ജാപ്പനീസ് അഡള്‍ട്ട് ഫിലിം ഇന്ഡസ്ട്രിയിലെ ചക്രവര്‍ത്തിയുടെയും റാണിയുടെയും കഥ

513

Farriz Farry

ജാപ്പനീസ് അഡള്‍ട്ട് ഫിലിം ഇന്ഡസ്ട്രിയിലെ ചക്രവര്‍ത്തിയും, റാണിയും

വര്‍ഷം 1989, ഒട്ട്സുമ വുമന്‍സ് യൂണിവേര്‍സിറ്റി പരിസരം.ജാപ്പനീസ് അഡള്‍ട്ട് ഫിലിം ഇന്‍ടസ്ട്രിയിലെ അതികായനായ തോരൂ മുരിനാഷി തന്‍റെ പതിവ് വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. തോരൂ തുടങ്ങി വച്ച ഡയമണ്ട് വിഷ്വല്‍ എന്ന കമ്പനിക്ക് സ്വന്തമായി ഇതുവരെ ഒരു സ്റ്റാറിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റു പ്രമുഖ അഡള്‍ട്ട് താരങ്ങളെ വച്ച് വീഡിയോ നിര്‍മ്മിക്കാന്‍ ഇനിയും തോരൂവിന് താല്പര്യവുമില്ല. അയാള്‍ക്കറിയാം, കമ്പനിയുടെ ഭാവി ദൃഡമാക്കി നിലനിര്‍ത്താന്‍ ഒരു പുതിയ താരോദയം തന്നെ വേണം.

kimiko matsuzaka : 2 - picture uploaded by singlebraincelled to peopleഅങ്ങിനെ തന്‍റെ കാറിലിരുന്ന്, അതിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളെ ഡീറ്റയിലായി സ്കാന്‍ ചെയ്യുന്നതിനിടെയാണ് തോരൂ ആ കാഴ്ച്ച കണ്ടത്; തന്‍റെ കാറിട്ടിരിക്കുന്ന ഭാഗത്തേക്ക് തുള്ളിച്ചാടി, പടികളിറങ്ങി വരുന്ന ഒരു സുന്ദരിക്കുട്ടി. സത്യത്തില്‍ അവളുടെ മുഖമല്ല തോരൂ ശ്രദ്ധിച്ചത്, ചാടിയിറങ്ങുമ്പോള്‍ താളത്തില്‍ തുളുമ്പി ഇളകുന്ന അവളുടെ മാറിടത്തിലാണ് അയാളുടെ കണ്ണുകള്‍ ഉടക്കിയത്. അവള്‍ പടികളിറങ്ങി തീരുന്നത് വരെ തോരൂ ഏതോ ഒരു മായിക ലോകത്തായിരുന്നു. ഫുട്ട്പാത്തിലൂടെ തോരൂവിന്‍റെ കാറും കടന്ന് അവള്‍ നടന്ന് മറയുന്നത് വരെ അയാള്‍ അവളുടെ നിതംബഭംഗിയില്‍ സ്വയം മറന്നിരുന്നു പോയി. അവള്‍ കണ്ണില്‍ നിന്ന് മാഞ്ഞപ്പഴാണ് തോരൂവിന് സ്വബോധം വന്നത്. ഉടന്‍ തന്നെ കാറില്‍നിന്നിറങ്ങി, അയാള്‍, അവളുടെ പിറകെ ഓടി. അവളുടെ പിന്നാലെയുള്ള ആ ഓട്ടത്തിനിടെ അയാള്‍ ഉറപ്പിച്ചിരുന്നു; ഇവള്‍ ജപ്പാനല്ല, ലോകം കീഴടക്കും.

