Farzi
2023/Hindi webseries
Vino
ഫാമിലിമാൻ സീസൺ 2 ന്ന് ശേഷം raj & dk യുടെ സംവിധാനത്തിൽ വന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലെർ സീരിസ്. സംവിധായകർ പഴയ ടെററിസം വിട്ട് ഇത്തവണ പറയുന്നത് ഫേക്ക് കറൻസിയെ പറ്റിയാണ്. സംഗതി അതാണ് എന്ന് മനസ്സിലായിപ്പോൾ തന്നെ ആദ്യം മനസ്സിൽ ഓർമ്മ വന്നത്, കള്ളപ്പണം ഒതുക്കാൻ എന്ന് പറഞ്ഞു നോട്ട് നിരോധിച്ച നമ്മുടെ ഗവണ്മെന്റിന്റെ കാര്യമാണ്. അടിച്ച നോട്ടിനേക്കാൾ കൂടുതലല്ലെ അന്ന് RBI യിൽ തിരിച്ചു ചെന്നത്.നമ്മുടെ കമ്മട്ടത്തെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് അടിച്ചാണ് കള്ളനോട്ട് അണ്ണന്മാർ RBI യെ അന്ന് ഞെട്ടിച്ചത്, ഈ സീരിസിന്റെ സ്റ്റോറി ഡവലപ്പ് ആയതും ഒരുപക്ഷെ ആ സംഭവത്തെ ചുറ്റിപറ്റിയാകാം.
ഇനി കഥയിലേക്ക് വന്നാൽ, കള്ളനോട്ട് അടിച്ചു രാജ്യത്തു മൊത്തം വിതരണം ചെയ്യുന്ന ഇന്റർനാഷണൽ ക്രിമിനൽ മൻസൂറിനെ പൊക്കാൻ മൈക്കിൾ വേദനായകം എന്ന പോലിസ് ഉദ്യോഗസ്ഥൻ കുറെ കാലമായി ശ്രമിക്കുന്നു, നാടുനീളെ മൻസൂറിനായി മൈക്കിൾ വലവിരിക്കുന്നു, ഒരു സ്പെഷ്യൽ ഫോഴ്‌സ് തന്നെ സെറ്റ് ആക്കുന്നു, എന്നാൽ അതിനിടെ അയാളുടെ മൂക്കിന്ന് കീഴെ മറ്റൊരു ക്രിമിനൽ രൂപമെടുക്കുകയായിരുന്നു, ഏത് ഒറിജിനൽ ചിത്രത്തിനെയും വെല്ലുന്ന വിധം ഡ്യുപ്ലിക്കേറ്റ് വരച്ചു ഉണ്ടാക്കുന്ന ‘സണ്ണി’ എന്ന ആർട്ടിസ്റ്റിലൂടെ, തുടർന്ന് അങ്ങോട്ടുള്ള കള്ളനും പോലീസും കളിയാണ് സീരിസ് പറയുന്നത്.
സംവിധായകരുടെ ഫാമിലിമാനെ അപേക്ഷിച്ചു അത്രെയും ആക്ഷൻ പാക്കഡ് അല്ല ‘ഫർസി’,ഇവിടെ കുറെയേറെ പ്രാധാന്മുള്ള കഥാപാത്രങ്ങൾ നൽകി 4 ദിശകളിലൂടെയാണ് കഥ പറയുന്നത്. കള്ളൻ,പോലിസ്, ഫേക്ക് നോട്ട് മാഫിയ കൂടാതെ ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധി എന്നീ നാല് വശങ്ങളിലും അണിയറക്കാർ ഗംഭീര കാസ്റ്റിംഗ് ആണ് നടത്തിയിരിക്കുന്നത്, 2019 ൽ വന്ന കബീർ സിങ്ന്ന് ശേഷം ഇപ്പോഴാണ് ഷാഹിദ് കപൂർ വെളിച്ചത്ത് വരുന്നത്, ആ വരവ് മോശമാക്കിയില്ല എന്ന് പറയാം.
