Faqrudheen Panthavoor Faqrudheen
മുംബെയിലെ തെരുവിൽ പൂക്കച്ചവടം നടത്തുന്ന വൃദ്ധയെ കണ്ടപ്പോൾ പോലീസ് വല്ലാതെ അന്ധാളിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും പൂ വിൽപ്പന നടത്തുന്ന ആ വൃദ്ധക്കരികിൽ എത്തിയ മുംബൈ പോലീസ് വിൽപ്പന തടഞ്ഞു. മുഴുപിട്ടണിയാണ്, ഇത് വിറ്റിട്ടുവേണം വല്ലതും കഴിക്കാൻ.. ജീവിക്കാൻ അനുവദിക്കണം ഇതായിരുന്നു സങ്കടത്തോടെ അവർ പോലീസിനോട് പറഞ്ഞതു.പോലീസ് ഓഫീസർ 500 രൂപ നൽകി അവരെ വീട്ടിലേക്ക് മടക്കി അയച്ചു. ലോക്ക്ഡൗൺ അവസാനിക്കും വരെ 500 രൂപ എന്നും വീട്ടിലെത്തിച്ചു നൽകാമെന്ന് പോലീസ് ഉറപ്പു നൽകിയാണ് അവരെ വീട്ടിലെത്തിച്ചത്. മനുഷ്യത്വം അതാണ് ഏറ്റവും വിശിഷ്ടമായ സ്വഭാവം.