നിങ്ങളെ കൊറോണ ബാധിക്കുമോ?

143
അടിയന്തിരസന്ദേശം (9-Mar-2020 )
എമിറേറ്റ്സ് വിമാനം EK – 530 – ൽ മാർച്ച് 7, ശനിയാഴ്ച രാവിലെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം .
(പരമാവധി കോപ്പി ചെയ്ത് എത്തിക്കുക . ഓർക്കുക ഷെയർ അല്ല കോപ്പി തന്നെ ചെയ്യുക )

fasil shajahan

എന്നെ കൊറോണ ബാധിക്കുമോ?
ബാധിക്കും.
നമ്മുടെ പ്രതിരോധ ബോധം ഏറ്റവുമധികം ഉണരുക ” എൻ്റെ, എന്നെ” എന്നീ തലങ്ങളിലാണ്..
“അവർ” എന്നത് നമുക്ക് കാഴ്ചകളും കഥകളും വാർത്തകളും മാത്രമാണ്.
എന്നെ എങ്ങിനെയാണ് കൊറോണ ബാധിക്കുക?
പറഞ്ഞു തരാം..
ആദ്യമത് ചൈനയിലേ ഉണ്ടായിരുന്നുള്ളൂ. പിന്നെയത് 75 രാജ്യങ്ങളിൽ എത്തി. വെറും ഒരു മാസം കൊണ്ട്. ഇപ്പോഴത് കോട്ടയത്ത് വന്നു. കൊച്ചിയിലും എത്തി.
ഇതു വരെ മൂവായിരത്തിലധികം ആളുകളെ കാലപുരിക്കയച്ചു. ഒരുലക്ഷം പേരെ ബാധിച്ചു.
അത് എങ്ങിനെയാണു നമ്മുടെ ജീവിതത്തെ ബാധിക്കാന്‍ പോകുന്നത്?
യുകെയിലെ പോലെ അവശ്യ സാധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകൾ നമ്മുടെ നാട്ടിലും തിരക്കു കൂട്ടി തുടങ്ങും. നിയന്ത്രണങ്ങള്‍ വരും.
സൗദിയിലെ ഖത്തീഫ് നഗരം ആര്‍ക്കും പുറത്തേക്കോ അകത്തേക്കോ പോകാന്‍ അനുമതിയില്ലാത്ത വിധം അടച്ചിട്ടതു പോലെ നമ്മുടെ നഗരങ്ങളും വിലക്കപ്പെടും.
ഇറാനുമായും കുവൈത്തുമായുമുള്ള അതിര്‍ത്തികള്‍ അടച്ചതു പോലെ രാജ്യാതിര്‍ത്തികള്‍ അടക്കപ്പെടും.
പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്ന നിലയില്‍ ഡെറ്റോള്‍ കുപ്പിയില്‍ രേഖപ്പെടുത്തിയ കൊറോണ എന്ന പേരുമായി ബന്ധപ്പെട്ടു ഉണ്ടായത് പോലെ നിരവധി അഭ്യൂഹങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കും.
ടിഷ്യൂകള്‍ക്കും ഹാൻഡ് സാനിറ്റൈസറുകള്‍ക്കും സോപ്പിനും വന്‍ ഡിമാന്‍ഡ് അനുഭവപ്പെടും.
ഓഫീസുകളില്‍ ജീവനക്കാർ ഉപയോഗിക്കുന്ന മേശ, കസേര, മറ്റ് ഉപകരണങ്ങൾ (ഉദാ. ടെലിഫോണുകൾ, കീബോർഡുകൾ), എന്നിവയെല്ലാം പതിവായി അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കേണ്ടി വരും.
ബാങ്കുകൾ, കോടതികൾ, വില്ലേജോഫീസുകൾ പോലെയുള്ളവ അടച്ചിടേണ്ടി വരും.
ഗള്‍ഫില്‍ നിന്നോ ഗള്‍ഫിലേക്കോ ഉള്ള യാത്രകള്‍ മുടങ്ങും.
ആളുകള്‍ ഇല്ലാത്തത് കാരണം ഫ്ലൈറ്റുകള്‍ കാന്‍സല്‍ ചെയ്യപ്പെടും.
വിസ പ്രോസസ്സിങ്ങുകള്‍ മന്ദഗതിയിലാവും.
വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് നീണ്ട സമയമെടുക്കും. ആരോഗ്യസര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യേണ്ടി വരും.
ഐസൊലേഷന്‍ യൂണിറ്റുകള്‍ക്കായി നമ്മുടെ രാജ്യവും വലിയ തുക ചെലവിടേണ്ടതായി വരും.
ഖത്തർ ദനാ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചിട്ടതു പോലെ ഇനിയും അടച്ചിടലുകള്‍ സംഭവിക്കും.
നിരവധി പേരുടെ ഉപജീവന മാര്‍ഗ്ഗമായ ടൂറിസം, ഹോട്ടല്‍, കാറ്ററിംഗ് മേഖല വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകും.
ആളുകള്‍ കൂട്ടം കൂടുന്ന ഉത്സവങ്ങളും ആചാര അനുഷ്ഠാനങ്ങളും പള്ളികളിലെ പ്രാര്‍ഥനകളും പൊതു പരിപാടികളും നിറുത്തി വെക്കേണ്ടി വരും.
കണ്ടു മുട്ടലുകൾ, ഷേക് ഹാൻഡ് നല്‍കല്‍, ചുംബനങ്ങള്‍, കെട്ടിപ്പിടിക്കലുകള്‍, പൊതുവാഹന യാത്രകള്‍ എല്ലാം ഭയത്തിനു കീഴടങ്ങും.
സ്പോർട്‌സ് ടൂർണമെന്റുകള്‍ കാന്‍സല്‍ ചെയ്യപ്പെടും.
ഉപരിപഠന യാത്രകളെയും ആത്മീയ യാത്രകളെയും ബാധിക്കും.


ഇതിലേയ്ക്കൊന്നും കാര്യങ്ങൾ പോകാതിരിക്കാനായി ജാഗ്രതാ നിർദ്ദേശങ്ങളോടു സഹകരിക്കുക.