പിന്നെ എടുത്ത് പറയേണ്ടത് നമ്മുടെ വിജയ് സേതുപതിയെ ആണ്. അടുത്ത കാലത്ത് വന്ന അദ്ദേഹത്തിന്റെ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ഒഴിച്ചാൽ മിക്കതും വെള്ളത്തിൽ വരച്ച വര പോലെ നിരാശ ആയിരുന്നു, ഫാൻസിന്റെ ആ വിഷമം ആണ് ഇതിലൂടെ അങ്ങേര് മാറ്റിയിരിക്കുന്നത്, ഈ ഷോ മൊത്തത്തിൽ അങ്ങേര് കൊണ്ട് പോയെന്ന് പറയാം, പൊളിച്ചടുക്കി കളഞ്ഞു സേതുപതി അണ്ണൻ, അങ്ങേരുടെ അടുത്ത ഐറ്റം ഷാരൂഖ് -അറ്റ്ലീ പടം ജവാനിലെ വില്ലൻ വേഷമാണ്, അതും ഇതുപോലെ നൈസ് ആണേൽ പിന്നെ അങ്ങ് ബോളിവുഡിലും അങ്ങേര് തന്റെതായ ഒരു ചെയർ പിടിക്കാൻ സാധ്യതയുണ്ട്.
ഇനി എടുത്ത് പറയാനുള്ളത് ഷാഹിദ്ന്റെ അരുമ ചങ്ങാതി ഫിറോസ് ആയി വേഷമിട്ട ഭൂവൻ ആരോരയുടെ പ്രകടനമാണ്, അങ്ങേരുടെ പെർഫോമൻസ്, ഷാഹിദ് ആയിട്ടുള്ള കോംബോ,ആ കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്,അവരുടെ ഫ്രണ്ട്ഷിപ്പ് ഒക്കെ ഒരേ പൊളി 👌👌 കെ കെ മേനോൻ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്, പതിവ് പോലെ അങ്ങേര് അത് നല്ല രസകരമായി ചെയ്തിട്ടുണ്ട്, ഇനിയുള്ളത് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രം ചെയ്ത രാക്ഷി ഖന്നയാണ്, അവര് ഒന്ന് രണ്ട് തെലുഗു പടങ്ങൾ ഒഴിച്ചാൽ മിക്കതും നായകന്റെ സൈഡ് ആകാറാണ് പതിവ്, ആ ശീലം ഇവിടെ തെറ്റിച്ചു, കരിയറിലെ ബെസ്റ്റ് ആയിരുന്നു ഇതിലെ മേഘവ്യാസ്.
കള്ളനോട്ട് അടിയുടെ ടെക്‌നിക്കലിലൂടെ കഥ പറയുന്ന സീരീസ് ഫുൾ കണ്ടു കഴിഞ്ഞവർ ആരെങ്കിലുമൊക്കെ കൈയിൽ കിട്ടുന്ന നോട്ട് ഒരു വട്ടമെങ്കിലും വിത്യാസം ഉണ്ടോന്ന് അറിയാൻ ഒന്ന് തിരുമ്മി നോക്കി പോകും അല്ലെ.? 40-60 മിനിറ്റ് വരുന്ന 8 എപ്പിസോഡ് ഉള്ള സീരിസ് മൊത്തത്തിൽ ഒരു വർത് വാച്ച് ഐറ്റം തന്നെയാണ്, so… waiting for next season and Raj – dk next product, നമ്മുടെ സ്വന്തം dq പ്രധാന വേഷത്തിൽ വരുന്ന guns and gulab ന്നായി വെയ്റ്റിംഗ്. ഹിന്ദി കൂടാതെ തമിഴ്, മലയാളം ഡബ് ലഭ്യമാണ്.
Available in Amazon prime.