Connect with us

Social Media

സോഷ്യൽ മീഡിയയിൽ കാണുന്ന 25 പ്രകൃതക്കാർ

ഇതിലെ നിരവധി പ്രകൃതങ്ങൾ ഒരു വ്യക്തിയിൽ തന്നെ കണ്ടേക്കാം. ഇവിടെ പറയാത്ത വേറെയും പ്രകൃതക്കാർ ഉണ്ടായിരിക്കാം.
ഓരോ പ്രകൃതക്കാരുടെയും പെരുമാറ്റ രീതികൾ ശരിയോ തെറ്റോ എന്ന് ഇവിടെ മാനദണ്ഡം ആയി എടുത്തിട്ടില്ല. ജനഹിതം പലവിധം.

 36 total views

Published

on

ഫാസിൽ ഷാജഹാൻ

സോഷ്യൽ മീഡിയയിൽ കാണുന്ന 25 പ്രകൃതക്കാർ :

1- തെറ്റ് ചെയ്താലും ശരി ചെയ്താലും തൻറെ സംഘടനയെ മാത്രം അനുകൂലിക്കാൻ അറിയാവുന്നവർ.
എതിർ കക്ഷികളെ കുറിച്ച് പോസിറ്റീവായി ഒന്നും പറയാൻ ഇല്ലാത്തവർ കൂടിയാണ് ഇവർ.
2- ചാനലുകളില്‍ നടക്കുന്ന വിവാദങ്ങളെ സോഷ്യല്‍ മീഡിയയില്‍ എഴുത്താക്കി മാറ്റുന്നവര്‍.
ഇത്തരക്കാരുടെ പ്രൊഫൈലുകളിൽ ഭാവന സമ്പുഷ്ടമായ കലാപരമായ ക്രിയേറ്റീവായ സ്വന്തം രചനകൾ തീരെ കുറവായിരിക്കും. അന്നന്നത്തെ വിവാദങ്ങളാണ് പ്രധാന പോസ്റ്റുകൾ.
3- ഡോക്ടര്‍മാര്‍.
സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തത്തോടെ ഇടപെടുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
4- സ്ക്രീൻഷോട്ട് ഇടുന്നവർ
നിരുപദ്രവം എന്നു തോന്നാമെങ്കിലും ഇതൊരു മാനസികാവസ്ഥ ആണ്. ശ്രദ്ധിച്ചു നില്‍ക്കണം. നാളെ അവര്‍ ബോംബിടാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ വോയിസ് മെസേജുകള്‍ നമുക്കു എത്തിച്ചു തരുന്നവരിലും ഇത്തരം ഒരു പ്രവണത അന്തര്‍ലീനമായി കിടക്കാന്‍ സാധ്യതയുണ്ട്.
5- ഓവർ സെൻസിറ്റീവ് ആയവർ
ഇവർ നല്ലവരാണ്, ബന്ധങ്ങളെ ഇമോഷണല്‍ ആയി കാണുന്നവരാണ്. പക്ഷേ മെയിന്റയിന്‍ ചെയ്തു കൊണ്ടുപോകാൻ പാടാണ്.
മെയിന്റയിന്‍ ചെയ്‌താല്‍ ചങ്കു പറിച്ചു തരും. അതിനു നല്ല ക്ഷമ വേണം എന്നുമാത്രം. മൂഡ് സ്വിംങ്ങ് ആണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. അപ്രതീക്ഷിത നേരങ്ങളിലും ഇവർ ചിലപ്പോൾ നമ്മോട് കലഹിച്ചു കളയും. അവരിലെ അസ്വസ്ഥതകൾ നമ്മിലേക്ക് പടർത്തിക്കളയും.
6- നമ്മെ വിശ്വസിക്കാത്തവർ
ഒരു പക്ഷേ മൂന്നും നാലും അതിലധികവും വര്‍ഷമായി നിരന്തരം കാണുകയും മിണ്ടുകയും ഒക്കെ ചെയ്യുന്നവരാവാം. അല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിലൂടെ ഒന്നായവർ ആവാം.