The dirtiest of the industry’s dirty old men എന്ന് പരക്കെ അറിയപ്പെട്ടിരുന്ന തോരൂ മുരിനാഷി ജാപ്പനീസ് അഡള്‍ട്ട് വീഡിയോ (AV) ഇന്‍ടസ്ട്രിയിലെ മുടിചൂടാ മന്നനായിരുന്നു. 1948ല്‍ ഫുക്കുഷിമയില്‍ ജനിച്ച തോരൂ, പ്രാഥമിക വിദ്യാഭ്യാസം നേടിയതിന് ശേഷം ടോക്യോയിലേക്ക് കുടിയേറി. ചെറുപ്പത്തിലേ തന്നെ നല്ലൊരു സൌന്ദര്യാരാധകനായിരുന്ന തോരൂ, ടോക്യോയിലേക്ക് കുടിയേറിയതിന് പിന്നില്‍ ഉപജീവനം മാത്രമല്ല, ജാപ്പനീസ് സിനിമാ/വീഡിയോ മേഖലയിലെ സുന്ദരികളെ നേരിട്ട് കാണുക എന്ന ചെറിയ ഉദ്ദേശം കൂടി ഉണ്ടായിരുന്നു. അങ്ങിനെ ടോക്യോ തെരുവുകളില്‍ എന്‍സൈക്ലോപീഡിയ വിറ്റ് നടന്ന തോരൂ, പബ്ലിഷിങ്ങിലേക്കും, കൊച്ച് കൊച്ച് ടീവി പരിപാടികളും, ഡോക്യുമെന്‍ററികളും നിര്‍മ്മിക്കുന്ന ഒരു നിര്‍മ്മാണ കമ്പനിയിലേക്കും എത്തിപ്പെട്ടു.

നിര്‍മ്മിക്കുന്ന പരിപാടികളില്‍ മൊത്തം സുന്ദരികളായ സ്ത്രീകളെ മാത്രം, അതും അവിടെയും ഇവിടെയും തുറന്നു കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിച്ച് നിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്ന തോരൂ, AV ഇന്‍ടസ്ട്രിയിലെ സാധ്യതകള്‍ തേടിയിറങ്ങിയത് 1984ലാണ്. ക്രിസ്റ്റല്‍ എസോ എന്ന പുതിയ കമ്പനിയിലേക്ക് പ്രധാന സംവിധായകനായി തോരൂ മുരിനാഷിയെ നിശ്ചയിക്കുമ്പോള്‍ മാനേജ്മെന്‍ററിന് ഉറപ്പായിരുന്നു, ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും. പക്ഷെ നടന്നത് മൊത്തം വിചാരിച്ചതിലും വളരെ വളരെ വലിയ സംഭവങ്ങളായിരുന്നു.

അഡള്‍ട്ട് വീഡിയോ ഇന്‍ടസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ച ക്രിസ്ടല്‍ എസോ കമ്പനിയുടെ ചിത്രങ്ങള്‍, ജപ്പാനിലെ യുവാക്കളില്‍ മാത്രമല്ല, ഏഷ്യ മുഴുവനും പ്രചരിക്കപ്പെട്ടു. അന്ന് വരെ രണ്ടാം കിടക്കാരേക്കാള്‍ താഴെയായി മാത്രം കണ്ടിരുന്ന AV താരങ്ങള്‍ക്ക് സ്റ്റാര്‍ വാല്യൂ കിട്ടിത്തുടങ്ങി എന്ന് മാത്രമല്ല, ആദ്യത്തെ അഡല്‍റ്റ് സൂപ്പര്‍ സ്റ്റാറിനെയും തോരൂ ജപ്പാന് നല്‍കി. കാഓരൂ കുറോക്കിയായിരുന്നു ആ താരം.
സാധാരണ അഡള്‍ട്ട് ചിത്രങ്ങള്‍ പോലെ; ‘പെണ്ണിനെയും കൊണ്ട് മുറിയിലേക്ക് കയറുക – തുണി ഉരിയുക – തുടങ്ങുക’ എന്നുള്ള പറ്റേണ്‍ ആയിരുന്നില്ല തോരൂ സ്വീകരിച്ചിരുന്നത്. ഡോക്യുമെന്‍ററികള്‍ പോലെ കഥയും, സംഭാഷണവും ഒക്കെയുള്ള. ചിലപ്പോള്‍ സീരിയലുകള്‍ പോലെ കുടുംബവും, കുശുമ്പും, തൊഴുത്തില്‍കുത്തും ഒക്കെ ഉള്‍പ്പെടുത്തി. ഇതൊന്നും പോരാതെ കുത്തിക്കയറ്റുന്ന കോമഡിയും, ചിലപ്പോള്‍ സാമൂഹിക പ്രതിബദ്ധതയും ഒക്കെ ധാരാളം പേരെ അതിലേക്ക് ആകര്‍ഷിച്ചിരുന്നു.

