താടിമുടിയും തലമുടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ?

0
103

Fasil Shajahan

താടിമുടിയും തലമുടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന ചോദ്യം മനസ്സിൽ ഉയർന്നു വന്നത് “നര”വംശ ശാസ്ത്രത്തെ കുറിച്ചു പഠിക്കാൻ പ്രായം നിർബന്ധിച്ചപ്പോഴാണ്.കക്ഷത്തിലും ഗുഹ്യാവയവ ഭാഗങ്ങളിലും വളരുന്ന രോമങ്ങളുടെ സ്വഭാവ സവിശേഷതകളോട് സാമ്യതയുള്ളവയാണ് താടി രോമങ്ങൾ. താടി രോമം അൽപം കൂടി കട്ടി കൂടിയതും ചുരുളുന്ന പ്രകൃതം ഉള്ളവയുമാണ്. തലമുടി അൽപം സ്ട്രൈറ്റ് ടൈപ്പ് ആണ്.

തലയിലെ ഫോളിക്കുകളേക്കാൾ മുഖത്തെ ഫോളിക്കുകൾ അൽപം കൂടി സെൻസിറ്റീവാണ് എന്നതാണ് ഇതിനുകാരണം. ഈ കാരണത്താൽ തന്നെ രൂപത്തിൽ മാത്രമല്ല, നിറത്തിലും താടിയും മുടിയും വ്യത്യാസപ്പെടാറുണ്ട്. പൊതുവെ താടിരോമങ്ങളേക്കാൾ തലമുടിക്കു കറുപ്പ് കുറയും. PHEOMELANIN ന്റെ സാന്നിധ്യം കൊണ്ടാണ് അത്.ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെമ്പൻ രോമങ്ങൾ ഇല്ലാത്തവർക്ക് ചെമ്പൻ താടി ( കറുപ്പ് കുറഞ്ഞ താടി ) ഉണ്ടാവാനുള്ള സാധ്യത തീരേ കുറവാണ്. അതുകൊണ്ടാണ് നോർത്തിന്ത്യക്കാരുടെ താടി ചെമ്പിച്ചും മലയാളികളുടേത് കറുത്തും ഇരിക്കുന്നത്.
താടിക്കും തലയ്ക്കും ഒരേ ഡൈ അല്ല ഉപയോഗിക്കേണ്ടത്. താടിക്കുള്ള ഡൈ താടിയെ നിറപ്പെടുത്തുക മാത്രമല്ല, മൃദുലവുമാക്കുന്നുമുണ്ട്. വളർച്ചയുടെ കാര്യത്തിലും ഇവ തമ്മിൽ വ്യത്യാസമുണ്ട്. തലമുടിയുടെ അത്ര വേഗത താടിരോമ വളർച്ചയ്ക്കില്ല.

അതിനാൽ താടിക്കും മുടിക്കും ഒരേ ചീർപ്പല്ല ഉപയോഗിക്കേണ്ടത്. താടി രോമത്തിന് വേറെത്തന്നെ ബ്രഷ് ഉണ്ട്. ഈ ബ്രഷ് താടി വളർച്ചയെ പ്രൊമോട്ടു ചെയ്യും. മാത്രവുമല്ല, ആ ബ്രഷ് ഉപയോഗിച്ചാൽ താടി രോമം അടങ്ങിയൊതുങ്ങി ഇരിക്കുന്നതു കാണാൻ തന്നെ സുഖമുള്ള ഏർപ്പാടാണ്. താടി രോമത്തിന് തലമുടിയുടെ അത്ര സ്ടോങ്ങ് ആയ ക്ലീൻസറും ഷാംബൂവും കണ്ടീഷണറും ആവശ്യമില്ല. ഇത് താടിരോമത്തിന് അനാവശ്യമായ കട്ടി ഉണ്ടാകുന്നതിന് കാരണമാകും.

താടി രോമത്തിന് കട്ടി കുറവും മൃദുലതയുമാണ് വേണ്ടത്. അതിനു വേണ്ടിയുള്ളവയാണ് BEARD OlL, BEARD BALM, BEARD CONDITIONER പോലെയുള്ളവ.അതുപോലെ തലയിൽ ഉപയോഗിക്കുന്ന എല്ലാ പ്രകൃതി എണ്ണകളും താടിക്കു പറ്റില്ല. നമ്മുടെ വെളിച്ചെണ്ണ രണ്ടിനും പറ്റും. താടിക്കു നല്ലതുമാണ്. കൂടാതെ അത് താടിയിലെ വന്യരോമ വളർച്ചയെ തടയുകയും ചെയ്യും.
ചുരുക്കത്തിൽ താടി രോമവും തലമുടിയും ഒരുപോലെയല്ല എന്നു ചുരുക്കം. തലയ്ക്കുള്ളത് താടിയിൽ ചാർത്തരുത് എന്നു ക്ലിപ്തം.