farmvilleതണ്ണിമത്തങ്ങാ മുഴുവന്‍ വിട്ടു നാല്പതാര്‍ കോയിന് വിറ്റു. പാര്‍വതിയാണ് കൂടുതല്‍ നനച്ചതും വളമിട്ടതും ഒരുമിച്ചു ആ ദിവസ്സങ്ങളില്‍ ഫാമില്‍ എന്ത് രസ്സമായിരുന്നു. ഓരോ വിശേഷങ്ങളുമായി അവള്‍. ഒരു വശത്ത് ചാറ്റ് ബോക്സില്‍. അവള്‍ തന്നെ അയച്ചു തന്ന ആകാശത്തേക്ക്, സ്വപ്നങ്ങളിലേക്ക് ജാലകം തുറക്കുന്ന പുതിയ ഫ്ലാറ്റിന്റെ ഇന്‍ടീറിയ ര്‍ ഡിസൈന്‍ ഡസ്ക് ടോപില്‍ കിടക്കുന്നു തുറന്നു നോക്കാന്‍ തോന്നുന്നില്ല .

നാല്പത്തിയാറു കോയിന് പുതിയ വിത്തുകള്‍ വാങ്ങി കുറച്ചു വഴുതനങ്ങ വിത്തും (ബി ടി വഴുതനങ്ങ വിത്ത് തന്നെ നോക്കി വാങ്ങി, കൂടുതല്‍ പ്രതിരോധം ,കൂടുതല്‍ വിളവ്‌ ) തടമെടുത്തു വിത്തുകളും തൈയ്യും നാട്ടു ആവശ്യത്തിനു വെള്ളം നനച്ചു . എവിടെ നിന്നോ ഓടി ഫാമില്‍ വന്ന ആ കറുത്ത ആട്ടിന്‍ കുട്ടിയെ കെട്ടിയിടാണോ അതോ അടുത്ത ഫാമിലേക്ക് ഓടിച്ചു വിടണോ എന്ന് ആലോചിരിക്കുമ്പോ അമ്മ വിളിച്ചു .

“എടാ കാപ്പി എടുത്തു വച്ചിരിക്കുന്നു ”

എഴുന്നെക്കും മുന്‍പ് മെയില്‍ ബോക്സ്‌ ഒന്നുകൂടി ചെക്ക് ചെയ്തു ഇല്ല പുതിയ മെയില്‍ ഒന്നും ഇല്ല .

കമ്പനിയില്‍ നിന്നും തിരിച്ചു ജോലിയ്ക്ക് കയറാനുള്ള മെയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു മാന്ദ്യം ഇനിയും തീരാത്തത് ഈ കമ്പനിയില്‍ മാത്രമാണെന്ന് തോന്നുന്നു .പാര്‍വതി എന്ന ഐക്കനിലും പച്ച തെളിഞ്ഞിട്ടില്ല പാര്‍വതിയും അപ്ര ത്യക്ഷമായിട്ടു അഞ്ചുമാസം കഴിഞ്ഞു നിത്യവും വന്നിരുന്ന മെയിലുകളും മണിക്കൂറുകള്‍ നീണ്ട ചാറ്റും അവസ്സാനിച്ചത് എന്നായിരുന്നു ..? ഇതു വരെ ഓര്‍കുടിലും ഫേസ് ബുക്കിലും ഉണ്ടാക്കിയ സ്വപ്നലോകം അവളുടെ അഭാവം ശൂന്യമാക്കിയിരിക്കുന്നു നിത്യവും മോഹിപ്പിച്ച സ്ക്രാപുകളും കംമെന്റ്ടു കളും കവിതകളും ഓര്‍മകളില്‍ മാത്രമായിരിക്കുന്നു നമ്മള്‍ ഒരുമിച്ചു ചേരുന്ന സ്വര്‍ഗഭൂമി, ഗൂഗിള്‍ മാപ്പിനു പുറത്തു വരച്ചു ചേര്‍ത്ത സ്നേഹത്തിന്റെ ഒരു വന്‍കര .പാര്‍വതിയെ വീണ്ടും വിളിച്ചു നോക്കി അവളുടെ ശബ്ദം വിഷാദവും നിരാശയും മാറ്റുന്നതാണ് പക്ഷെ കുറേ നാളുകളായി ഫോണില്‍ കേള്‍ക്കുന്നത് അതേ സന്ദേശം .NOT IN USE

അവളുടെ മുരടന്‍ മുറചെറക്കനില്‍ നിന്നുംവാഗ്ദാനം ചെയ്ത രക്ഷ അവള്‍ക്കു വേണ്ടാതായോ ..? യഥാര്‍ത്ഥത്തില്‍ ആ അയച്ചു തന്ന ചിത്രം അവള്‍ തന്നെ ആയിരുന്നോ ..?

ജനലിലൂടെ കൃഷി ചെയ്തു വര്‍ഷങ്ങളായ പാടം വരണ്ടു കിടന്നു .ചൂട് കാറ്റില്‍ കരിയിലകള്‍ പറന്നു പൊങ്ങി .

“എന്തെല്ലാം കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു .ഇപ്പൊ കൃഷിയും ഇല്ല കൃഷികാരും ഇല്ല ”

“പാല് കിട്ടാനില്ല “..കാപ്പി അല്പം കയ്ച്ചു .

