Connect with us

observation

സിസിടിവി ഫിക്സ് ചെയ്ത വീട്ടിലെ സന്ദർശകർ നടന്മാരോ നടികളോ ആയി പരിവർത്തനം ചെയ്യപ്പെടുന്നു

കഴിഞ്ഞ ദിവസം ഒരാൾ അയാളുടെ ജീവിത കഥ പറയുകയായിരുന്നു. ഞാൻ ചോദിച്ചു, ഞാൻ നമ്മുടെ വോയിസ് മൊബൈലിൽ റെക്കോർഡ്

 300 total views

Published

on

Fasil Shajahan എഴുതിയത് 

സിസിടിവി ക്യാമറകൾ:

കഴിഞ്ഞ ദിവസം ഒരാൾ അയാളുടെ ജീവിത കഥ പറയുകയായിരുന്നു. ഞാൻ ചോദിച്ചു, ഞാൻ നമ്മുടെ വോയിസ് മൊബൈലിൽ റെക്കോർഡ് ചെയ്തോട്ടേ എന്ന്. അത്രയ്ക്ക് ഇന്ററെസ്റ്റിംഗ് ആയിരുന്നു ആ സംസാരങ്ങൾ. എഴുത്താക്കി മാറ്റുകയാണെങ്കിൽ നിരവധി വിഷങ്ങളിൽ മറ്റുള്ളവർക്ക് വഴികാട്ടിയാവുന്നവയും.

അദ്ദേഹം സന്തോഷത്തോടെ ഒ.കെ പറഞ്ഞു. ഞങ്ങളുടെ സംസാരം തുടർന്നു. പക്ഷേ ഇതുവരെ സംസാരിച്ചിരുന്ന ഒഴുക്ക് നഷ്ടപ്പെട്ടു. ഇതുവരെയുമുണ്ടായിരുന്ന ആ താളവുമില്ല. അതുമറ്റൊന്നും കൊണ്ടായിരുന്നില്ല, തന്റെ സംസാരം റെക്കോർഡ് ചെയ്യപ്പെടുന്നു എന്ന അറിവ് അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതു കൊണ്ടായിരുന്നു.

ഞാൻ റെക്കോർഡ് ചെയ്യുന്നത് ഓഫാക്കി. അയ്യോ വേണ്ട റെക്കോർഡ് ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാനത് ഓഫാക്കി. ശേഷം ഞങ്ങൾ ഞങ്ങളുടെ സംസാരം തുടർന്നു. ആ സംസാരത്തിനു പഴയ ഒഴുക്ക് തിരിച്ചു വന്നു. അദ്ദേഹം വാചാലമായി. ചിരിച്ചും തമാശ പറഞ്ഞും ഗദ്ഗദപ്പെട്ടും പരിസരം മറന്നും വാചാലമായി മുന്നേറിയ അദ്ദേഹത്തെ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.
എന്താണു സംഭവിച്ചത്?

ഞാൻ അദ്ദേഹത്തിന്റെ സംസാരം അദ്ദേഹത്തിന്റെ സമ്മതത്തോടു കൂടിത്തന്നെ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് അലർട്ടായി. താൻ മോണിറ്റർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹത്തിന്റെ ഉപബോധമനസ്സ് ജാഗ്രത്തായി.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരത്തിന്റെ ഫ്ലോ നഷ്ടപ്പെട്ടത്. ആ സംസാരങ്ങളിൽ രഹസ്യത്തിന്റെയോ ഒളിച്ചു വെക്കപ്പെടേണ്ടതിന്റെയോ അംശംങ്ങൾ ഇല്ലായിരുന്നിട്ടു പോലും അദ്ദേഹം ഡിസ്റ്റർബ്ഡ് ആയി.

മനുഷ്യരുടെ മനസ്സും മനശ്ശാസ്ത്രവും അങ്ങനെയാണ്. ആരെങ്കിലുമവരെ ഒളിഞ്ഞു നോക്കുന്നുണ്ട്, നിരീക്ഷിക്കുന്നുണ്ട്, വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നവർക്ക് തോന്നിയാൽ അവർ മറ്റൊരാളായി മാറും. കളിച്ചും ചിരിച്ചും കൊണ്ടിരിക്കുന്ന സുഹൃത്തിനോട് ഞാൻ നിന്റെ ഒരു ഫോട്ടോ എടുക്കട്ടെ എന്നു പറഞ്ഞു നോക്കൂ, അവർ എയറ് പിടിക്കാൻ തുടങ്ങും. സ്വാഭാവികമായ പുഞ്ചിരി അടുത്ത നിമിഷം നാടകീയമാകും.