അഡള്‍ട്ട് ചിത്രങ്ങളില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങ് ഒക്കെ പോപ്പുലറാക്കിയത് തോരൂവാണ്. ‘സംഭവം മൊത്തം’ കഴിഞ്ഞ ശേഷം നായികയെ കളിയാക്കിയോ കുറ്റപ്പെടുത്തിയോ നായകന്‍ ഇറങ്ങിപ്പോകുമ്പോള്‍ പ്ലിങ്ങിയ മുഖവുമായി കിടക്കുന്ന നായിക അന്നത്തെ പുരുഷ മേധാവിത്വത്തിന്‍റെ നേര്‍ക്കാഴ്ച്ചയായിരുന്നു. പക്ഷെ, കലയെയും സിനിമയെയും അതിരറ്റ് സ്നേഹിച്ച്, അതിലേക്ക് എത്താന്‍ സാധിക്കാഞ്ഞ കാഓരൂ കുറോക്കിയെപ്പോലെ ഉള്ളവര്‍ക്ക് തോരൂ ഒരു മാര്‍ഗ്ഗദര്‍ശിയായിരുന്നു. ചെയ്യുന്നത് ഒരു മോശം കാര്യമല്ല, സിനിമ പോലെത്തന്നെ മറ്റൊരു വിനോദമാണ്‌ എന്ന ചിന്ത അഭിനേതാക്കള്‍ക്കും, പ്രേക്ഷകര്‍ക്കും എത്തിച്ചു കൊടുക്കുന്നതില്‍ തോരൂ കുറെയൊക്കെ വിജയിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ലൈംഗികസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സംഭാഷണങ്ങളോടെയായിരുന്നു മിക്ക കാഓരൂ കുറോക്കി വീഡിയോകളും തുടങ്ങിയിരുന്നത്. അക്കാലത്ത് വിവാദങ്ങളുടെ കളിത്തോഴനായിരുന്നു തോരൂ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വച്ച് വീഡിയോ നിര്‍മ്മിച്ചതിന്‍റെ പേരില്‍ ഒന്നും രണ്ടും കേസല്ല അയാളുടെ പേരിലുള്ളത്. അത് പോലെ തോരൂ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യമാണ് legendary session. പത്തോ പതിനഞ്ചോ നടിമാരെ പലതവണയായി ഹവായ് ദ്വീപില്‍ എത്തിച്ച്, വെറും മുപ്പത് ദിവസം കൊണ്ട്, മുപ്പതോളം അഡള്‍ട്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ റെക്കോര്‍ഡ് ഇട്ടയാളാണ് കക്ഷി. പാസ്പോര്‍ട്ട് നിയമലംഘനങ്ങളുടെ പേരിലും, ജാപ്പനീസ് പെണ്‍കുട്ടികളെ നിര്‍ബന്ധമായി അമേരിക്കന്‍ മണ്ണില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ക്ക് ഇരയാക്കി എന്ന കേസിലുമായി അയാളെ ആറു മാസത്തോളം അവിടെ തടവിലും ഇട്ടിരുന്നു. അവിടന്നിറങ്ങി ജപ്പാനില്‍ എത്തി വീണ്ടും വീഡിയോ പിടുത്തം തുടങ്ങുന്നതിനിടെയാണ് അടുത്ത കേസ്, ഇത്തവണ 17 വയസ്സുള്ള പെണ്‍കുട്ടിയെ വച്ച് വീഡിയോ നിര്‍മ്മിച്ചത്.

എങ്ങിനെയൊക്കെയോ കേസില്‍ നിന്നൂരിയ തോരൂ തീരുമാനിച്ചു; ഇനി ആ കമ്പനിക്ക് താന്‍ ഒറ്റയ്ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നില്ല, സ്വന്തമായി ഒരു കമ്പനി നിര്‍മ്മിച്ച്‌ അവിടെ മതി ഇനി കളികളൊക്കെ. അങ്ങിനെയാണ് 1988ല്‍ ഡയമണ്ട് വിഷ്വലിന്‍റെ തുടക്കം. തോരൂവിന്‍റെ കൂടെ ക്രിസ്റ്റല്‍ എസോ വിട്ട് AV സൂപ്പര്‍സ്റ്റാറായ കാഓരൂ കുറോക്കിയും കൂടെ വന്നെങ്കിലും തോരൂവിന് അറിയാമായിരുന്നു, സൂര്യനെപ്പോലെ ജ്വലിച്ച് നില്‍ക്കുന്ന ക്രിസ്റ്റല്‍ എസോ’വിന് മുന്നില്‍ ഒരു മെഴുകുതിരി മാത്രമാണ് തന്‍റെ കമ്പനി എന്ന്. അതായത് ഡയമണ്ട് വിഷ്വലിന് പേരെടുക്കണമെങ്കില്‍, ക്രിസ്റ്റല്‍ എസോ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും, ഒരു ഫ്രെഷ് ഫേസിനെ വച്ച്, ജാപ്പനീസ് ജനത കൂടുതലായി ആഗ്രഹിക്കുന്ന എന്തെങ്കിലും ഒക്കെ നല്‍കണം.

പിന്നീടുള്ള ഒരു വര്‍ഷത്തോളം തോരൂ അതിന്‍റെ ചിന്തയിലായിരുന്നു. അതിനിടെ നല്ല കുറേ വീഡിയോസ് ഒക്കെ ഇറക്കി കാഓരൂ കുറോക്കി ഫാന്‍സിനെ തൃപ്തിപ്പെടുത്താനും തോരൂ മറന്നിരുന്നില്ല. പിന്നെ എല്ലാറ്റിലുമുപരി ചിലവ് നടന്ന് പോകണമല്ലോ. അങ്ങിനെ ഐഡിയാസ് ആലോചിക്കുന്നതിനിടെയാണ് തോരൂ, മിച്ചിക്കോ മയേടാ എന്ന നടിയുടെ പഴയൊരു സിനിമ കാണുന്നത്. ജാപ്പനീസ് സിനിമാ ലോകത്തെ വിവാദ നായികയായിരുന്നു മിച്ചിക്കോ, ആദ്യമായി മുഖ്യധാരാ ജാപ്പനീസ് സിനിമയില്‍ നഗ്നയായി അഭിനയിച്ച നടി. കാര്യം ഒരു സംവിധായകനുമായി നടന്ന എന്തോ കശപിശയുടെ പേരില്‍ അവര്‍ കുറെക്കാലമായി വിലക്കിലായിരുന്നെങ്കിലും അപ്പോഴും ധാരാളം ആരാധകര്‍ അവര്‍ക്കുണ്ടായിരുന്നു. അതിന്‍റെ പ്രധാന കാരണം അവരുടെ ശരീരഭംഗി, പ്രത്യേകിച്ച് മാറിടഭംഗി തന്നെയായിരുന്നു. A star who consisted almost entirely of mammary glands, എന്നാണ് അവരെക്കുറിച്ച് The Japanese Film: Art and Industry എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വളരെ കുറച്ചു സമയം മാത്രം ഒരു അപ്രധാന വേഷത്തില്‍ വന്ന് വലിയൊരു കൂട്ടം ആരാധകരെ സൃഷ്ടിക്കാന്‍ അവര്‍ക്കായെങ്കില്‍, എന്തുകൊണ്ട് അത്തരം ഒരു സെന്‍സേഷന്‍ തനിക്കും ഉണ്ടാക്കിക്കൂടാ? തോരൂ ചിന്തിച്ചു. മിച്ചിക്കോയുടെ സിനിമകള്‍ക്ക് ശേഷം ജാപ്പനീസ് അഡള്‍ട്ട് വീഡിയോ, ബീ ഗ്രേഡ് സിനിമാ ഇന്‍ടസ്ട്രികളില്‍ ഉണ്ടായിരുന്ന ഒരു ട്രെന്‍ഡ് ആണ് വലിയ മാറിടമുള്ള സ്ത്രീകളെ മാത്രം വച്ചുള്ള ചിത്രങ്ങള്‍. കാലക്രമേണെ അത് മറ്റു ട്രെണ്ടുകള്‍ക്ക് വഴിമാറി. ആ പഴയ ട്രെന്‍ഡ് തന്നെയാണ് തോരൂ തന്‍റെതായ രീതിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. പക്ഷെ നാച്ചുറലായി വലുപ്പമുള്ള, ഒരു ഉടച്ചിലും തട്ടാത്ത ശരീരമുള്ള, അതീവ സൌന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ തന്നെ അതിനായി കണ്ടെത്തണം. വല്ലവരെയും വച്ച് ട്രെണ്ട് ഉണ്ടാക്കിയാല്‍പ്പിന്നെ അതിന് എന്ത് വിലയാണ് ഉള്ളത്?
ആ അന്വേഷണമാണ് 1989ല്‍, ഒട്ട്സുമ വുമന്‍സ് യൂണിവേര്‍സിറ്റി പരിസരത്ത് അവസാനിച്ചത്.

പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. അന്നത്തെ പ്രമുഖ നടിമാരായ Ikegami Kimiko, Matsuzaka Keiko എന്നിവരുടെ പേരുകളില്‍ നിന്നായി കടംകൊണ്ടാണ് അവള്‍ക്ക് പുതിയ പേരിട്ടത്, Kimiko Matsuzaka. അതേ, ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ഉറക്കം കെടുത്തിയ ആ കൊഴുത്ത ശരീരത്തിനുടമ, ഏഷ്യന്‍ അഡള്‍ട്ട് ഇന്‍ടസ്ട്രിയിലെ റാണി, കിമിക്കോയുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. 1989, ഫബ്രുവരി 1നായിരുന്നു അവരുടെ ആദ്യ വീഡിയോ റിലീസാകുന്നത്. സത്യത്തില്‍ ഒരൊറ്റ വീഡിയോ മാത്രമായിരുന്നു കിമിക്കോയും, തോരൂവും തമ്മിലുള്ള കരാര്‍. ശരിക്കും തോരൂവിന് ഇതൊരു പരീക്ഷണമാണല്ലോ. പക്ഷെ കാസറ്റിന്‍റെ കവറിലെ കിമിക്കോയുടെ വശ്യസൌന്ദര്യം കാരണം ചൂടപ്പം പോലെയാണ് അവ വിറ്റ് പോയത്. ഒരാഴ്ച്ച കൊണ്ട് ആയിരക്കണക്കിന് കോപ്പികള്‍ വിറ്റെന്ന് മാത്രമല്ല, രണ്ടാമതും, മൂന്നാമതും അവര്‍ക്ക് കാസറ്റുകള്‍ അടിച്ച് ഇറക്കേണ്ടി വന്നു. Dekkaino, Mekke! എന്ന ആ AVയുടെ വിജയത്തില്‍ കിമിക്കോയും, തോരൂവും പുതിയ കരാറില്‍ ഒപ്പ് വച്ചു, തൊട്ടടുത്ത ദിവസം തന്നെ കമ്പനി, ഔദ്യോഗികമായി ഒരു വാര്‍ത്തയിറക്കി; ‘ഇനിയുള്ള എല്ലാ മാസങ്ങളുടെയും ഒന്നാം തിയതി കമ്പനി Large Breast Day ആയി ആഘോഷിക്കും’. അതായത് എല്ലാ ഒന്നാം തിയതിയും കമ്പനി കിമിക്കോയുടെ വീഡിയോ ഇറക്കുമെന്ന്.

