നിങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിൽ നിങ്ങളുടെ വിയർപ്പിന്റെ അംശം എത്രയുണ്ട് ?

125

സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്നുമൊരു പങ്ക് കടമായി ചോദിച്ചപ്പോൾ അത്‌ നൽകാനാവില്ല എന്നുപറഞ്ഞ് ഉത്തരവ് പേപ്പർ കീറിക്കളയുകയാണ് ചില അധ്യാപകർ ചെയ്തത്. അവർക്ക് അവകാശമുണ്ട് അവരുടെ വേതനത്തിൽ നിന്നോരംശം കടമായിട്ടാണെങ്കിൽ പോലും പാവങ്ങൾക്ക് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവരുടെ മൗലികാവകാശം മാനിച്ചുകൊണ്ടുതന്നെ പറയട്ടെ നിലവിൽ നിങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിൽ നിങ്ങളുടെ വിയർപ്പിന്റെ അംശം എത്രയുണ്ട് ?

സ്‌കൂളുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ട് മാസം രണ്ടുകഴിയാറായി നിങ്ങൾ നിങ്ങളുടെ വീട്ടിലിരുന്ന് കുടുംബകാര്യങ്ങളാണ് നോക്കുന്നത് അതിന് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും യാതൊരു അറപ്പുമില്ലാതെ വേതനം മുഴുവൻ കൈപ്പറ്റുന്നത് എന്ത് നീതിയാണ് ? വർഷത്തിൽ നിങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിന്റെ അളവ് 365 ദിവസത്തിന്റെയാണ് അതിൽ നിങ്ങള് ജോലിചെയ്യുന്നതോ 200ദിവസത്തിൽ താഴേ മാത്രം മറ്റു അവധികളെല്ലാം വെട്ടികുറച്ചാൽ ജോലിദിവസം 180ൽ താഴെവരും അതായത് ഒരുവർഷത്തെ ശമ്പളം കൈപ്പറ്റുന്ന നിങ്ങൾ ജോലിചെയ്യുന്നത് വെറും 6മാസം മാത്രം ഇത് നിങ്ങൾക്കവകാശപെട്ടതാണോ മനസാക്ഷിക്ക് നിരക്കുന്നതാണോ ?

ഈ പ്രതേക സാഹചര്യത്തിൽ ലോകം മുഴുവൻ അവരവരുടെ മൗലീകാവകാശങ്ങൾ ത്യാഗം ചെയ്തുകൊണ്ടുതന്നെയാണ് കൊറോണക്കെതിരെ പൊരുതുന്നത് ഭിക്ഷക്കാരൻ മുതൽ ലോക കോടീശ്വരൻ ബിൽകേറ്റ്സ് വരേ തനിക്ക് ലഭിക്കുന്ന വരുമാനം വേണ്ടെന്നു വെച്ചുകൊണ്ടുതന്നെയാണ് കൊറോണക്കെതിരെ പൊരുതുന്നത് അപ്പോഴാണ് നിങ്ങളുടെ അവകാശവും സ്വതന്ത്രവും സർക്കാർ എടുക്കരുതെന്ന് നിങ്ങൾ പോരാടുന്നത് ഇതെന്ത് നീതിയാണ് മാതൃക അധ്യാപകരെ സർക്കാർ ഈ വിഷയത്തിൽ സർക്കാർ ജോലിക്കാർക്ക് ആരോഗ്യപ്രവർത്തകർ പോലീസുകാർ മറ്റ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായവരൊഴികെ മറ്റെല്ലാവരുടെയും ശമ്പളത്തിന്റെ 75% വരേ ലോകാഡോൺ കാലയളവിൽ വെട്ടികുറക്കുകതന്നെ വേണം അതിൽ ആരുടെയെങ്കിലും മൗലീകാവകാശം നഷ്ടപെടുന്നുവെന്ന പരാതിയുണ്ടങ്കിൽ കൊറോണപ്രതിരോധ പ്രവർത്തന മേഖലകളിലേക്ക് ജോലിചെയ്യാൻ കൽപ്പിക്കണം ആശുപത്രികൾ മുതൽ തെരുവുകൾ വരേ അണുനശീകരണത്തിനു വരേ ഇവരെ ഉപയോഗിക്കണം വെറുതെ വീട്ടിലിരുന്ന് വെട്ടിവിഴുങ്ങുമ്പോൾ ഉണ്ടാവുന്ന ദഹനക്കേടിന് “പണി” തന്നെയാണ് മരുന്ന്.