Advertisement

May be an image of text that says "Every breath you take Every move you make Every bond you break Every step you take I'll be watching you"വീടുകളിൽ സിസിടിവി ഫിക്സ് ചെയ്യൽ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പലതരത്തിലുമുളള സുരക്ഷ മുൻനിറുത്തിയാണ് സിസിടിവി ഫിക്സ് ചെയ്യുന്നത്. വീട്ടുകാർ ഉദ്ദേശിക്കുന്ന റിസൽറ്റ് അവ തരുന്നുമുണ്ട്.പക്ഷേ അത്തരം വീടുകളിൽ വരുന്ന സന്ദർശകർ നേരത്തെ പറഞ്ഞ കഥയിലെ പോലെ ജാഗ്രത്താണ്. അവരിലെ സ്വാഭാവികതയ്ക്ക് പകരം അവർ നടൻമാരോ നടിമാരോ ആയി പരിവർത്തിക്കപ്പെടുന്നത് ഞാൻ എപ്പോഴും നിരീക്ഷിക്കാറുണ്ട്. തങ്ങൾ മോനിറ്റർ ചെയ്യപ്പെടുന്നുണ്ട് എന്ന ഒരു ബോധം അവരുടെ മറവിയിലും അവരെ ബോധിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

സിസിടിവി ഫിക്സ് ചെയ്ത വീട്ടുകാരിലും ഈ മാറ്റം വളരെ സാവധാനത്തിൽ സ്വാധീനിക്കുന്നുണ്ട്. പ്രകൃതിപരമായ നിഷ്കളങ്കതകളെയും സുബദ്ധങ്ങളെയും അവ ടെക്നിക്കലാക്കി മാറ്റുന്നുണ്ട്. സിസിടിവി വെച്ച വീടുകളിലെ വ്യക്തികളിലെ ഈ മാറ്റം ഒരൽപം നിരീക്ഷണപാടവമുള്ള ആർക്കും വേഗം മനസ്സിലാവും. ആ വീട്ടുകാർക്ക് അവരിൽ തന്നെ ക്രമേണ ഉണ്ടായ ഈ മാറ്റത്തെ സ്വയം തിരിച്ചറിയാനാവില്ല.
കള്ളനെ പിടിക്കാനും വേലക്കാരികളും വേലക്കാരും നടത്തുന്ന മോഷണങ്ങൾ തടയാനും അണ്ണാച്ചികൾ സാധനം പെറുക്കുന്നത് കണ്ടു പിടിക്കാനും ആക്രമണകാരികളെ തിരിച്ചറിയാനും മറ്റും മറ്റുമൊക്കെയായി ഗെയിറ്റിലും വീടിന്റെ നാനാഭാഗത്തും ഇൻഫ്രാറെഡ് ക്യാമറകൾ സ്ഥാപിക്കുമ്പോൾ, മറുഭാഗത്ത് മറ്റെന്തൊക്കെയോ നമുക്ക് പരസ്പരം നഷ്ടപ്പെടുന്നുമുണ്ട്.

ടെക്നോളജികൾ നമ്മെ സുരക്ഷിതത്വപ്പെടുത്തുമ്പോഴും അതു നമ്മെ മറ്റൊരു വഴിയിൽ യാന്ത്രികമാക്കിക്കളയുന്നു കൂടിയുണ്ട്. അമ്മിയിലരച്ച ചമ്മന്തിയുടെ ടേസ്റ്റ് ജ്യൂസ് മെഷീനിൽ ഉണ്ടാക്കുമ്പോൾ എന്തോ ഒന്ന് നഷ്ടപ്പെടുന്നില്ലേ, അതുപോലെ എന്തോ ഒന്ന് സദാ നിരീക്ഷണത്തിൽ ഏർപ്പെടുന്ന സി സി ടി വി ക്യാമറകൾ നമ്മളിൽ നിന്നും ചോർത്തിക്കളയുന്നുണ്ട്.

 301 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement