ചിക്കൻപോക്സ് പിടിച്ച് ഡിപ്രഷനിലായി ഒടുവിൽ സിനിമയിലെ നായികയുമായി

279

Faqrudheen Panthavoor Faqrudheen

ചിക്കൻപോക്സ് പിടിച്ച് ഡിപ്രഷനിലായി ഒടുവിൽ സിനിമയിലെ നായികയുമായി..
“വികൃതി”യിലെ നായികയായ പൊന്നാനിക്കാരി വിൻസിയുടെ ജീവിതം ഇതാണ്.

“വികൃതി “യിലെ നായികയാണ് വിൻസി അലോഷ്യസ്.സാക്ഷാൽ പൊന്നാനിക്കാരി. മഴവിൽ മനോരമയിലെ നായികാ നായകൻ ഷോയിൽ “ചിക്കൻകറി”വെച്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചുരുണ്ട മുടിക്കാരി ഇപ്പോൾ സുരാജ് വെഞ്ഞാറമൂടും സൗബിനും പ്രധാനവേഷത്തിലെത്തുന്ന വികൃതിയിലെ നായികയാണ്.

പഠനത്തിന്റെ ഭാഗമായുള്ള ഒരു നോർത്ത് ഇന്ത്യൻ യാത്രയ്ക്കിടയിൽ വിൻസിക്ക് ചിക്കൻ പോക്സ് പിടിച്ചു. തിരികെ വീട്ടിലെത്തി ഡിപ്രഷൻ അടിച്ചു മുറിയിൽ ഒറ്റയ്ക്ക് ചെലവഴിക്കുമ്പോഴാണ് ടിവിയിൽ നായികാനായകന്റെ പരസ്യം കാണുന്നത്. വെറുതെ അപേക്ഷിച്ചു. കിട്ടി. അതോടെ ജീവിതത്തിന്റെ ദിശതന്നെ മാറിപ്പോയി.സംഗതി
ഹിറ്റായി. പിന്നെ നടന്നത് എന്നെ സംബന്ധിച്ച് ഇപ്പോഴും അദ്ഭുതമാണ്. ഇപ്പോൾ രണ്ടു മൂന്നു ചിത്രങ്ങളിലേക്ക് അവസരം വന്നിട്ടുണ്ട്.വികൃതിയിലെ നായികയുമായി.ആർക്കിടെക്ചർ പ്രഫഷനും അഭിനയം പാഷനുമായി കൊണ്ടുപോകുന്ന വിൻസിയുടെ എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം പൊന്നാനി വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു .ഹയർസെക്കണ്ടറി ഐഡിയൽ സ്കൂളിലും. എഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ അവസാന വർഷ വിദ്യാർത്ഥിനിയാണ് വിൻസി.

Image result for vincy aloysiusഅച്ഛൻ അലോഷ്യസ് പൊന്നാനി അക്ബർ ട്രാവൽസിലെ ഡ്രൈവറാണ്.അമ്മ സോണി വിജയമാതയിലെ അധ്യാപികയായിരുന്നു.

എങ്ങനെയെങ്കിലും ഡിഗ്രി വരെ പഠിപ്പിച്ച് , അതുകഴിഞ്ഞു വിവാഹം കഴിപ്പിച്ചയയ്ക്കുക. വിൻസിയുടെ വീട്ടുകാർക്ക് ഇത്രയും സ്വപ്നം കാണാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതൽ അത്യാവശ്യം വരയ്ക്കുമായിരുന്നു വിൻസി. പ്ലസ്ടുവിന് അത്യാവശ്യം മാർക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് വിൻസി ആർക്കിടെക്ചർ തിരഞ്ഞെടുക്കുന്നത്. പഠനത്തിന്റെ ഭാഗമായി മോഡൽ മേക്കിങ് ചെയ്യാറുണ്ട്. അക്രിലിക്- ടെക്സ്ചർ പെയിന്റ് കൊണ്ട് ഇന്റീരിയർ ഒരുക്കുന്നതാണ് വിൻസിക്ക് ഏറ്റവും ഇഷ്ടം.

വിൻസി നായികയായ ആദ്യചിത്രം വികൃതി വെള്ളിയാഴ്ച റിലീസാവുകയാണ്.നവാഗതനായ എം സി ജോസഫാണ് സംവിധായകൻ.

Image result for actress vincy aloshious