ഇതിനിടെ ക്രിസ്റ്റല്‍ എസോ കമ്പനി, യുമിക്കാ ഹയാഷി എന്ന പുത്തന്‍ നടിയെ കണ്ടെത്തിയിരുന്നു. പതിനാറ് വര്‍ഷത്തെ കരിയറിനിടെ ഇരുന്നൂറോളം AVകളിലും, ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഹയാഷിയാണ് Japan’s Original Adult Video Queen എന്നറിയപ്പെടുന്നത്. പക്ഷെ ഹയാഷിയല്ല കിമിക്കോ. ജപ്പാന്‍ AV ഇന്‍ടസ്ട്രിയില്‍ ‘Big Bust Boom’ എന്ന ട്രെണ്ടിന് തുടക്കമിട്ട കിമിക്കോ, ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ തരംഗത്തെ മറികടക്കാന്‍ ഹയാഷിയുടെ പതിനാറ് വര്‍ഷത്തെ കരിയറ് കൊണ്ട് കഴിഞ്ഞിട്ടില്ല.ഒരു വീഡിയോയില്‍ ഡോക്ടറായും, അടുത്തതില്‍ കൃഷി ഉദ്യോഗസ്ഥയായും, റിപ്പോര്‍ട്ടറായും, പിന്നെ പോസ്റ്റ് വുമണായും ഒക്കെ മാറി വന്ന കിമിക്കോയാണ് ഓരോന്നിലും ഓരോ വേഷങ്ങള്‍ ഇട്ട് മാറി വരുന്ന ട്രെണ്ടിന് പ്രചാരം നല്‍കിയത്. തൊട്ടടുത്ത വര്‍ഷം തന്നെ കിമിക്കോയും, തോരൂവും അവരുടെ വീഡിയോകളില്‍ ലൈംഗികവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുള്ള പരിപാടികള്‍ കൂട്ടിചേര്‍ക്കാന്‍ തുടങ്ങി. കഥ തുടങ്ങുന്നതിന് മുന്‍പായി കിമിക്കോയോ, തോരൂവോ വന്ന് കാര്യങ്ങള്‍ ഒക്കെ വിശധീകരിക്കും, പലതരം സെക്സ് ടോയ്സ് പരിചയപ്പെടുത്തും, കൂടാതെ സേഫ് സെക്സ് പ്രോത്സാഹിപ്പിക്കാനായി ക്ലാസ്സുകളും ഉള്‍പെടുത്തിയിരുന്നു. അതിനു പിന്നിലുള്ള ഉദ്ദേശം വേറൊന്നുമല്ല, കിമിക്കോയുടെ സൂപ്പര്‍ ഹിറ്റായ വീഡിയോകളില്‍ അല്പം മോറല്‍ വാല്യൂസ് കൂടെ കുത്തിക്കയറ്റുന്നത് കമ്പനിക്കും, അവര്‍ക്കും നല്ലതാണെന്ന് തോരൂ വിശ്വസിച്ചിരുന്നു. കൂടാതെ അത്രമാത്രം പണം അവര്‍ക്കുണ്ടാക്കി കൊടുക്കുന്ന പ്രേക്ഷകര്‍ക്കായി എന്തെങ്കിലും ഒക്കെ ചെയ്യേണ്ടത് അവരുടെ കടമയാണെന്നും തോരൂ കരുതി.