കൊറോണ കാലത്തിന് ശേഷമെങ്കിലും അധ്യാപകർക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളിൽ മറ്റു സർക്കാർ ജോലികൾ നിർബന്ധമാക്കണം അതിന് സൗകര്യവുമുള്ളവരെ മാത്രം അധ്യാപകരായി നിയമിച്ചാൽ മതി ജനങ്ങൾ നികുതി നൽകുന്നത് 365 ദിവസവും അധ്വാനിച്ചിട്ടാണ് അത് വീടാറുമാസം നാടാറുമാസം കറങ്ങുന്നവന്റെ ജീവിത നിലവാരം ഉയർത്താനല്ല ഞങ്ങളുടെ നികുതിക്കുമുണ്ടൊരു അന്തസ്സ്.

ആദ്യ ചിത്രം – പോർച്ചിൽ കാർ, രണ്ട് സ്കൂട്ടർ ,
മുറ്റം ടൈൽപാകിയ ഇരുനില വീട്.
രണ്ടാമത്തെ ചിത്രം – ബാക്ഗ്രൗണ്ട് മണിച്ചിത്ര താഴ് കൊണ്ടുള്ള പൂട്ടിട്ട വീടിനു മുന്നിൽ.
മറ്റു തൊഴിലാളികളുമായി താരതമ്യപ്പെടുത്തിയാൽ ഇവർക്കുള്ള ആനുകൂല്യം.
1. മാസം ശമ്പളം കൈപ്പറ്റുന്നവർ
2. ജോബ് സെക്യൂരിറ്റി
3. പെൻഷൻ
മറ്റു സർക്കാരുദ്യോഗസ്ഥരുമായി താരതമ്യപ്പെടുത്തിയാൽ ഇവർക്കുള്ള ആനുകൂല്യം
1. വർഷത്തിൽ രണ്ടു മാസം ജോലി ചെയ്യാതെ ശമ്പളം
2. ലോക്ക്ഡൌൺ സമയത്തു മേലങ്ങാതെ ഒരുമാസം ശമ്പളം
മറ്റു സർക്കാർ അധ്യാപകരുമായി താരതമ്യപ്പെടുത്തിയാൽ ഇവർക്കുള്ള ആനുകൂല്യം
1. നിയമനം PSC മുഖേന അല്ല.
2. അതിനൽത്തന്നെ പുറം വാതിൽ നിയമനം ആവാം
3. പക്ഷെ ശമ്പളം സർക്കാർ കൊടുക്കുന്നു.
ഏതാണ്ട് ഉപരി വർഗത്തിന്റെ എല്ലാ പ്രിവിലേജും അനുഭവിക്കുന്ന കോണ്ഗ്രസ് അനുകൂല സംഘടനയിലെ അദ്ധ്യാപകരാണ് ശമ്പളം നീക്കി വെച്ച സർക്കാർ ഉത്തരവ് കത്തിക്കുന്നത്, ആ കത്തിക്കുന്ന സമയത് അവരുടെ മുഖത്തു കാണുന്ന ആ പുച്ഛം ഉണ്ടല്ലോ സാറേ, നമിക്കണം
കാശ് പിടിച്ചത് പാവപ്പെട്ടവന് കഞ്ഞി കൊടുക്കാനാണ് എന്ന് മനസിലാക്കുക ടീച്ചർമാരെ. ഒരല്പം സാമൂഹിക ചിന്തകൾ ആവാം, അല്ലേൽ വേണ്ട അല്പം വകതിരിവ് ആകാം.
നിങ്ങൾക്കൊരു ഗവൺമെൻ്റ് ഉദ്യോഗം ലഭിച്ചതിനു ശേഷം, നിങ്ങൾ പഠിച്ചിരുന്ന കാലത്ത് കൺസഷൻ നിരക്കിൽ യാത്ര ചെയ്തതിൻ്റെ കണക്കു പറഞ്ഞ് പണം തിരികെ ചോദിക്കാൻ ഒരു ബസ്സു മുതലാളിയും നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടാവില്ല.നിങ്ങൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയതിൻ്റെ കണക്കു പറഞ്ഞ് ഫീസ് തിരിച്ചടക്കണമെന്ന് സർക്കാർ നിങ്ങളോട് ആവശ്യപ്പെടുകയില്ല.