എങ്കിലും ഒരിക്കലും അവര്‍ നമ്മെ പൂര്‍ണ്ണ വിശ്വാസത്തില്‍ എടുക്കില്ല. നാം അറിയാതെ തന്നെ ജാഗ്രതയുടെയും സൂക്ഷ്മതയുടെയും ഒരു നേര്‍ത്ത വര അവര്‍ നമുക്കിടയില്‍ വരച്ചു വെച്ചിട്ടുണ്ടാകും.
അവരുടെ മുന്‍കാല ജീവിതാനുഭവങ്ങളോ പ്രകൃതമോ മറ്റാരെങ്കിലും നമ്മെ കുറിച്ചു കൊടുത്ത ഇന്‍ഫര്‍മേഷനുകളോ ഒക്കെ ആവാം അവരിങ്ങനെ പെരുമാറുന്നതിനു കാരണം.
7- മറ്റുള്ളവർ പറഞ്ഞതു വെച്ചു നമ്മെ സംശയിക്കുന്നവർ
ഇത്തരക്കാരെ നമുക്കു അറിയാന്‍ സാധിക്കില്ല. അവര്‍ സ്വയമേവ തന്നെ അവരുടെ മനസ്സു നമുക്കു മുന്നില്‍ തുറക്കുന്നതു വരെ.
ഇനി അവര്‍ മനസ്സു തുറന്നാലും സംശയനിവാരണത്തിനുള്ള തുടര്‍ ശ്രമങ്ങളെ അവര്‍ ഇഷ്ടപ്പെടില്ല. ആരാണ് തെറ്റിദ്ധരിപ്പിച്ചത് എന്നും ചിലപ്പോള്‍ നമ്മോടു വെളിപ്പെടുത്തില്ല. ഇനി ഇതവരോടു പറഞ്ഞു പ്രശ്നമൊന്നും ഉണ്ടാക്കണ്ട എന്നും പറഞ്ഞു ആ കഥ അവിടെ അവസാനിപ്പിക്കും.
8- മറ്റുള്ളവരെ കുറിച്ച് നിരന്തരം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നവർ.
ഇൻബോക്സാണ് ഇവരുടെ വിഹാരരംഗം. ഇവര്‍ നമ്മെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാനും സാധ്യത കൂടുതലാണ്.
നമ്മളുമായുള്ള ഇന്റിമസിയുടെ ആഴം കൊണ്ടു എല്ലാം നമ്മോടു തുറന്നു പറയുന്നവരുണ്ട്. അവര്‍ ഇക്കൂട്ടത്തില്‍ വരില്ല. എങ്കിലും അവരുടെ പൊതുസംസാരം പൊതുവേ മറ്റുള്ളവരെ കുറിച്ചുള്ള താണെങ്കിൽ ജാഗ്രത പുലര്‍ത്തണം. പറഞ്ഞു പോയ വാക്കുകൾ നാളെ ബൂമറാങ്ങ് പോലെ തിരിച്ചടിക്കാം.
9- എന്തുകൊണ്ട് കണ്ടില്ല എന്തുകൊണ്ട് മിണ്ടിയില്ല എന്തുകൊണ്ട് മൈൻഡ് ചെയ്തില്ല എന്തുകൊണ്ട് എന്നെ അറിയിച്ചില്ല എന്നിങ്ങനെ നിരന്തരം വിശദീകരിച്ചു കൊടുക്കേണ്ടവർ.
ഇത്തരക്കാര്‍ നമ്മെ കാണാഞ്ഞിട്ട് ശ്വാസം മുട്ടി ജീവിക്കുകയാണ് എന്നു തോന്നിപ്പിക്കും. പക്ഷേ അവർ എല്ലാവരോടും അങ്ങിനെ പറയുന്നവര്‍ ആയിരിക്കാം. നാം കരുതും നമ്മോടു മാത്രമാണ് അവരങ്ങിനെ പറയുന്നത് എന്ന്!
എല്ലാവരിലും പരീക്ഷിച്ചു വിജയിക്കുന്ന ഒരു ഇമോഷണല്‍ ടൂള്‍ നമ്മളിലും പ്രയോഗിക്കുന്നു എന്നേയുള്ളൂ. മാത്രവുമല്ല, അവരുടെ എല്ലാ വിശേഷങ്ങളും അവര്‍ നമ്മെ അറിയിക്കുന്നുമുണ്ടാവില്ല. നാം അതിന്‍റെ പേരില്‍ അവരോടു പരിഭവം പറയുന്നുമുണ്ടാവില്ല.
10- എപ്പോഴും സംഘർഷങ്ങൾ പോസ്റ്റ് ചെയ്യുന്നവർ
