അങ്ങനെ ഗോള്‍ഡന്‍ ബ്രിഡ്ജിന്‍റെ 19 അടി ഉയരം മരണക്കയത്തിലേക്കുള്ള ദൂരമായി…

121

Farriz Farry

ദി ഗോൾഡൻ ഗ്രേറ്റ് ബ്രിഡ്ജ്..!

രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പസഫിക് സമുദ്രത്തിനു കുറുകെ എൺപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു പാലം. ആധുനിക ലോകത്തെ,എട്ടാമത്തെ അത്ഭുതം എന്ന് സാൻഫ്രാസിക്കോയിലെയും,കാലിഫോർണിയയിലെയും ജനങ്ങൾ കരുതുന്ന ,അവരുടെ അഭിമാന ചിഹ്നം,ഏറ്റവും കൂടുതല്‍ തവണ ഫോട്ടോകളില്‍ പതിഞ്ഞ ഒരു കടല്‍പ്പാലം… ഭംഗിയുടെയും ഉറപ്പിന്‍റേയും ഏട്ടരപ്പതിറ്റാണ്ടുകൊണ്ട് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് വിശേഷണങ്ങള്‍ പലതും സ്വന്തമാക്കി…!

സാന്‍ഫ്രാന്‍സിസ്കോയുടെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഈ പാലത്തിനു മുകളില്‍ നിന്ന് രണ്ടായിരത്തിയഞ്ഞൂറിലെറെ പേര്‍ മരണത്തിലേക്കു ചാടിയപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളെഴുതി, ലോകത്തിന്‍റെ ആത്മഹത്യാ മുനമ്പ്…! അങ്ങനെയൊരു ഭയത്തിന്‍റെ നിഴലുണ്ടെങ്കിലും, ലോകത്തെ ഏറ്റവും ഭംഗിയുള്ള പാലം എന്നതാണ് സാന്‍ഫ്രാന്‍സിസ്കോ തീരത്തു നിന്നു മാരിന്‍ കൗണ്ടിയിലേക്കു നീണ്ടുകിടക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജിന് നന്നായി ചേരുന്ന പേര്..! 2013മെയ് 27ന് ഗോൾഡൻ ഗേറ്റ് തൻ്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളെത്തി സാന്‍ഫ്രാന്‍സിസ്കോയിലെ ഈ തൂക്കൂ പാലത്തിനു മുകളില്‍.
ലോകത്തെ ഏറ്റവും നീളം കൂടിയ സസ്പെഷന്‍ സ്പാന്‍ ബ്രിഡ്ജായിരുന്നു 2019ൽജപ്പാനിലെ അക്കോഷി കൈയിക്കിയോ പാലം വരുന്നിതിന് മുൻപ് വരെ ഗോള്‍ഡന്‍ ഗേറ്റ്.

പസഫിക് സമുദ്രത്തിനു കുറുകെ രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കുമ്പോള്‍ എന്‍ജിനിയറിങ് മേഖലയിലുള്ളവര്‍ പറഞ്ഞു, ഇത് അപകടമാണ്…,ഒരിക്കലും നടക്കാത്ത കാര്യം ..!പക്ഷെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് 1933 ജനുവരി അഞ്ചിന് തീരക്കടലില്‍ ബീമുകളുയര്‍ന്നു.1937 മേയ് ഇരുപത്തേഴിന് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. എഴുപത്തഞ്ചാണ്ട് പൂർത്തീകരിച്ച ആഘോഷവേളയിൽ അമേരിക്കന്‍ സൊസൈറ്റി ഒാഫ് സിവില്‍ എന്‍ജിനിയര്‍മാരുടെ വാക്കുകള്‍ ”കാലാവസ്ഥ വെല്ലുവിളികളും നിർമ്മാണോത്പന്നങ്ങളുടെ ഗുണമേൻമകൊണ്ടും കിറു കൃത്യകണിശതയാലും,തൊഴിലാളികളുടെ ആത്മസമർണപ്പണ്താലും ഇതാ ഒരു നിർമ്മിതി അതിൻ്റെ എഞ്ചീനിയറിംഗ് സവിശേഷതയാൽ അതിൻ്റെ എഴുപത്തഞ്ചാണ്ടുകളുടെ തകര്‍ക്കാനാവാത്ത വിശ്വാസം നേടിയിരിക്കുന്നു.”

ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോഴും കടല്‍ വെള്ളം ഇരമ്പിയപ്പോഴും താങ്ങുകൊടുത്ത് പാലത്തിന്‍റെ കാലുകള്‍ക്ക് ബലംകൂട്ടണമെന്നൊക്കെ 1950ല്‍ ആവശ്യങ്ങളുണ്ടായി. കാലാവസ്ഥ മോശമായപ്പോള്‍ ഇരുമ്പു തൂണുകള്‍ക്കു ബലംകൂട്ടി. ആഭ്യന്തര യുദ്ധം മുതല്‍ സാന്‍ഫ്രാന്‍സിസ്കോയുടെ ചരിത്രത്തിന്‍റെ ഇടനിലക്കാരനായി ഈ പാലം. മാരിന്‍ കൗണ്ടിയിലേക്കുള്ള യാത്രയിലെ പ്രധാന വ്യൂ പോയിൻ്റായി . അമേരിക്കയില്‍ ചിത്രീകരിച്ച മിക്ക ഹോളിവുഡ് സിനിമകളുടേയും ഒരു സീനിലെങ്കിലും കടന്നു വന്നു. ചില സിനിമകളിൽ ഏറ്റവും കൂടുതൽ തകർക്കപ്പെട്ട പാലവുമായി ഗോൾഡൻ ഗേറ്റ് പാലം, അമേരിക്കൻ രാജ്യത്തിൻ്റെ തകർച്ചയുടെ ആഴം ഈ പാലം തകർക്കുന്നതിലൂടെ സംവിധായകർ നമുക്ക് സിനിമയുടെ ഗതിമാറ്റത്തിനായി കാണിച്ചു തന്നു.കാലം വരുത്തിയ പരുക്കുകള്‍ നവീകരിച്ച് ഇന്നും പാലം തൻ്റെ പ്രൗഢി നിലനിര്‍ത്തുന്നു…

ജീവിതം മടുത്തുവെന്നു സ്വയം കരുതിയവര്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്കു തിരിച്ചതോടെ ഗോള്‍ഡന്‍ ബ്രിഡ്ജിന്‍റെ 19അടിഉയരം മരണക്കയത്തിലേക്കുള്ള ദൂരമായി. പാലത്തിനു മുകളില്‍ നിന്ന് ഇതുവരെ ചാടിയത് 2558. അവരൊന്നും ജീവനോടെ തിരിച്ചു വന്നില്ല. പാലത്തിന്‍റെ വടക്കേക്കരയിലും തെക്കു തീരത്തും ട്രാഫിക് ബരിയറുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നു. പാലത്തില്‍ നിന്ന് 14 മീറ്റര്‍ താഴെ ഒരു ഇരുമ്പു വല കെട്ടണമെന്നും നിര്‍ദേശങ്ങളുണ്ടായി. 2017ടെ അതിൻ്റെ പണികളും പൂർത്തിയാക്കി..!ഇന്ന് ആത്മഹത്യ ഒരു വർഷത്തിൽ വിരലിലെണ്ണാവുന്നത് മാത്രമായി ചുരുങ്ങിയിട്ടുണ്ട്..!