Queen of PornS in JaV എന്നായിരുന്നു അന്ന് അവര്‍ അറിയപ്പെട്ടിരുന്നത്. അവരുടെ ഒരു അഭിമുഖം അസോസിയേറ്റ് പ്രസ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ അപ്രകാരം പരാമര്‍ശിച്ചിരുന്നു എന്ന് മാത്രമല്ല, മറ്റ് AV താരങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നാലിരട്ടിയായിരുന്നു കിമിക്കോയുടെ വരുമാനം എന്നും ഉണ്ടായിരുന്നു.അക്കാലത്ത് ജപ്പാനിലെ മുഖ്യധാരാ പത്രങ്ങളിലും, മാസികകളിലും കിമിക്കോയുടെ ചിത്രങ്ങളും വാര്‍ത്തകളും ഒരു സ്ഥിരം സംഭവമായിരുന്നു. ഇതിനിടെ ചില അനിമേഷന്‍ സീരീസിനും, മ്യൂസിക്ക് വീഡിയോകള്‍ക്കും ശബ്ദം നല്‍കി മുഖ്യധാരാ വിനോദ മേഖലയിലേക്കും കിമിക്കോ ചുവട് വച്ചു. കൂടെ ചില ടെലിവിഷന്‍ പരിപാടികളിലും ഒരു സെലിബ്രിറ്റി (AV അല്ല) എന്ന നിലയില്‍ത്തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. മൊത്തത്തില്‍ 1989 – 1990 വര്‍ഷങ്ങളില്‍ ജപ്പാനില്‍ മൊത്തം ഒരു കിമിക്കോ മയമായിരുന്നു.

അങ്ങിനെ 1990, ഒക്ടോബര്‍ മാസം, ഒന്നാം തിയതി വന്നെത്തി.കിമിക്കോയുടെ AV എല്ലാ മാസവും ഒന്നാം തിയതികളില്‍ ആണല്ലോ റിലീസ്. പക്ഷെ ആ മാസത്തെ റിലീസിനൊപ്പം ചങ്ക് തകരുന്ന ഒരു വാര്‍ത്ത കൂടെയുണ്ടായിരുന്നു; അവരുടെയെല്ലാം സ്വപ്നറാണി കിമിക്കോയുടെ അവസാനത്തെ വീഡിയോ ആയിരുന്നു അതെന്ന വാര്‍ത്ത.AV ഇന്‍ടസ്ട്രിയുടെ കനത്ത നഷ്ടമെന്നാണ് കിമിക്കോയുടെ വിരമിക്കലിനെ കുറിച്ച് തോരൂ പറഞ്ഞത്. ഡയമണ്ട് വിഷ്വല്‍ കമ്പനിയുടെ ചരിത്രത്തിലെ കറുത്ത ദിവസമെന്നും തോരൂ ആ ദിവസത്തെ വിശേഷിപ്പിച്ചിരുന്നു. ശരിക്കും ആ പറഞ്ഞത് സത്യമായിരുന്നു, കിമിക്കോ ഇറങ്ങി ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം ഡയമണ്ട് വിഷ്വല്‍ കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചു. കിമിക്കോയുടെ കാലത്ത് ജപ്പാനിലെ ഏറ്റവും വലിയ, ഏറ്റവും കൂടുതല്‍ പണം വാരിയിരുന്ന AV കമ്പനിയായിരുന്നു അതെന്ന് കൂടി ഇതിന്‍റെ കൂടെ ചേര്‍ത്ത് വായിക്കണം. അപ്പോള്‍ മനസിലാക്കാം കിമിക്കോയുടെ സ്റ്റാര്‍വാല്യൂ.
1990ല്‍, ഡയമണ്ട് വിഷ്വലില്‍ നിന്നിറങ്ങിയ ശേഷം, തോരൂ സംവിധാനം ചെയ്ത ഒരു ഇക്കിളിപ്പടത്തില്‍ കിമിക്കോ, കാഓരൂ കുറോക്കിയുടെ കൂടെ അഭിനയിച്ചിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു ചിത്രത്തില്‍ കൂടെ ഒരു ചെറിയ വേഷം ചെയ്ത കിമിക്കോ, അവസാനമായി ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് 1991ലാണ്. അതും കാഓരൂ കുറോക്കിയുടെ കൂടെ അകസാക്കയിലുള്ള ഒരു ക്ലബ്ബിന്‍റെ പരിപാടിക്ക്. അതിനു ശേഷം പൂര്‍ണ്ണമായി അതില്‍നിന്നൊക്കെ പിന്‍വലിഞ്ഞ കിമിക്കോയെ കുറിച്ച് യാതൊരു വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മാസങ്ങള്‍ക്ക് ശേഷം വന്ന ഒരു വാര്‍ത്തയില്‍ അവര്‍ ജപ്പാനിലെ ഏതോ ഒരു കമ്മ്യൂണിറ്റി ഓഫീസിലെ ഉദ്യോഗസ്ഥയായി സ്വസ്ഥജീവിതം നയിക്കുന്നു എന്ന വിവരമാണ് പുറത്ത് വന്നത്.

