interesting
എന്തുകൊണ്ട് കുഞ്ഞുങ്ങൾ വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു?
മറ്റേതൊരു കളിയേക്കാളും കുട്ടികൾ സന്തോഷാതിരേകങ്ങളുടെ ഒരുൽസവമായി കൊണ്ടാടുന്നത് വെള്ളം കൊണ്ടുള്ള കളിയാണെന്ന് നമുക്കു കാണാം
205 total views

fasil shajahan
എന്തുകൊണ്ട് കുഞ്ഞുങ്ങൾ വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു?
മറ്റേതൊരു കളിയേക്കാളും കുട്ടികൾ സന്തോഷാതിരേകങ്ങളുടെ ഒരുൽസവമായി കൊണ്ടാടുന്നത് വെള്ളം കൊണ്ടുള്ള കളിയാണെന്ന് നമുക്കു കാണാം. പ്രസവിച്ച ഉടനെ തന്നെ അവർ ആസ്വദിക്കുന്ന കളിയും ഇതു തന്നെ.
ജനിച്ച ഉടനെ കുഞ്ഞുങ്ങളെ സ്വിമ്മിംഗ് പൂളുകളിൽ കളിപ്പിക്കുന്നത് ഫിലിപ്പീൻസ് അടക്കമുളള നാടുകളിലെ പ്രസവശുശ്രൂഷയുടെ പ്രധാന ഭാഗവുമാണ്. ഒരു വലിയ പാത്രത്തിൽ അൽപം വെളളവും വെച്ച് അതിൽ കുഞ്ഞുങ്ങളെ ഇരുത്തിയാൽ തളരും വരെ അവർ കളിച്ചു കൊണ്ടിരിക്കും.
ഖത്തർ പോലെയുള്ള ചില ഇടങ്ങളിൽ വീട്ടുവാടക കലക്റ്റ് ചെയ്യുമ്പോൾ കുഞ്ഞുങ്ങളെ ഒരു വ്യക്തി ആയല്ല, ഒന്നര വ്യക്തി ആയാണ് കണക്കാക്കുക. എന്നു വെച്ചാൽ ഒന്നര ആളുടെ വെള്ളം കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നു എന്ന അനുമാനത്തിലാണ് ചില ഹൗസ് ഓണർമാർ ഇങ്ങനെ ചെയ്യുന്നത്.
ഇതിന്റെ കാരണം, വെളളം ഒരു വ്യക്തിയുടെ കണ്ണ്, കാത്, നാവ്, മൂക്ക്, സ്പർശം എന്നിവ അടങ്ങുന്ന അഞ്ച് ഇന്ദ്രിയങ്ങളെയും ഒരേപോലെ പ്രചോദിപ്പിക്കുന്നു എന്നതാണ്. തദ്വാര, അത് മനസ്സിനേയും മറ്റേതൊരു ഉല്ലാസത്തേക്കാളും ഉൽസാഹിപ്പിക്കുന്നു.
വെള്ളം തട്ടിത്തെറിപ്പിക്കൽ, വെള്ളത്തിൽ ചാടൽ, വെള്ളച്ചാട്ടം കാണൽ, മഴയത്ത് നനയൽ, ഷവറിനു ചുവട്ടിൽ നിൽക്കൽ, വെള്ളം കൊണ്ട് മുഖം കഴുകൽ, നനവ് പറ്റിയിരിക്കുന്ന പൂവുകളും ചെടികളും കാണൽ, മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പ്രഭാതം, ഐസ് സ്കേറ്റിംഗ്, വള്ളം കളി, വെള്ളത്തിൽ കടലാസു തോണിപോലെയുള്ള കളികൾ, വെള്ളത്താൽ നിറഞ്ഞു നിൽക്കുന്ന കായലോരങ്ങളും കടൽത്തീരങ്ങളും കുളക്കടവുകളും പുഴയോരങ്ങളും കണ്ടിരിക്കൽ തുടങ്ങി വെള്ളവുമായി ബന്ധപ്പെട്ട എന്തും നമ്മിലുണ്ടാക്കുന്നത് ഉണർവ്വും റിലാക്സേഷനും ശാന്തതയുമാണ്.
അതിനാൽ തന്നെ സെൻസിറ്ററി അനുഭവങ്ങളും ഇമോഷണൽ ബാലൻസും കുഞ്ഞുങ്ങളിൽ ഉണ്ടാകാൻ ജലകേളികളോട് കിടപിടിക്കുന്ന ഒന്നും തന്നെ ഈ ഭൂമുഖത്തില്ല. ഡിസ്കവറിയും ഔട്ട്കമും ആയി ബന്ധപ്പെട്ട ചൈൽഡ് ഡവലപ്മെന്റ് ട്രയിനിംഗുകളിൽ കുഞ്ഞുങ്ങളെ ഏറ്റവുമധികം പങ്കെടുപ്പിക്കുന്നത് ജലകേളികളിലാണ്.
കുഞ്ഞുങ്ങൾ ധാരാളമായി വെളളം കുടിക്കാൻ ആഗ്രഹിക്കുന്നതും ജലരൂപത്തിലുള്ള ജ്യൂസുകൾ പോലെയുള്ള വസ്തുക്കൾ കൂടുതലായി കുടിക്കുന്നതും പ്രകൃതിപരമായ ചോദനയുടെ ഭാഗമാണ്. അവർക്കത് നിഷേധിക്കരുത്. പ്രത്യേകിച്ച് ഏഴു വയസ്സുവരെയെങ്കിലും.
വെള്ളവുമായി കൂടുതൽ അനുഭവിക്കപ്പെട്ടു നിൽക്കുന്ന കുഞ്ഞുങ്ങൾ വേഗം സംസാരിച്ചു തുടങ്ങും. അവരുടെ ലാംഗ്വേജ് സ്കിൽസ് മറ്റു കുട്ടികളേക്കാൾ മുന്നിൽ നിൽക്കും. കോഗ്നിറ്റീവ് സ്കിൽസ് (ഡിസ്കവറി & ഔട്ട്കം), ക്രിയേറ്റിവിറ്റി & ഇമേജിനേഷൻ തുടങ്ങി ബഹുമുഖ വികസനമാണ് വെള്ളം ഒരു കുഞ്ഞിൽ ഉണ്ടാക്കുന്നത്.
ഏഴുവയസ്സിന് താഴെയുളള കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ അക്വേറിയവും വർണ്ണമൽസ്യങ്ങളും ഉണ്ടായിരിക്കുന്നതും വലിയ കാര്യമുള്ളകാര്യമാണ്. ചൂണ്ടയിടാൻ പോകുമ്പോഴും വലയെറിയാൻ പോകുമ്പോഴും കുഞ്ഞുങ്ങളെ എപ്പോഴെങ്കിലും കൂടെ കൂട്ടിയിട്ടുണ്ടോ? അവർ മതിമറന്ന് ആസ്വദിക്കും.
ഈ ലോകം അനുഭവിക്കാൻ കുഞ്ഞുങ്ങൾക്ക് വികസിച്ച തലച്ചോറുകൾ വേണം. അവരുടെ സെൻസുകൾ ആവശ്യത്തിന് ഡവലപ്ഡ് ആകണം. അവരുടെ ഭാവനകൾക്ക് വിശാലമായ കാൻവാസുകൾ ഒരുങ്ങണം. ആയതിനാൽ കുഞ്ഞുങ്ങൾക്ക് ജലത്തെ, നാം ആസ്വദിച്ച ജലാനുഭവങ്ങളെ നിഷേധിക്കാതിരിക്കുക.
206 total views, 1 views today