ഈ നാട്ടില്‍ നിന്നും രക്ഷപെടാനാണ് പുതിയ ഫ്ലാറ്റ് ബുക്ക്‌ ചെയ്തത് ഉയരങ്ങളില്‍ സങ്കല്പിച്ച വീട് ഉയര്‍ന്നു നില്‍ക്കുന്ന കമ്പികളുടെ മുകളില്‍ അന്ഷരീക്ഷതിലെവിടെയോ സ്വപ്നങ്ങളുടെ നിറം ചൂടി നിന്നു .ബില്‍ഡേറെ വിളിച്ചു .ബില്‍ഡേര്‍ ഫോണ്‍ എടുക്കുന്നുമില്ല .. ഈ ദിവസ്സങ്ങളില്‍ പണിതീര്‍ത്തു തരുമെന്ന് വാഗ്ദാനം ചെയ്ത ഫ്ലാറ്റ് പണി എവിടെയും എത്താത്ത നിലയില്‍ ..പണി നടന്നിട്ട് ദിവസ്സങ്ങളായി എന്ന് തോന്നി . .കഴിഞ്ഞ മാസം ഒരു ചെക്ക് മടങ്ങിയിരുന്നു .

കംപുട്ടറിന് മുന്നില്‍ ചേര്‍ന്നിരുന്നു. കറുത്ത ആടിനെ കറന്നു പാല്‍ എടുക്കാന്‍ ഉള്ള അപ്ലിക്കേഷന്‍ അന്വേഷിച്ചു തിരഞ്ഞു . ..
പുതിയ ഫാം ഹൌസിനോപ്പം ഒരു ഫ്ലാറ്റ് കൂടി അന്വേഷിച്ചു ..ഒരു മനസ്സില്‍ ചേരുന്ന ഇണയെയും ..
പകുതി പൂര്‍ത്തിയായ പ്രോജക്ട്ല്‍ ചേര്‍ക്കാതെ പോയ ഒരു ആപ്ലികേഷന്‍ മനസ്സില്‍ വന്നു ..
ജനലിനു നേരെ വെബ്കാം തിരിച്ചു വച്ച്  മൌസില്‍ വരണ്ട പാഠങ്ങള്‍ സെലക്ട്‌ ചെയ്തു …
വയല്‍ കതിര് നിറഞ്ഞ മഞ്ഞപ്പു ചേര്‍ന്ന .. പച്ച.. .നിറഞ്ഞു .ഒഴുകുന്ന പുഴയ്ക്കു .

You May Also Like

മഷിയടയാളം

ഇലക്ഷന്‍വിജയത്തിന്റെ ആരവം കവലയില്‍ നിന്നും കേട്ടമാത്രയില്‍ ഞാന്‍ കാലുകള്‍ നീട്ടി വലിച്ചുനടന്നു. ഞാന്‍ സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള ആഹ്ലാദം എന്റെ ഹൃദയത്തില്‍ തുടിക്കുന്നുണ്ട്‌. വോട്ടഭ്യര്‍ത്ഥിച്ച്‌ സ്ഥാനാര്‍ത്ഥി വീട്ടിലെത്തിയതും എന്റെ കൈപിടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ എല്ലാം ശരിയാക്കിത്തരാം എന്ന്‌ പറഞ്ഞതും മനസ്സിലൂടെ കടന്നുപോയി. ഇദ്ധേഹം തന്നെ ജയിച്ചത്‌ എന്റെ സുകൃതം.. എന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരാഹാരമാകാന്‍ പോകുന്നു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത – സന്തോഷ് ആനപ്പാറ..

ത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുള്ളത്.

നിർമാതാക്കൾ തമ്മിലുളള തർക്കം കൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്നൊക്കെ പറയുന്നത് വെറും ഫയർ ഫൈറ്റിംഗ് മാത്രം

വാരിയംകുന്നൻ എന്ന സിനിമ ഉപേക്ഷിച്ചത് അണിയറക്കാരെടുത്ത ഏറ്റവും ബുദ്ധിപരവും പ്രായോഗികവുമായ ഒരു തീരുമാനം മാത്രമാണ്. ഒരുപാടു വിവാദങ്ങളിൽ

ദീദി (കഥ)

വാച്ചില്‍ നോക്കി. എട്ടു മണിയാകുന്നു. എത്ര മണിയ്ക്കാണ് ഈ പ്രദേശത്തു കറങ്ങാന്‍ തുടങ്ങിയത്? സമയം നോക്കിയിരുന്നില്ല. ഇരുട്ടാകാന്‍ തുടങ്ങിയിരുന്നു. ഈ തെരുവിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു കഴിഞ്ഞിരിയ്ക്കുന്നു. കണ്ണില്‍പ്പെട്ട എല്ലാ സൈഡുറോഡുകളിലൂടെയും ഓരോ തവണ വീതം പോയി നോക്കിക്കഴിഞ്ഞു. എന്നിട്ടും ഉദ്ദേശിച്ച സ്ഥലം മാത്രം തേടിപ്പിടിയ്ക്കാന്‍ കഴിഞ്ഞില്ല. എവിടെയാണത്? ലോകം മുഴുവനും അറിയപ്പെടുന്ന ആ സ്ഥലം കൃത്യമായി മനസ്സിലാക്കി വച്ചിരുന്നതാണ്. എന്നിട്ടുമത് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത് അതിശയം തന്നെ.