ജോസഫ് സ്ട്രോസ് എന്ന എന്‍ഞ്ചീനിയറാണ് ഗോള്‍ഡന്‍ ഗേറ്റിന്‍റെ മാസ്റ്റര്‍ പ്ലാന്‍ വരച്ചത്. സാന്‍ഫ്രാന്‍സിസ്കോ തീരം പസഫിക് സമുദ്രവുമായി സംഗമിക്കുന്ന പാലം. അതായിരുന്നു ഉദ്ദേശ്യം. 1920ല്‍ വരച്ചു തുടങ്ങിയ പാലത്തിന്‍റെ രൂപരേഖ തൊട്ടടുത്ത വര്‍ഷം സര്‍ക്കാരിനു സമര്‍പ്പിച്ചു. നിര്‍മാണസമയത്ത് ഉണ്ടായ ചെറിയൊരു ഭൂകമ്പത്തിൽ പാലത്തിൻ്റെ തുണൂകളുടെ മുകളിൽ നിന്നും താഴേക്ക് വീണ് പതീമൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് . പീന്നീട് സുരക്ഷയ്ക്കായി കെട്ടി ഉയർത്തിയ വലകളിൽ മാത്രം വീണ് ജീവൻ രക്ഷിക്കപ്പെട്ടത് പത്തൊമ്പത് തൊഴിലാളികൾ.പലവിധ കാലാവസ്ഥ വെല്ലുവിളികളെയും,എതിരഭിപ്രായങ്ങളെയും അതി ജീവിച്ച് ലോകത്തെ ആദ്യത്തെ ഹൈബ്രിഡ് കാന്‍ഡിലിവര്‍ – സസ്പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി.
”ലോകം മുന്നേറുകയാണ്,വരും കാലങ്ങളിൽ നമ്മുടെ രാജ്യം വികസനത്തിൻ്റെ അത്യൂന്നതിയിലേക്ക് കുതിച്ച് ചാടുമെന്ന് നമുക്ക് നന്നായറിയാം, വികസത്തിൻ്റെ പ്രധാനമായ കാതലാണ് ഗതാഗതസൗകര്യങ്ങൾ ,പക്ഷെ നമുക്ക് അതീ സങ്കീർണ്ണമായ രീതിയിൽ ഉള്ള ഒരു ഭൂഘടനയാണുള്ളത് ,തൻമൂലം ഗതാഗതസൗകര്യങ്ങൾക്കായി നമുക്ക് അനേകം പാലങ്ങളും മറ്റും നിർമ്മിക്കേണ്ടതായിട്ടുണ്ട്.അതിനാൽ
എക്കാലത്തേയ്ക്കുമായി ഇതാ ഒരു പാലം അമേരിക്കയ്ക്കു സമര്‍പ്പിക്കുന്നു…”

ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത ശേഷം അന്നത്തെ ചീഫ് എന്‍ജിനിയര്‍ ഡാനിയല്‍ മോണ്‍ പറഞ്ഞത് ഇങ്ങനെയാണ്…!
ഭൂകമ്പത്തിനും ചുഴലിക്കാറ്റിനും ഇളക്കാന്‍ പറ്റാത്ത രീതിയിലാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് നിര്‍മിച്ചിട്ടുള്ളത്. പെന്‍സിലും പേനയുമുണ്ടെങ്കില്‍ അന്ന് ആര്‍ക്കും പാലം വരയ്ക്കാമെന്നു എതിരഭിപ്രായം പറയുന്ന ചില പുതിയ എഞ്ചീനിയർമാർ പോലും ഈ പാലത്തിന്‍റെ എൺപത്തിമൂന്ന് വയസ്സ് പ്രായത്തെ അത്ഭൂതത്തോടെ നോക്കികാണുന്നു. കംപ്യൂട്ടറുകളില്ലാത്ത കാലത്തു കൈകൊണ്ടു വരച്ചുണ്ടാക്കിയ പാലത്തിന്‍റെ പ്ലാനിനെ എതിര്‍ക്കുന്ന ഇവർക്കു മുന്നിൽ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ഇന്നും തലയെടുപ്പോടെ തന്നെ നിൽക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയായ വേളയിൽ അമേരിക്കയില്‍ കാറ്റും മഴയും കൊടുങ്കാറ്റുമൊക്കെ വന്നപ്പോള്‍ 1951ല്‍ കുറച്ചു കാലം പാലം അടച്ചിട്ടിരുന്നു. വീണ്ടും തുറന്നപ്പോഴും,അന്നത്തെ ദീർഘ ദർശികളായ എന്‍ജിനിയര്‍മാര്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിച്ചു ,
ആധുനികകാലത്തെ ഈ എഞ്ചീനിയറിംഗ് വിസ്മയം…!