ഇനി തോരൂവിലേക്ക് തിരിച്ചു പോകാം.കിമിക്കോയുടെ വിരമിക്കല്‍ തോരൂവിനെ ചെറുതായൊന്നുമല്ല ബാധിച്ചത്. കമ്പനിയുടെ നല്ല നാളുകളില്‍ ലക്ഷ്വറി വീടുകളില്‍ താമസിച്ച്, റോള്‍സ്-റോയിസ് കാറില്‍ നടന്ന തോരൂ വളരെ പെട്ടെന്നാണ് ഒറ്റമുറി ഫ്ലാറ്റിന്‍റെ വാടക പോലും കൊടുക്കാനാകാത്ത ഗതിയിലായത്. എന്നിട്ടും കടമെടുത്തും, ഫിനാന്‍സിയര്‍മാരെ കണ്ടെത്തിയും തോരൂ ഒരു അഡള്‍ട്ട് ടിവി ചാനല്‍ തുടങ്ങിയെങ്കിലും അതും കഷ്ടിച്ച് ഒരു വര്‍ഷത്തിന് മേലെ മാത്രമേ ഓടിയൊള്ളൂ. ചാനലിലെ പരിപാടികളില്‍ സംവിധായകനും, എഡിറ്ററും, ക്യാമറാമാനും, പലപ്പോഴും നടനും വരെ തോരൂ തന്നെയായിരുന്നു. 1995ല്‍ ബ്രിട്ടീഷ് ചാനലായ Channel 4 നിര്‍മ്മിച്ച The Sex Shogun of Shinjuku എന്ന ഡോക്യുമെന്‍ററി എപ്പിസോഡിലൂടെയാണ് തോരൂവിന്‍റെ കഥ ലോകമറിയുന്നത്. മൂവായിരത്തോളം വീഡിയോകള്‍ നിര്‍മ്മിച്ചിട്ടുള്ള തോരൂ, ഏഴായിരത്തോളം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുള്ളി തന്നെ പറയുന്നത്. പിന്നീടുള്ള കാലം ചില കൊച്ച് സിനിമകളിലും, ഡോക്യുമെന്‍ററികളിലും മുഖം കാണിച്ചിട്ടുള്ള തോരൂ, പിന്നീട് പൂര്‍ണ്ണമായി എഴുത്തിലേക്ക് തന്നെ തിരിഞ്ഞു.

ജാപ്പനീസ് സോഫ്റ്റ്‌കോര്‍ സിനിമ/AVയെ കുറിച്ചുള്ള പ്രമുഖ ലേഖനങ്ങളും, നിരവധി പുസ്തകങ്ങളും എഴുതിയിട്ടുള്ള തോരൂ, ഇന്ന് ആ പഠനമേഖലയില്‍ ധാരാളം പേര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയാണ്. പല യൂണിവേര്‍സിറ്റികളിലും തോരൂ, AVയുടെ നല്ല കാലത്തെകുറിച്ചും, AV ജനങ്ങളില്‍ ചൊലുത്തിയ സ്വാധീനത്തെകുറിച്ചും ക്ലാസ് എടുത്തിട്ടുണ്ട്, ഇപ്പോഴും എടുക്കുന്നുണ്ട്…!!!