കൺമുന്നിലാണ് സഹോദരൻ്റെ ദേഹത്ത് ബോംബ് വെച്ച് കെട്ടിയത്

0
131

Farooq JN

കൺമുന്നിലാണ് സഹോദരൻ്റെ ദേഹത്ത് ബോംബ് വെച്ച് കെട്ടിയത്

“അതിന് ശേഷം അവർ പ്ളാസ്റ്റിക് ബാഗിൽ നിന്ന് ഒരു ബോംബ് എടുത്ത് എൻ്റെ സഹോദരൻ്റെ ദേഹത്ത് വെച്ച് കെട്ടി. ആ ബോംബ് ശരീരത്തിൽ നിന്ന് പൊട്ടിത്തെറിച്ച് സഹോദരൻ്റെ ശരീര ഭാഗങ്ങൾ തുണ്ടം തുണ്ടമായി ചിതറിത്തെറിച്ചു.അവൻ്റെ കാലിൽ അവർ ആ ബോംബുകൾ വെച്ചു കെട്ടുന്നത് ഞാനെൻ്റെ കണ്ണുകൾ കൊണ്ട് കണ്ടു. ആ സമയം കൈകൾ കൂപ്പി അവൻ അവരോട് കെഞ്ചുകയായിരുന്നു. വെറുതെ വിടാൻ കെഞ്ചിയപ്പോൾ തലയിൽ ഹെൽമെറ്റ് വെച്ച അവരിലൊരാൾ വെടിവെച്ചു. അതോടെ സഹോദരൻ വീണു.സ്വന്തം കടയും വീടും കൊള്ളയടിക്കപ്പെട്ട സലീം കസർ ഡൽഹി പൊലീസിന് കൊടുത്ത മൊഴിയാണിത്. മോഹൻ നഴ്സിംഗ് ഹോമിന് മുകളിൽ നിന്ന് ബോംബെറിഞ്ഞതിന് തെളിവായി കൈ നഷ്ടപ്പെട്ടത് കാണിച്ച അക്രം ഖാനോട് അത് കാറപകടത്തിൽ പറ്റിയതാണെന്നായിരുന്നു ഡൽഹി പൊലീസിൻ്റെ മറുപടി”.പൗരത്വ സമരം അടിച്ചമർത്താൻ ഹിന്ദുത്വ ഭീകരരും ഡൽഹി പൊലീസും ചേർന്ന് നടത്തിയ ഡൽഹി വംശീയാക്രമണത്തിൻ്റെ മോദി സർക്കാർ മറച്ചു വെച്ച ഞെട്ടിക്കുന്ന പരാതികൾ ഒന്നൊന്നായി പുറത്തു കൊണ്ട് വന്ന ‘കാരവൻ’ മാഗസിൻ്റെ പുതിയ വെളിപ്പെടുത്തലാണിത്. ഹിന്ദുത്വ ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത പത്ര പ്രവർത്തനത്തിൻ്റെ നേർചിത്രമായ Vinod K. Jose ൻ്റെ പത്രാധിപത്യത്തിലുള്ള ‘കാരവൻ ‘ മാഗസിനിലൂടെ പ്രഭിജിത് സിംഗ് എഴുതുന്ന ഡൽഹി വംശീയാക്രമണ അന്വേഷണാത്മക സീരീസ് .