പാലത്തെ പറ്റിയുള്ള ചില നുറുങ്ങുകൾ

ഇന്ന് ഒാറഞ്ച് നിറത്തിൽ കാണപ്പെടുന്ന ഈ പാലത്തിൽ .നിർമ്മാണം പൂർത്തിയായപ്പോൾ ലെഡ് മിശ്രിതമായ സിൽവർ നിറമായിരുന്നു സ്പാനുകൾക്കും,ഇരുമ്പ് വടത്തിനും,ഫില്ലറുകൾക്കും പൂശിയിരുന്നത്.
1960കളിൽ ലെഡ് മനുഷ്യനും,പാലം നിർമ്മിച്ചിരുന്ന ലോഹങ്ങൾക്കും ഹാനികരമാണന്ന് കണ്ടെത്തിയതോടെ എഞ്ചിനിയർമാരും,നിർമ്മാണഅതോററ്റിയുമെല്ലാം കളർമാറ്റത്തെ കുറിച്ച് മാറി ചിന്തിച്ചതിൻ ഫലമായി സിങ്ക്മിശ്രിതത്തിലധിഷ്ഠിതമായ ഒാറഞ്ച് നിറം പൂശാൻ തീരുമാനിച്ചു. ഈ ജോലികൾ 1965ൽ ആരംഭിച്ച്1995ടെ പൂർത്തിയാക്കുകയും ചെയ്തു.’ഇൻ്റർനാഷണൽ ഒാറഞ്ച് കളർ എന്ന് അവർ വിളിച്ച ഈ പെയിൻ്റ് യഥാർത്ഥത്തിൽ തുരുമ്പിനെ ചെറുക്കാൻ അടിക്കുന്ന പ്രൈമറണാന്നതാണ് സത്യം..!
മഞ്ഞുകാലങ്ങളിൽ,പുക മഞ്ഞുമൂലം ഈ പാലത്തിലയുള്ള വാഹനസഞ്ചാരം ദുർഘടമായതിനാൽ പാലത്തിൽ പ്രവേശിക്കുമ്പോൾ ഒന്നിലധികം ഹോൺടോണുകൾ ഉള്ള വാഹനങ്ങൾ മാത്രമെ പാലത്തിലൂടെ അധികൃതർ കടത്തി വിടാറുള്ളു..!
1937ലെ പാലത്തിൻ്റെ ഉത്ഘാടനം നടത്തിയത് മരിയ,എന്ന കൊച്ചുകുട്ടി തൻ്റെ ചെറിയ സൈക്കിൾ ചവിട്ടി പാലത്തിലേക്ക് പ്രവേശിപ്പിച്ച് കൊണ്ടായിരുന്നു..
1938ൽഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ലോക കാൽ നടയാത്രാ ദിനത്തിൽ പാലത്തിലൂടെ കടന്ന് പോയി…!
1987ൽ അൻപതാം വാർഷികആഘോഷവേളയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകൾ പാലത്തിലൂടെ നടന്ന് പാലത്തിൻ്റെ മധ്യഭാഗത്ത് എത്തിയപ്പോൾ പാലം കുലുങ്ങുന്നതായി അവർക്കനുഭവപ്പെട്ടു.
പാലം തകരാൻ പോകുന്നതായി കരുതിയ അവർ രണ്ട് ഭാഗത്തേക്കുമായി ചിതറിയോടൻ തയ്യാറെടുത്തുവെങ്കിലും,പാലത്തിന് താഴെ കടലിടുക്കിൽ പാലത്തിൻ്റെ ഒരു ഫില്ലറിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഒരു കൂറ്റൻ ബോട്ട് ഇടിച്ചത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തി.!