്ളവള്‍‍, പക്ഷെ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. ആഗോളവത്കരണത്തിന്റെയും, ഉപഭോകവത്കരണത്തിന്റെയും കാലത്ത് സ്വയം ചൂക്ഷകരായി നിന്ന് കൊടുക്കുകയാണവര്‍. ചൂണ്ടയില്‍ കൊരുക്കുന്ന ഇര പോലെ പരസ്യ സംവിധാനങ്ങള്‍, വിപണന തന്ത്രങ്ങള്‍ അവരെ ഇരുട്ടിലേക്ക് നയിക്കുന്നു. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്നേഹ കാരുണ്യങ്ങള്‍ ലഭിക്കാത്ത സ്ത്രീകള്‍ പെട്ടെന്ന് ഈ വലയില്‍ അകപ്പെടുന്നു. ആ വല പൊട്ടിച്ചു അവര്‍ പുറത്തു വരുമ്പോഴേക്കും അഴുക്കിന്റെ ഒരു വല്യ ഭാണ്ഡം ചുമന്നു സ്വയം നാറുന്നവരായി മാറുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കര്‍മ്മ മണ്ഡലങ്ങളിലും, പൊതു സമൂഹത്തിലും എങ്ങനെ വര്‍ത്തിക്കണമെന്ന ശിക്ഷണം കുട്ടികളായിരിക്കുമ്പോഴേ നല്‍കണം. ഇന്നത്തെ പല കലാലയങ്ങളിലും, ദൂരയാത്രാ വാഹനങ്ങളിലും പെണ്‍കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ അല്പമെങ്കിലും മാന്യതയുള്ള ഒരാളുടെ തൊലി പൊളിഞ്ഞു പോകും.

ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങളും, പുരോഗതിയും നാം നേടിയതിനോടൊപ്പം നമുക്ക് പലതും നഷ്ടപ്പെട്ടു. നമ്മുടെ സ്വാകാര്യ ജീവിതം മറ്റുള്ളവരുടെ ക്യാമറ കണ്ണുകളുടെ ഇരകള്‍ ആകുമ്പോള്‍ അത് ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് കണ്ണുകള്‍ ഇന്റെര്‍നെറ്റിലൂടെയും, ബ്ലുടൂത്ത് വഴിയും കാത്തിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു സമൂഹം തന്നെ ഇത്തരത്തില്‍ അശ്ലീലതയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു, ആരെ കുറ്റപെടുത്താന്‍. ഇതില്‍ മാതാപിതാക്കളും, ഗുരുജനങ്ങളും, യുവാക്കളും, കൌമാരക്കാരും, കുട്ടികളും എല്ലാം ഉള്‍പ്പെടുമ്പോള്‍ ആരാണ് ഉപദേശം നല്‍കേണ്ടത്, ആര്‍ക്കാണ് ഉപദേശം നല്‍കപ്പെടേണ്ടത്. സമൂഹത്തിന്റെ വളരെ ദയനീയമായ ഒരവസ്ഥ, ദുര്‍ഗന്ധം വമിക്കുന്ന, ചീഞ്ഞഴുകുന്ന ഈ അവസ്ഥയ്ക്കും പരിഹാരം ടുംബത്തിലൂടെ തന്നെ കഴിയൂ. ചുരുക്കി പറഞ്ഞാല്‍ ബൌദ്ധികമായ മുന്നേറ്റത്തോടൊപ്പം മാനവ മൂല്യങ്ങള്‍ക്കും, ധാര്‍മ്മികതയ്ക്കും, ശരിയായ ആത്മീയതയ്ക്കും പ്രാധാന്യം നല്‍കിയില്ലെങ്കില്‍ നാം ചിന്തിക്കാന്‍ മറന്നിടത്ത്, ഓര്‍മ്മിക്കാന്‍ മറന്നിടത്ത്, പ്രവര്‍ത്തിക്കാന്‍ മറന്നിടത്ത്, പ്രതികരിക്കാന്‍ മറന്നിടത്ത് തുടങ്ങുന്നു സര്‍വ്വ നാശവും അതിന്റെ ച്യുതിയില്‍ നമുക്ക്‌ ഒറ്റക്കായി രക്ഷപ്പെടാന്‍ കഴിയില്ല. മനസമാധാനം നമ്മളില്‍ നിന്ന് പുറം തള്ളിയതും, മാതാപിതാക്കളെ വൃദ്ധസദനത്തില്‍ എത്തിച്ചതും, സ്ത്രീ സൗന്ദര്യത്തെ വിറ്റ്‌ കാശാക്കിയതും, മദ്യക്കുപ്പി കാലി ആക്കിയതും, സ്ത്രീയോടൊപ്പം ധനത്തെ ആഗമിപ്പിച്ചതും എല്ലാം ഈ നാശത്തിന്റെ കിരണങ്ങള്‍ തന്നെ. നാം എന്തിനു കാത്തു നില്‍ക്കണം ഒരുക്കൂ പടയൊരുക്കം ഈ മാരക വ്യാധികള്‍ക്കെതിരെ , ആകട്ടെ തുടക്കം നമ്മുടെ കുടുംബങ്ങളില്‍ നിന്നും. കവി പാടിയ വരികള്‍ നമുക്ക് അന്വര്‍ത്ഥമാക്കാം

‘പറഞ്ഞതെല്ലാം സത്യം ,

കേട്ടതെല്ലാം നന്മ,

ഇച്ഛിച്ചതെല്ലാം ഉണ്മ,

നുരഞ്ഞു പൊങ്ങിയ നോവിലും,

പെയ്തൊഴിഞ്ഞ മഴയിലും,

ഞാന്‍ ദര്‍ശിച്ചത് ധര്‍മ്മം,

ഇന്നും പേറുന്നു ധര്‍മ്മത്തിന്‍ ഭാണ്ഡം,

മാനവ സ്നേഹത്തിന്‍ ബാക്കി പത്രം! ‘

You May Also Like

ആ കെട്ടിനു പിന്നിൽ ഒരു കഥയുണ്ട്, ശാരീരികമായ പ്രശ്‌നങ്ങളെ അവഗണിച്ച് ഒരു നടൻ നടത്തിയ ആത്മസമർപ്പണത്തിന്റെ കഥ

TC Rajesh Sindhu സോണിലൈവിൽ റിലീസായ മജു സംവിധാനം ചെയ്ത ‘അപ്പൻ’ എന്ന സിനിമയിലെ വർഗീസ്…

അമറും അക്ബറും അന്തോണിയും പിന്നെ നാദിര്‍ഷയും

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറച്ചാര്‍ത്തില്ലാത്ത ജീവിതങ്ങള്‍

കോട്ടയത്ത്‌ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഹൃദയ ഹാരിയായ അനേകം കലാ പ്രകടനങ്ങള്‍ മനം കുളിര്‍ക്കെ കണ്ട് കൊണ്ടു പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഒരു ചെറുകൈ എന്റെ പക്കല്‍ ഒരു നോട്ടീസ് ഏല്‍പ്പിച്ചു

ഇന്ദിരഭവനില്‍ “തൂങ്ങാന്‍” മോഹിക്കുന്ന ഒരു ശരാശരി കോണ്‍ഗ്രസുകാരന്‍.!

ചുരുക്കി പറഞ്ഞാല്‍, ഇന്ദിര ഭവനിലെ ചുവരില്‍ തൂങ്ങി നില്‍ക്കുക എന്നതാണ് ഓരോ ശരാശരി കോണ്‍ഗ്രസുകാരന്‍റെയും ജീവിതാഭിലാഷം,!