ഇത്തരക്കാരുടെ പ്രൊഫൈലുകളില്‍ കയറിയാല്‍ ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും സകല നീതി നിഷേധങ്ങളും അറിയാം. ഇരവാദം അതി ശക്തമായി നിഴലിച്ചു നില്‍ക്കും. ഒരു ദിവസം തന്നെ നാലും അഞ്ചും ഷെയര്‍ പോസ്റ്റുകള്‍ വരെ വരാം.
ചാനലുകളില്‍ വരുന്ന വിവാദങ്ങള്‍ മുഴുവന്‍ ഇവര്‍ ചര്‍ച്ചയ്ക്കു വെക്കും. ഏതെങ്കിലും മതത്തെയോ രാഷ്ട്രീയത്തെയോ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അവരുടെ അനുകൂല നിലപാടുകള്‍ രൂപപ്പെടുന്നത്.
ഒരു പ്രത്യേക വിഭാഗക്കാർ മാത്രമാണ് അവരുടെ കമൻറുകളിൽ സഹിതരായി ഇരിക്കുക. എതിർ ശബ്ദങ്ങളെ വാദിച്ച തോൽപ്പിക്കും. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും.
അടിസ്ഥാനപരമായി അവരുടെ ഉള്ളിലെ അശാന്തതകളെയും വ്യക്തിജീവിതത്തിലെ അസ്വസ്ഥതകളെയും ജനകീയം എന്ന് തോന്നുന്നു വിധത്തിൽ വഴിതിരിച്ചു വിടുകയാണ് ഇവർ ചെയ്യുന്നത്.
11- പരിഭവ പരാതിപ്പെട്ടികൾ
ഭൈരവി രാഗത്തില്‍ ഈണമിട്ട് പാടുന്ന എന്ന ഗാനം പോലെ വേദന നിറഞ്ഞുനിൽക്കും ഇവരുടെ സംസാരം.
പലരും പാര വെച്ചതും നന്ദികേട് കാണിച്ചതും അവരുടെ സ്നേഹം മറ്റുള്ളവർ തിരിച്ചറിയാത്ത വിഷമങ്ങളും അവരെ മറ്റുള്ളവര്‍ അവഗണിച്ച കഥകളും ഒക്കെ നിറഞ്ഞു നില്‍ക്കും. ഇന്ബോക്സാണ് വിഹാര രംഗം.
12- രോഗം, ആക്സിഡന്റ്, മരണം,
കൈ പൊട്ടി, കാലു പൊട്ടി, വണ്ടി തട്ടി, ആശുപത്രിയിൽ അഡ്മിറ്റ് ആയി തുടങ്ങി എക്സ്ട്രീം ഷോക്കുകളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നവർ. ഇടയ്ക്കിടെ പോസ്റ്റ്‌ ഇടുന്നവര്‍.
വല്ലപ്പോഴും ഇങ്ങനെ പോസ്റ്റ് ഇടുന്നവർ ഇതിൽ പെടുന്നില്ല.
13- സ്ഥിരം പുരുഷ വെറുപ്പിണികൾ.
സ്ത്രീ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സടകുടഞ്ഞു എഴുന്നേറ്റു സോഷ്യൽ മീഡിയ കോട്ട കൊത്തളങ്ങളെ ഞെട്ടി വിറപ്പിക്കുന്നവര്‍ ആണിവര്‍.
എവിടെ പീഡനം നടന്നാലും ഇത്തരക്കാരുടെ മിനിമം ആവശ്യം പുരുഷ ലിംഗം കട്ട് ചെയ്യുക എന്നതാണ്. പുരുഷന്മാരിൽ അച്ഛനും മകനും സഹോദരനും ഭർത്താവും ഒക്കെ ഉൾപ്പെടുമെന്ന കാര്യം അന്നേരം അവരോട് മറന്നുപോകും.
“എല്ലാ പുരുഷന്മാരും ഇതിൽ പെടില്ല” എന്ന ക്ഷമാപണത്തോടു കൂടിയായിരിക്കും അവരുടെ പീഢന രോഷ എഴുത്തുകൾ അവസാനിക്കുന്നത്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ അവർക്ക് കുത്ത് ഏറ്റിട്ടുണ്ടവുക സ്ത്രീകളിൽനിന്ന് തന്നെയാവും. നിർണ്ണായക വിഷയങ്ങളിൽ അവർ ഓടിച്ചെല്ലുക അവരുടെ ആൺ സുഹൃത്തുക്കളുടെ അടുത്തേക്ക് ആയിരിക്കും.