നിങ്ങൾ ഗവൺമെൻ്റ് ആശുപത്രികളിൽ ചികിൽസ തേടിയതിന്, ശസ്ത്രക്രിയ നടത്തിയതിന് അങ്ങനെ തുടങ്ങി, നിങ്ങളുടെ ഭൂതകാലത്തിൽ സൗജന്യമായി അനുഭവിച്ച ഒരു നൂറുകാര്യങ്ങൾക്ക് മുടക്കിയ പണം തിരികെ വേണമെന്ന് പറഞ്ഞ് ഒരു സർക്കാർസംവിധാനങ്ങളും നിങ്ങളുടെ വീട്ടുമുറ്റത്ത് വന്നിട്ടുണ്ടാവാൻ ഇടയില്ല.നിങ്ങളനുഭവിച്ചു പോന്ന അത്തരം എല്ലാ സൗജന്യങ്ങളും ഈ സമൂഹം നിങ്ങളോട് കാണിച്ച കരുതലാണ്.അവരുടെ നീക്കി വപ്പുകളാണ് നിങ്ങളെ വളർത്തി വലുതാക്കി ഇന്നു കാണുന്ന തരത്തിൽ ഒരു ഉദ്യോഗത്തിലെത്തിച്ചേരാൻ പ്രാപ്തരാക്കിയത്.നാളെ കോവിഡ് പോലെ ഒരു രോഗം നിങ്ങൾക്കു പിടിപെട്ടാലും ഗവൺമെൻ്റ് ഈ ജനങ്ങളുടെ നികുതിപ്പണം മുടക്കി നിങ്ങളെ ചികിൽസിച്ച് നിങ്ങളുടെ ആരോഗ്യം വീണ്ടെടുത്തു തരും. ഒരു മാസത്തിലെ കേവലം ആറുദിവസത്തെ ശമ്പളം മാറ്റിവെക്കുന്നു എന്നു പറയുന്ന സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിക്കുന്ന അധ്യാപകരടക്കമുള്ള ജീവനക്കാരെ കാണാനിട വന്നു.അതേ സമയം ഇന്നലെ മാനസികവൈകല്യമുള്ള ഒരു ബാലൻ അവനു സാമൂഹ്യസുരക്ഷ പെൻഷനായി ലഭിച്ച 1300 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.അത്രയൊന്നും അടച്ചുറപ്പില്ലാത്ത ഒരു വീടിൻ്റെ മുന്നിൽ സ്വന്തം മകനെ ചേർത്തു നിർത്തി ദരിദ്രനായ ഒരു പിതാവ് ആ കാര്യം അഭിമാനത്തോടെ പറയുമ്പോൾ, ഉത്തരവു കത്തിച്ച അധ്യാപകരെ ഓർത്ത് നിരാശ തോന്നുന്നു.എന്തു ഗുണപാഠമാണ് നാളെ നിങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുക.ഏതുവഴിയെ ആണ് നിങ്ങളീ തലമുറകളെ നയിക്കാൻ പോകുന്നത്.ഈ സമൂഹം എന്നോടു കാണിച്ച ഓരോ നുറുങ്ങു കരുതലിനെയും ഓർത്തുകൊണ്ട്, എന്നെ പോറ്റി വളർത്തിയ നാടിൻ്റെ കഷ്ടസ്ഥിതിയിൽ മനുഷ്യരോട് ചേർന്നു നിൽക്കേണ്ടത് എൻ്റെ ബാധ്യതയാണെന്ന ബോധ്യത്തോടെ, സ്നേഹത്തോടെ,ഞാൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തെ സർവാത്മനാ പിന്തുണക്കുന്നു.ഒപ്പം ചിലർക്കു മാത്രം അത് കഴിയാതെ പോവുന്നല്ലോ എന്ന തീവ്രമായ നൈരാശ്യത്തിൽ തലകുനിക്കുന്നു.