ചെങ്കോട്ട പിടിച്ചടക്കി കർഷകർ, ഒരു കോരിത്തരിപ്പോടെ കാണാവുന്ന കാഴ്ച

  68

  ഡൽഹിയിൽ കർഷക റാലി അക്രമസക്തം ആകുന്നു. കർഷകരെ റിപ്പബ്ലിക് ഡേ റാലി കഴിഞ്ഞത് കൊണ്ട് തന്നെ ഇനി മോഡിയും കൂട്ടരും ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ സാധ്യതയുണ്ട്. കേരളത്തിലെ പോലെ “രാഷ്ട്രീയ കർഷകർ “നടത്തുന്നത് അല്ലാത്തത് കൊണ്ട് തന്നെ ഈ സമരം ഒരു ചടങ്ങിൽ അവസാനിക്കില്ല എന്നുറപ്പ്.

  സ്ട്രടെജിക് ആയി സമരം സംഘടിപ്പിച്ച യോഗേന്ദ്ര യാദവ് പോലെയുള്ളവർ സ്ഥിരം രാഷ്ട്രീയസമര നാടക അഭിനേതാക്കളെ പോലെയല്ല. അവർക്ക് പാർട്ടി, സമുദായ ബന്ധങ്ങൾ, കെട്ടുപാടുകൾ, ജയിക്കാനും തോൽക്കാനും സംസ്ഥാന തിരഞ്ഞെടുപ്പൊ, രാജ്യസഭാ എം പി സ്ഥാനമോ ഒന്നുമില്ല. തെരുവിൽ തന്നെയാണ് അവരുടെ കാര്യ കാരിണിയും പോളിറ്റ് ബ്യുറോയും. കണ്ടെയ്നറിൽ ആണ് നേതാക്കൾ യോഗം കൂടുന്ന മുറി. അവരുടെ നേതാക്കൾ ഒരു പാർട്ടിയുടെയും കൊടി പിടിക്കുന്നില്ല, അങ്ങനെ രാഷ്ട്രീയം കലർത്തി മുതലെടുക്കാൻ വരുന്നവരെ അവർ തന്നെ ഓടിച്ചു വിട്ടു

  61 ദിവസത്തിലധികം പിന്നിട്ട സമരം, പത്തിലധികം ചർച്ചകൾ, നൂറ്റമ്പതോളം രക്തസാക്ഷികൾ, റാലി പോകുന്ന വഴിയിൽ പോലീസ് നിർമ്മിച്ച ബാരിക്കേഡുകൾ, കണ്ണീർ വാതകം പ്രയോഗം, സംഘർഷങ്ങൾ, ഒട്ടും വീര്യം ചോരാതെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കർഷകർ ഡൽഹിയിലേക്ക്. ഭരണകൂടമേ നിങ്ങൾ എത്ര ആക്രമിച്ചാലും ഒരിഞ്ച് പിന്മാറില്ല. ഇത് കർഷകരുടെ മാത്രം മുന്നേറ്റമല്ല, രാജ്യത്തിന്റെയാകെ മുന്നേറ്റമാണ്… ഭരണകൂടം മുട്ടുമടക്കുക തന്നെ ചെയ്യും .അതാണ് ചരിത്രം..!!!

  ഡൽഹിയിലെ തെരുവുകൾ കോരിത്തരിക്കുന്നുണ്ടാവും. ആഢംബരത്തിൻ്റെയോ ഔപചാരികതയുടെയോ അല്ല, ആത്മാഭിമാനത്തിൻ്റെ നിറുകയിലാണ് ആ പതാക തെരുവുകൾ തോറും ഇപ്പോൾ പാറിക്കളിക്കുന്നത്. ഒരു കോരിത്തരിപ്പോടെ മാത്രം കാണാനാകുന്ന കാഴ്ചകൾ! ഓരോരുത്തർക്കും പിന്നിൽ ഒരുലക്ഷം മനസ്സുകളുണ്ട് . രാജ്യം മുഴുവൻ അവിടെയുണ്ട് . പറഞ്ഞറിയിക്കാനാവാത്ത വികാരത്താൽ മനസ്സ് കണ്ണുകളിൽ നിറയുന്നു.

  ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വവലമായ പ്രക്ഷോഭത്തിനാണ് ഈ റിപ്പബ്ലിക് ദിനം സാക്ഷിയാവുന്നത്. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന കിസാൻ പരേഡിൽ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കുകയാണ് .കോർപറേറ്റുകളുടെ ശിങ്കിടികളായി അധ:പതിച്ച കേന്ദ്ര ഭരണാധികൾക്ക് ഇന്ത്യൻ ജനത നൽകുന്ന താക്കീതാണ് കിസാൻ പരേഡ്.രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, യുപി സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന്‌ ട്രാക്ടറുകൾ ഡൽഹിയിലെത്തി. ഡൽഹിക്ക്‌ ചുറ്റും അഞ്ച്‌ സമരകേന്ദ്രത്തിൽനിന്ന്‌ പരേഡുണ്ടായി . മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേരാണ് പരേഡിൽ പങ്കാളികളാകുന്നത് . സിൻഘു, ടിക്രി, ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ സമരകേന്ദ്രങ്ങളിൽനിന്ന് പരേഡ്‌ ആരംഭിച്ചു . കോളനി വാഴ്ചയ്ക്കെതിരെ രാജ്യം നടത്തിയ തീക്ഷ്ണ സമരങ്ങളുടെ സ്മരണ ജ്വലിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ് കോർപറേറ്റ് വാഴ്ചയുടെ അധികാര ധാർഷ്ട്യത്തിനെതിരെയുളള സ്വാതന്ത്ര്യ സമരമായി പടരും.

  കൊടും തണുപ്പിലും ഭരണകൂട ഭീകരതയിലും150 ഓളം കർഷകരുടെ ജീവൻ പൊലിഞ്ഞിട്ടും,ഈ രാജ്യം ഭരിക്കുന്നവർക്ക് പൊള്ളുന്നില്ലെങ്കിൽ,ഈ രാജ്യത്ത് ജനാധിപത്യമാണെന്ന് വിശ്വസിക്കാൻ കഴിയുമോ ?ഇവർക്ക് വേണ്ടി കീഴടങ്ങി ജീവിക്കേണ്ടതുണ്ടോ ?കർഷകർ പിടിച്ചടക്കി, അവർ ഭരിക്കുന്നൊരു കാലം വരട്ടേ.