ലോകത്ത് കോവിഡ് 19 ബാധിച്ചവരില്‍ 92% രോഗമുക്തി നേടി, 8% പേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്

79

Fasil Shajahan

ലോകത്ത് കൊറോണ ബാധിച്ചവരില്‍ 92% രോഗമുക്തി നേടി. 8% പേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്.
ഈ 8 ശതമാനംആളുകള്‍ മരിച്ചു പോകാനുള്ള പ്രധാന കാരണം ഡിസംബര്‍-ജനുവരി മാസത്തില്‍ ഇതിനെ തിരിച്ചറിയാന്‍ ലോകത്തിനു സാധിക്കാതെ പോയതുകൊണ്ടാണ്. നിലവില്‍ രോഗം സ്ഥിതീകരിച്ചവരിലെ രോഗവിമുക്തി വളരെ കൂടുതലാണ്. കാരണം ലോകം കൂടുതല്‍ ജാഗ്രത്തരായി.അപ്പോള്‍ ചിത്രം വളരെ വ്യക്തമായില്ലേ.ജാഗ്രതയാണ് ഈ രോഗത്തിന്‍റെ നിവാരണത്തിനുള്ള ഏറ്റവും നല്ല മരുന്ന്. രോഗത്തോടുള്ള ഭയം , അവഗണന ഇവ രണ്ടും ഒഴിവാക്കണം.മരണമല്ല, രോഗത്തിന്‍റെ പകര്‍ന്നു പിടിക്കലാണ് ഇപ്പോള്‍ ലോകം നേരിടുന്ന പ്രശ്നം. 157 രാജ്യങ്ങളില്‍ ഇപ്പോള്‍ രോഗം പടര്‍ന്നു കഴിഞ്ഞു. പ്രതിരോധത്തിനൊപ്പം തന്നെ അതിനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെ കൂടി നേരിടേണ്ട ബാധ്യത ഭരണകൂടങ്ങള്‍ ഇപ്പോള്‍ നേരിടുകയാണ്.അതിനാല്‍, വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ എഴുത്തുകളില്‍, പ്രതികരണങ്ങളില്‍, പങ്കു വെക്കലുകളില്‍ ഭയം മൈനസും ജാഗ്രത പ്ലസും ആണെന്നു നാം ഉറപ്പു വരുത്തിയേ തീരൂ. വാട്സപ്പിലും ഫെസ്ബുക്കിലും എന്തു ഷെയര്‍ ചെയ്യുമ്പോഴും, അത് അറിവും ജാഗ്രതയുമാണോ നല്‍കുക, അതോ ഭയമാണോ അവശേഷിപ്പിക്കുക എന്നു നമ്മള്‍ രണ്ടു വട്ടം ചിന്തിക്കണം. ഇത്ര പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, ഇത്ര പേര്‍ മരണപ്പെട്ടു എന്ന് ന്യൂസ്‌ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യും. കാരണം അത് അവരുടെ ജോലിയാണ്. ഉത്തരവാദിത്തമാണ്. പക്ഷേ നമ്മുടെ ഇടങ്ങളില്‍, സൗഹൃദങ്ങളില്‍, ഗ്രൂപ്പുകളില്‍, വാളുകളില്‍ ആശയ കൈമാറ്റത്തില്‍ “ഭയം” പലമാവധി കുറച്ചു മാത്രം പ്രസരിക്കട്ടെ.  കൊറോണ മാത്രം ഇല്ലാതായതു കൊണ്ടു കാര്യമില്ല. കൊറോണയ്ക്കു ശേഷം ഈ ലോകത്തിനു സംഭവിച്ച ചതവുകളും മുറിവുകളും മാറാന്‍ പിന്നെയും സമയമെടുക്കും. പാതിജീവനായ ബിസിനസുകള്‍ നേരെയാവാന്‍ സമയമെടുക്കും. ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വഴികള്‍ തേടാന്‍ സമയമെടുക്കും. അങ്ങിനെ പലതും.അതിനാല്‍ തന്നെ നമ്മുടെ ഭയവും അവഗണനയും നിസ്സാരതയും കൊണ്ടു ഈ രോഗത്തിന് ഈ ലോകത്ത് കൂടുതല്‍ വിലസാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കി കൊടുക്കരുത്. ജാഗ്രതകളില്‍ വിട്ടുവീഴ്ചയും അരുത്.