14- നിനക്ക് വീട്ടിൽ ആരുമില്ലേ പെണ്ണേ എന്ന് ചോദിക്കുന്ന ആങ്ങളമാർ
ഇവരെ കൊണ്ടു ബുദ്ധി മുട്ടാത്ത സ്ത്രീകള്‍ കുറവായിരിക്കും. സ്ത്രീകളുടെ തട്ടം നേരെ ആക്കുക, അവരെ കൊണ്ട് നിസ്കരിപ്പിക്കുക, രാത്രി സമയങ്ങളിൽ ഓണ്‍ലൈനില്‍ കണ്ടാല്‍ സദാചാരം ഉപദേശിച്ചു കൊടുക്കുക, പ്രണയവും വിരഹവും കലര്‍ന്ന എഴുത്തുകള്‍ കണ്ടാല്‍ അതിനെ ഭര്‍ത്താവുമായി അകല്‍ച്ചയിലാണ് എന്നു തീരുമാനിച്ചു ഇന്‍ബോക്സില്‍ പോയി കുടുംബ ജീവിതത്തെ കുറിച്ചു ഉപദേശിക്കുക എന്നൊക്കെയാണ് ഇവരുടെ പണി.
15- നീയൊക്കെ ഇപ്പോ വലിയ ആളായിപ്പോയി എന്നു പറയുന്നവര്‍
ഇത്തരക്കാരെ മെയിന്റയിന്‍ ചെയ്യാന്‍ ലോഡ് കണക്കിനു വിനയം നമ്മള്‍ അഭിനയിക്കണം. ഏയ് നിങ്ങളൊന്നും ഇല്ലെങ്കില്‍ പിന്നെ നമ്മള്‍ക്കാരുണ്ട് എന്നു പറയണം. അവരുടെ ലെവലിലെയ്ക്ക് താഴ്ന്നു നിന്നു നമ്മൾ സംസാരിക്കണം.
കൂടെ പഠിച്ചവര്‍, കുടുംബക്കാര്‍, നാട്ടുകാര്‍, മുന്‍കാല പരിചിതര്‍ ഒക്കെയാണ് ഇതില്‍ കൂടുതലും വരിക. കമൻറ് ബോക്സിൽ ഇവരുടെ സാന്നിധ്യം നന്നേ കുറവായിരിക്കും.
16- പാട്ടുകള്‍, റിയാലിറ്റി ഷോകള്‍, വിസ്മയങ്ങൾ ഷെയര്‍ ചെയ്യുന്നവര്‍
ഇവരുടെ വാളുകള്‍ ഇങ്ങിനെയുള്ള കാര്യങ്ങളാല്‍ നിറഞ്ഞു നില്‍ക്കുമെങ്കിലും ഇവര്‍ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പ്രൊഫൈലുകള്‍ നിത്യം വായിക്കുന്നവര്‍ ആയിരിക്കും. ആരുമായും പ്രത്യേകിച്ചു കലഹത്തിന് ഒന്നും പോകില്ല. പോസ്റ്റുകൾ ഷെയർ ഷെയർ ചെയ്യലാണ് ആണ് പ്രധാന ഹോബി.
17- സ്വതന്ത്ര എഴുത്തുകാര്‍, നിരീക്ഷകര്‍
സ്വന്തമായ പക്ഷം ഉണ്ടായാലും ഇല്ലെങ്കിലും വര്‍ത്തമാനകാല വിഷയങ്ങളെ സ്വതന്ത്രമായി സമീപിക്കുന്നവര്‍ ആണിവര്‍.
വായനക്കാർ ഏറെയുണ്ടാകുമെങ്കിലും ചിലർ മാത്രമേ കമൻറ് ബോക്സിൽ സാന്നിധ്യം അറിയിക്കൂ. സ്ഥിരമായ ഫാൻ അസോസിയേഷനുകൾ ഇല്ലാത്തവരാണ് ഇവർ. ഇവരുടെ കമൻറ് ബോക്സുകൾ ചർച്ച പ്രതികരണ നിബിഢമായിരിക്കും.
18- കലാകാരന്മാര്‍
വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ എഴുത്തുകളിലൂടെ പ്രകടിപ്പിക്കുമെങ്കിലും ബാക്കിയുള്ള മുഴുവന്‍ പോസ്റ്റുകളും കലയുമായി ബന്ധപ്പെട്ടവ ആയിരിക്കും. പാട്ടുകാരും കവിതാ ആലാപകരുമാണ് ഇവരില്‍ മുന്‍ നിരയില്‍ ഉള്ളത്. അല്പം ചിത്രകാരന്മാരും.
