ഫാന്‍ ഷോകളുടെ എണ്ണത്തില്‍ റെക്കോഡ് ഇട്ടിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ തിയേറ്ററിലെത്താന്‍ പത്ത് ദിവസം മാത്രം മുൻപുതന്നെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഫാന്‍സ്‌ഷോകളുടെ എണ്ണം പുറത്തുവിട്ടിരിരുന്നു. കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ മാത്രം 600ല്‍ അധികം തിയേറ്ററുകളിലാണ് ഫാന്‍ ഷോ നടന്നത് .തിരവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫാന്‍ ഷോകള്‍ നടന്നത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളാണ് എണ്ണത്തില്‍ തൊട്ടുപിന്നിലെയുള്ളത്. കേരളത്തിനു പുറമെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും മരക്കാറിന് ഫാന്‍ഷോകള്‍ ഉണ്ടായിരുന്നു. ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം റിലീസ് ദിനത്തില്‍ 1000 മായിരുന്നു.

900 + ഫാൻസ്‌ ഷോ പിറന്ന ദിവസം
12.30, 4.30, 7.30????

Vishnu G Nandan

സിനിമയുടെ റിസൾട്ട്‌ എന്ത് തന്നെ ആയാലും.ഇനി ഒരു ദിവസം ഇത് പോലെ ഉണ്ടാകണമെങ്കിൽ അത് മോഹൻലാൽ എന്നാ വ്യക്തിയെ മാത്രം ആശ്രയിച്ചിരിക്കും. ഇതിനുമുൻപ് ഒടിയൻ എന്നാ സിനിമയിൽ 402 ഫാൻസ്‌ ഷോകൾ ആയി ചരിത്രം കുറിച്ചിരുന്നു..ഹർത്താൽ ദിനം വരെ മാറ്റി വെച്ച ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ 900 ഫാൻസ്‌ ഷോകൾ എന്നത് സ്വപനം മാത്രം ആയിരുന്നു.പക്ഷെ പെട്ടന്നുള്ള തിയേറ്റർ റിലീസ് തീരുമാനം 900 ഫാൻസ്‌ ഷോ എന്ന് കടമ്പ കടക്കാൻ അതികം നേരം വേണ്ടി വന്നില്ല.Ott യിൽ ഇറങ്ങേണ്ടിയിരുന്നു സിനിമ പെട്ടന്നാണ് തിയേറ്റർ റിലേസിലേക്കു മാറ്റിയത്.

മലയാളത്തിലെ ഏറ്റവും ചിലവറിയ സിനിമ എന്നാ ലേബലിൽ ഇറങ്ങിയ മരക്കാർ സമ്മിശ്ര അഭിപ്രായം ആയാണ് പ്രേക്ഷകരിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്. പ്രിയൻ എന്നാ ഡയറക്ടറിൽ ഉള്ള വിശ്വാസം സിനിമയിൽ പ്രതി ഫലിച്ചു കണ്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പോരായ്മ .കാസ്റ്റിംഗ് ആയാലും പ്രിയന്റെ മറ്റു സിനിമകളെ പോലും എല്ലാവരും വന്നു മുഖം കാണിച്ചു പോകുന്ന ഒരു രീതി ഇതിലും തുടർന്നു. പക്ഷെ പ്രിയൻ എന്ത് കൊണ്ടോ ഇത് ഒരു ചരിത്ര സിനിമ ആണെന്നുള്ള വസ്തുത മറന്ന് പോയോ??അതോ വെറുതെ എന്തിനോ വേണ്ടി ഇറക്കിയ ഒരു സിനിമ എന്നാ രീതിയിൽ ആണോ?? എന്താണെന്നു ഇപ്പോഴും മനസ്സിൽ ആകുന്നില്ല.

പിന്നെ മോഹൻലാലിൻറെ പടങ്ങൾ ഡീഗ്രേഡ് ചെയ്യാനും ഒരു കൂട്ടർ വേറെ ഉണ്ട് എന്നുള്ള വസ്തുത പറയാതിരിക്കാൻ വയ്യ. പക്ഷെ ലാലിന്റെ പടത്തിനു പോസിറ്റീവ് വന്നാൽ അവിടെ ഡീഗ്രേഡിന് പ്രസക്തിയില്ല. അത് തിരിച്ചറിഞ്ഞതാണ്.മോഹൻലാൽ എന്നാ വ്യക്തി ആ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്ന് തന്നെ പറയാൻ ആണ് എനിക്കിഷ്ടം. കാരണം അറിയണമെങ്കിൽ അത് പ്രിയനോട് തന്നെ ചോദിക്കണം.. ഏറെ ഹൈപിൽ വന്ന സിനിമകൾ വിചാരിച്ച ഒരു ലെവലിൽ എത്താൻ കഴിയാതെ ആകുമ്പോൾ ഉള്ള ഒരു വിഷമം മരക്കാരിലും ഉണ്ടായി.ഇനി അത് ഉണ്ടാകാതിരിക്കട്ടെ..ഇനിയും ഒരു പാട് സിനിമകൾ വമ്പൻ ഹൈപിൽ പലരുടെയും ഒരുങ്ങുന്നു.കാത്തിരിക്കാം.

Leave a Reply
You May Also Like

യെസ്‌മ താരം അഞ്ജനയുടേത് പക്വമായ സംസാരമാണ്, അവർ ചെയ്യുന്ന ജോലിയിൽ അവർ അഭിമാനിക്കുന്നു

A.K.K യെസ്മ എന്ന വെബ് സീരിസിൽ അഭിനയിച്ച ഒരു പെൺകുട്ടി യുടെ ഇന്റർവ്യൂ ഞാൻ കാണാൻ…

‘ആദിപുരുഷ്’ ഒരു വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യുമെന്ന് ടീം അറിയിച്ചു. ആരാധകർ…

സേതുരാമയ്യർ 35-ാം വര്‍ഷത്തിലും തുടരുന്നു ‘5 ദ ബ്രെയിന്‍’

വരാനിരിക്കുന്ന മമ്മൂട്ടി സിനിമകളിൽ സിനിമാരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിബിഐ സീരീസിലെ അഞ്ചാംഭാഗം. ‘5 ദ…

റാം തിരഞ്ഞവളും റാമിനെ തിരഞ്ഞവളും

റാം തിരഞ്ഞവളും റാമിനെ തിരഞ്ഞവളും Shahad Shah അനാഥനായ റാമിനെ റേഡിയോ യിലൂടെ ഇന്ത്യക്കാർ അറിയുന്നതും…