നമ്മുടെ കൗമാര യൗവ്വന കാലഘട്ടത്തില്‍ കണ്ട പലതും ഇപ്പോള്‍ ഇല്ല, ചിലതു ഇല്ലാതാകാനും പോകുന്നു

0
64

Fasil Shajahan

നമ്മുടെ കൗമാര യൗവ്വന കാലഘട്ടത്തില്‍ കണ്ട പലതും ഇപ്പോള്‍ ഇല്ല. ചില ഉദാഹരണങ്ങള്‍ പറയാം.

1- കത്തെഴുത്ത്
2- ടേപ്പ് റെക്കോർഡർ
3- അലാം ക്ലോക്ക്
4- സിഡികള്‍
5- കാസറ്റ് റെക്കോര്‍ഡിംഗ് കടകള്‍
6- വിസിആര്‍
ഫിലിം കാമറ
7- കാശ് കൊടുത്തുള്ള ഇമെയില്‍ അക്കൌണ്ടുകള്‍
8- ഡയല്‍അപ് കണക്ഷന്‍
9- കാറിനുള്ളില്‍ ഫിക്സ് ചെയ്ത ജിപിഎസ്സുകള്‍
10- ചില്ലറ ഇട്ടു വിളിക്കുന്ന പബ്ലിക് പേ ഫോണ്‍
11- കീപാഡ് ഉള്ള മൊബൈല്‍ ഫോണ്‍
12- ഫാക്സ്
13- ഫോണ്‍ ബുക്ക്‌
14- ഡിക്ഷ്ണറി
15- എന്‍സൈക്ലോ പീഡിയ ബുക്ക്

ചിലതൊക്കെ ഇല്ലാതാകാന്‍ പോകുന്നു.

1- ലാന്‍ഡ്‌ ഫോണുകള്‍
2- ന്യൂസ്‌ പേപ്പറുകള്‍
3- രാജ്യങ്ങളുടെ പേപ്പര്‍ മാപ്പുകള്‍
4- ഹാലൊജന്‍ ബള്‍ബുകള്‍
5- കാര്‍ മാന്വല്‍ കീ (വയര്‍ലെസ് താക്കോലുകള്‍ വന്നു തുടങ്ങി)
6- എഫ് എം റേഡിയോ
7- ഡിഷ്‌ ടിവി
8- യു എസ് ബി ഡ്രൈവുകള്‍
9- ലിഥിയം അയേണ്‍ ബാറ്ററി
10- ത്രീജി
11- വിന്‍ഡോ എ സി

നാം കണ്ടതൊക്കെയും നമ്മുടെ മുന്‍ തലമുറകള്‍ക്ക് അത്ഭുതങ്ങള്‍ ആയിരുന്നു. ഇനി വരാനുള്ള തലമുറ കാണാന്‍ പോകുന്നതൊക്കെയും നമുക്ക് എന്താണെന്നു പോലും മനസ്സിലാക്കാന്‍ പറ്റാത്ത ടെക്നോളജികള്‍ ആണ്. ഉദാഹരണത്തിന് ഗൂഗിള്‍ ഗ്ലാസ്. അതു വന്നാൽ പിന്നെ മൊബൈല്‍ ഫോണുകളുടെ ആവശ്യമേ ഇല്ല. ആ കണ്ണടയില്‍ ഇന്റര്‍നെറ്റ് ബ്രൌസറും കാമറയും റൂട്ട് മാപ്പും കലണ്ടറും വോയിസ് കമാന്‍ഡും എല്ലാം ഉണ്ട്. എന്നു മാത്രമല്ല ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എളുപ്പവുമാണ്. പോസ്റ്റുകളും കമന്‍റുകളും ഇടാന്‍ വേണ്ടി നമ്മള്‍ ഇന്നു അക്ഷരങ്ങള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന രീതി വെറും മൂന്നു മുതല്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതാകും.

ഇത്രയും കാര്യങ്ങൾ പറഞ്ഞത് നമ്മുടെ കുട്ടികള്‍ക്ക് പറ്റാവുന്ന അത്രയും ഡിജിറ്റല്‍ വിദ്യാഭ്യാസവും അറിവുകളും നല്‍കാന്‍ മറന്നു പോകണ്ട എന്നു പറയാനാണ്. പാട്ടും വരയും സംഗീതവും കഥയും നോവലും എഴുത്തും മതവും രാഷ്ട്രീയവും ശാസ്ത്രവും എല്ലാം ഇവിടെയുണ്ടാകും. പക്ഷേ നാം കണ്ട പോലെ ഒന്നും തന്നെ അവര്‍ കാണാന്‍ പോകുന്നില്ല.ഒരൊറ്റ ഉദാഹരണവും കൂടി പറഞ്ഞു നിറുത്താം. ജെപെഗ് (jpeg) വരുന്നതിനു മുമ്പുള്ള കാലം ഒന്ന് ഓര്‍ത്തു നോക്കൂ. എങ്ങിനെയാണ് ചിത്രങ്ങളും ഫോട്ടോകളും നാം ഉണ്ടാക്കിയിരുന്നത്? സൂക്ഷിച്ചിരുന്നത്? മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്?

ഭാരവും തൂക്കവും കനവും ഇല്ലാത്ത, നീളവും വീതിയും ആഴവും ഇല്ലാത്ത, ഫിലിമും പേപ്പറും ഡെവലപ്പിങ്ങും ഇല്ലാത്ത ജെപെഗ് ഫോട്ടോകളെ കുറിച്ചു നാം യുപിയിലോ ഹൈസ്കൂളിലോ പഠിക്കുന്ന പ്രായത്തിൽ ആരെങ്കിലും പറഞ്ഞു തന്നാൽ നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? അതിനാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ മൊബൈലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും തടഞ്ഞു കൊണ്ടുള്ള രാക്ഷാകര്‍തൃത്വം ഭാവിയില്‍ അവരെ മുഖ്യധാരയില്‍ ജീവിക്കാന്‍ കൊള്ളാത്തവരാക്കി മാറ്റും എന്ന് ഇന്ന് തന്നെ തിരിച്ചറിയുക. അവർക്ക് അതു നൽകിക്കൊണ്ടു തന്നെ അത് ശരിയായ വിധം ഉപയോഗിക്കാൻ പരിശീലിപ്പിക്കുക.