വർഗീയ വിഷയങ്ങൾ കലഹം ഒച്ചപ്പാട് എന്നിവയിൽനിന്നും പൊതുവേ ഒരു അകലം പാലിക്കും. ഫെയ്സ്ബുക്ക് ഗ്രൂപ്പ് വാട്സ്ആപ്പ് ഗ്രൂപ്പ് ഒക്കെ ആണ് വിഹാരരംഗം.
19- തീവ്രവാദക്കാര്‍.
ഇവര്‍ക്ക് സ്ഥിരമായി ഒരു ശത്രു ഉണ്ടാകും. രാഷ്ട്രീയം ഉണ്ടായാലും ഇല്ലെങ്കിലും പൊതുവേ വേ ഏതെങ്കിലുമൊരു മതത്തിന്‍റെ വക്താക്കള്‍ ആയിരിക്കും. ജനാധിപത്യത്തെ കുറിച്ചും ഭരണഘടനാ അവകാശങ്ങളെ കുറിച്ചും നിരന്തരം പറഞ്ഞു കൊണ്ടിരിക്കും.
തങ്ങളുടെ മതത്തിലെ ആളെ ആക്രമിച്ചതും കൊന്നതും പിന്നെ തങ്ങളുടെ സമുദായത്തിന് എതിരായി നടക്കുന്ന മറ്റേ മതത്തിലെ തീവ്രവാദക്കാരുടെ അജണ്ടകളെ കുറിച്ചും ആയിരിക്കും കൂടുതലും പോസ്റ്റ് ഉണ്ടാവുക. മറ്റാരും കണ്ടെത്താത്ത ഒളിയജണ്ടകൾ ഇവർ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയും.
ഇത്തരം പ്രൊഫൈലുകളില്‍ കലകളെ കുറിച്ചും പ്രകൃതിയെ കുറിച്ചും പക്ഷി മൃഗാദികളെ കുറിച്ചും ഒരൊറ്റ പോസ്റ്റ്‌ പോലും ഉണ്ടാവില്ല
20- എജുക്കേഷനിസ്റ്റുകള്‍
സ്ഥിരമായി ഗൌരവമുള്ള പോസ്റ്റുകള്‍ മാത്രം എഴുതുന്നവര്‍. ഇവരുടെ എഴുത്തുകള്‍ അച്ചടി മാധ്യമങ്ങളിലും ഇടയ്ക്കിടെ
സ്ഥാനം പിടിക്കുന്നവ ആയിരിക്കും.
21- പുസ്തക നിരൂപകര്‍,ചരിത്ര, യാത്ര വിവരണക്കാർ
22- സെല്‍ഫിക്കാര്‍, സ്ഥിരം ലൈവുകാർ
23- ഇന്ബോക്സ് ഗുഡ്മോണിങ്ങുകാര്‍, ഇന്‍ബോക്സ് വീഡിയോ ലിങ്ക് ഷെയറിംഗുകാര്‍, ഇൻബോക്സ് ഷെയർ റിക്വസ്റ്റിംഗുകാർ
24- മെസഞ്ചര്‍ സ്റ്റോറിക്കാര്‍
ടിക് ടോക്കു കാരെയും രസകരമായ കൊച്ചുകൊച്ചു ക്ലിപ്പ് കാരെയും ഇവിടെ കാണാം.
25- ഏതെങ്കിലും പോസ്റ്റ് കണ്ടാൽ അത് എന്നെക്കുറിച്ച് എഴുതിയതാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ.

ഇത്രയും കാര്യങ്ങൾ നിരീക്ഷണങ്ങൾ മാത്രമാണ്. ഇതിലെ നിരവധി പ്രകൃതങ്ങൾ ഒരു വ്യക്തിയിൽ തന്നെ കണ്ടേക്കാം. ഇവിടെ പറയാത്ത വേറെയും പ്രകൃതക്കാർ ഉണ്ടായിരിക്കാം.
ഓരോ പ്രകൃതക്കാരുടെയും പെരുമാറ്റ രീതികൾ ശരിയോ തെറ്റോ എന്ന് ഇവിടെ മാനദണ്ഡം ആയി എടുത്തിട്ടില്ല. ജനഹിതം പലവിധം.

 37 total views,  1 views today

Advertisement
Entertainment21 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement