സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ മലയാളിക്കു വല്ലാത്തൊരു കഴിവുണ്ട്

81
Fasil Shajahan
കൊറോണയെ ലോകം അതിജീവിച്ച് കുറച്ചു കാലം കഴിയുമ്പോൾ അതൊക്കെയും മറന്നു പോകാതിരിക്കാനായി, ഒരു ഓർമ്മച്ചിത്രം പോലെ, ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ. സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ മലയാളിക്കു വല്ലാത്തൊരു കഴിവുണ്ട്. കോട്ടിട്ടു നടന്നവൻ തൊട്ടടുത്ത നിമിഷം ലുങ്കിയുടുത്ത് നിരത്തിലിറങ്ങും. ആവശ്യം വന്നാൽ ഉടുത്ത മുണ്ടഴിച്ചു അണ്ടർവെയറുമിട്ടു വെള്ളത്തിൽ ചാടും. ചേർത്തു പിടിച്ചു എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. ശേഷം അതിന്റെ പിറ്റേന്ന് തല മറന്നു കലഹിക്കും. അതിന്റെയും പിറ്റേന്ന് ഒരു പ്രളയം വന്നാൽ പിന്നെയും മനുഷ്യ ചങ്ങലകൾ നിർമ്മിക്കും. ചങ്ങല പൊട്ടിക്കലാണ് നൻമയെങ്കിൽ പരസ്പരം വിട്ടു നിന്നു ബ്രേക് ദി ചെയിൻ ആഘോഷിക്കും. പക്ഷേ, ഒരു പ്രദേശം കൊറോണ പ്രതിരോധത്തിനായി അപ്പാടെ അടച്ചു പൂട്ടിയപ്പോൾ കൂടെയുള്ള മറുനാട്ടുകാരും ഇതരദേശക്കാരും ആദ്യ രണ്ടു ദിനം തികച്ചും പാനിക് ആയിരുന്നു. നിലത്തു കിടക്കാൻ തയ്യാറല്ലായിരുന്നു. അവരുടെ വീട്ടിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടും വിളിച്ച് സങ്കടപ്പെയ്ത്തിൽ ഉറക്കമിളച്ചവർ നേരം പോക്കി. നമുക്ക് നിസ്സാരമായത് അവർക്കു പ്രളയം. ഇപ്പോൾ ദാ, അവരും ഇതുപോലെ, പ്രിന്റിംഗ് മെഷീൻ തുടക്കാൻ വെച്ച ബനിയൻ ക്ലോത്ത് തലയിണയാക്കി കിടന്നുറങ്ങുന്നു. ഹല്ല പിന്നെ !
Let’s break the chain together