ലോക ജനതയുടെ 40%ത്തെ കൊറോണ ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്

157

Fasil Shajahan

കൊറോണ വ്യാപനം തടയാനായി ലോകമാസകലം സ്ട്രീറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ആരാധനാലയങ്ങളും എല്ലാം ക്ലോസ് ചെയ്തു സീല്‍ ചെയ്യാന്‍ തുടങ്ങി.
വേറെ വഴിയൊന്നുമില്ല. ലോക ജനതയുടെ 40%ത്തെ കൊറോണ ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടു വലിയ പ്രളയങ്ങള്‍ കണ്ടവര്‍ എന്ന നിലയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യുന്ന വാര്‍ത്തകള്‍ ശരിയായ ഉറവിടത്തില്‍ നിന്നും ലഭിച്ചതാണോ എന്ന് ഉറപ്പു വരുത്തിയാല്‍ കൊറോണയേക്കാള്‍ ഇരട്ടി വേഗത്തില്‍ പടരുന്ന അനാവശ്യ ഭീതികള്‍ ഒഴിവാക്കാം.
ഒറ്റപ്പെടുമെന്ന ഭീതി കാരണം ചിലര്‍ സ്വയം ചികിത്സ ചെയ്യാം. കൂടാതെ മതഉപജീവനക്കാരും ഒറ്റമൂലിക്കാരും രോഗശാന്തി ശുശ്രൂഷക്കാരും പതിവുപോലെ ചാകരക്കൊയ്ത്തു പ്രതീക്ഷിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ചര്‍ച്ചുകളും സെനഗോഗുകളും അമ്പലവും ചര്‍ച്ചുകളും എല്ലാം പൂട്ടി “മതദൈവങ്ങള്‍” വരെ ലീവെടുത്ത് മാസ്കും ഇട്ടു ഇരിപ്പാണ്. എന്നിരുന്നാലും അന്ധവിശ്വാസത്തിന്റെ വേരുകള്‍ പിഴുതെറിയുക എളുപ്പമല്ല.ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒഴിവാക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറായിട്ടില്ല.
ഈ രോഗമല്ല പ്രശ്നം, ഈ രോഗം വരുന്ന വ്യക്തിക്കു എന്തുമാത്രം പ്രതിരോധ ശേഷി ഉണ്ട് എന്നതാണ്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഏതു പനി വന്നാലും ഡോക്ടറെ പോയി കാണുകയേ നിവൃത്തിയുള്ളൂ. ലാബുകളിലെ ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ മാനദണ്ഡം ആക്കാനേ പാടുള്ളൂ.
ഇല്ലെങ്കില്‍ ആദ്യം ഇതിനു ഇരയാവുന്നത് സ്വന്തം വീട്ടുകാര്‍ തന്നെയായിരിക്കും. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമാവര്‍, മരുന്നു കഴിക്കുന്നവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍ പോലെയുള്ളവര്‍. ആശുപത്രികളില്‍ തിരക്ക് കൂടുകയാണ്. അവിടെയുള്ള ഹൈജീന്‍ നിര്‍ദ്ദേശങ്ങള്‍ കണ്ണും പൂട്ടി അനുസരിച്ചെങ്കിലേ കൂടെ പോകുന്നവര്‍ക്കും രോഗം പടരാതിരിക്കൂ. അധ്യാപകരും ഓഫീസ് ജോലിക്കാരും മത്സ്യ മാംസ വില്‍പനക്കാരും ഹോട്ടല്‍ തൊഴിലാളികളും തുടങ്ങി നാലാളു കൂടുന്ന സര്‍വ്വ മേഖലയിലെ മനുഷ്യരും ജാഗ്രതയുടെ നിര്‍ദ്ദേശങ്ങളോട് റെസ്പക്റ്റ് കാണിച്ചേ പറ്റൂ. അതില്‍ ചമ്മലൊന്നും വിചാരിക്കേണ്ടതില്ല.ഇതും നമ്മള്‍ മറികടക്കും.