Bharat C R

അങ്ങനെ നമ്മുടെ വിവാദ ചിത്രം ‘ഫർഹാന’ ഒടിടിയിൽ റിലീസ് ചെയ്തു. സ്ത്രീപക്ഷ ചിത്രമാണ്. നിലവിലെ സാഹചര്യത്തിൽ ഇസ്ലാം മതത്തിൽ ഉള്ളൊരു സ്ത്രീയുടെ കഥ ഇപ്രകാരം എടുക്കാൻ ധൈര്യം കാണിച്ച സംവിധായകനും, പുരോഗമന നിലപാടിൽ നിന്ന് കൊണ്ട് തന്നെ ഇത്തരം ഒരു ചിത്രത്തിൽ അഭിനയിച്ച ഐശ്വര്യക്കും ഒരു നിറഞ്ഞ കയ്യടി. ഐശ്വര്യയുടെ നിലപാടുകൾ വെച്ച് ഇങ്ങനെ ഒരു വേഷം ചെയ്യുമെന്ന് കരുതിയതേ ഇല്ല.

സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്ന ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ സ്ത്രീയുടെ കഥയാണ് ഫർഹാന, പടം കണ്ടവർക്ക് മനസിലാകും എത്രത്തോളം സ്വാതന്ത്ര്യം സ്ത്രീകൾക്ക് മതം നൽകുന്നു എന്ന്. കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ പോലും ഭർത്താവിന്റെ പഴയ രീതിയിൽ ഉള്ള ചെരുപ്പ് കടയിലെ വരുമാനം കൊണ്ട് സാധിക്കാത്ത അവസ്ഥയിൽ ഫർഹാന ജോലിക്ക് ഇറങ്ങുന്നു. ഒരു കാൾ സെന്ററിൽ ജോലി ലഭിക്കുന്നു. അവിടെ നല്ല പെർഫോമൻസ് കാഴ്ച വെക്കുന്ന ഫർഹാന കൂടുതൽ incentives കിട്ടാൻ അതിൽ തന്നെയുള്ള വേറെ ഡിപ്പാർട്മെന്റിലേക്ക് മാറുന്നതും തുടർന്നു ചെന്നു വീഴുന്ന കെണിയും രക്ഷപെടലും ഒക്കെയാണ് ചിത്രം പറയുന്നത്

എത്ര ചെറുതാക്കാൻ നോക്കിയാലും ഭാര്യക്ക് കട്ട സപ്പോർട്ട് കൊടുക്കുന്ന ഭർത്താവ്. അതാണ് പടത്തിൽ അത്ഭുതപെടുത്തിയത് , ഒപ്പം , കണ്ടിട്ട് കൂടിയില്ലാത്ത ഒരു വ്യക്തിയുടെ വാക്കുകളിൽ എല്ലാം മറന്നു ആകർഷികപ്പെട്ടു സ്ത്രീകൾ സ്വയം ചതിയിൽ പെടുന്നതും ഇതിൽ കാണിക്കുന്നുണ്ട്. ഫർഹാന ആയി രൂപത്തിലും, അഭിനയത്തിലും ഐശ്വര്യ മികച്ചു നിന്നു ,ഒപ്പം ഭർത്താവിന്റെ വേഷം ചെയ്തയാൾ, നമ്മുടെ അനുമോൾ ..അങ്ങനെ എല്ലാവരും കിട്ടിയ റോൾ നന്നായി ചെയ്തു. ഒരു സ്ത്രീപക്ഷ സിനിമ കാണാൻ താല്പര്യം ഉള്ളവർക്ക് തല വെയ്ക്കാം.

Leave a Reply
You May Also Like

കരുണകുമാർ സംവിധാനം ചെയ്യുന്ന മെഗാ പ്രിൻസ് വരുണിന്റെ പതിനാലാം ചിത്രം

വൈര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ. വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് പലാസ…

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “സ്‌കന്ദ” ; സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ “സ്‌കന്ദ” ; സെപ്റ്റംബർ…

പൃഥ്വിരാജ്, ടോവിനോ എന്നിവരുടെ വില്ലൻ ആകാൻ പറ്റിയ ശരീരം ആണ് ഹരീഷ് ഉത്തമന്റെത്

Abhijith Gopakumar S ഹരീഷ് ഉത്തമനെ  ആദ്യം ആയി കാണുന്നത് മുംബൈ പോലീസിൽ ആണ്. ചെറിയ…

വോയിസ്‌ ഓഫ് സത്യനാഥൻ റിലീസ് ആവേണ്ടതിന്റെയും വിജയിക്കേണ്ടതിന്റെയും ആവശ്യം മലയാള സിനിമ വ്യവസായത്തിന് മൊത്തത്തിൽ ഉള്ളതാണ്, കുറിപ്പ്

Manas Madhu രണ്ടായിരത്തിന്റെ തുടക്കം, ഇക്കിളി പടങ്ങൾ തിയറ്ററുകളിൽ പൂണ്ടു വിളയാടിയിരുന്ന കാലം.”കിന്നാരതുമ്പികളുടെ ” കണ്ണ്…