🎬 Fatal Attraction(1987)

നല്ലൊരു ജോലി, കരിയർ, കുടുംബം.. അങ്ങനെ എല്ലാംകൊണ്ടും സന്തുഷ്ട ജീവിതമായിരുന്നു അഭിഭാഷകനായ Dan Gallagher- ന്റെത്… അങ്ങനെയിരിക്കെ, വീക്കെൻഡിൽ ഭാര്യ മകളെയും കൂട്ടി മാതാപിതാക്കളെ കാണാൻ പോയപ്പോളായിരുന്നു Dan തന്റെ ജീവിതം മാറ്റിമറിക്കുന്നത്. ഭാര്യയും മകളും പോയാദിവസം തന്നെ ഒരു രസത്തിന് പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട Alex എന്ന യുവതിയുമായി അയാൾ ഒരു അഫയർ ഉണ്ടാക്കുന്നു. ചെയ്തത് ഒരു തെറ്റാണെന്ന് ബോധം വന്നപ്പോൾ അയാൾ അത് ഉപേക്ഷിക്കാൻ തയ്യാറാകുന്നു. എന്നാൽ Dan- ന് നന്നായി ഇഷ്ടപ്പെട്ട അലക്സിന് അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല… അതൊരു അഭിനിവേശം ആയി മാറുന്നതോടുകൂടി ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ബാക്കി ചിത്രത്തിൽ.

James Dearden-ന്റെ തിരക്കഥയിൽ പിറന്ന ഈ “സൈക്കോളജിക്കൽ ത്രില്ലർ ” ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘അൺ ഫെയ്‌ത്ഫുൾ’ , ‘ലോലിത’ ,’ജേക്കബ്’സ് ലാഡർ ‘എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ Adrian Lyne -നാണ്. ക്രിട്ടിക്കലി പ്രശംസിക്കപ്പെട്ട ഈ ചിത്രം ആ വർഷത്തെ വലിയ ബോക്സോഫീസ് സക്സസ് ആയിരുന്നു. 1987 സെപ്റ്റംബർ 18-ന് പാരാമൗണ്ട് പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഫേറ്റൽ അട്രാക്ഷൻ . വിമർശകരിൽ നിന്ന് ഇതിന് നല്ല അവലോകനങ്ങൾ ലഭിച്ചു, പക്ഷേ റിലീസ് സമയത്ത് വിവാദം സൃഷ്ടിച്ചു.

14 മില്യൺ ഡോളറിന്റെ ബജറ്റിൽ നിന്ന് 320 മില്യൺ ഡോളർ നേടിയ ഈ ചിത്രം വൻ ബോക്‌സ് ഓഫീസ് വിജയമായി, 1987-ൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി . 60-ാമത് അക്കാദമി അവാർഡിൽ , ഇതിന് ആറ് നോമിനേഷനുകൾ ലഭിച്ചു: മികച്ച ചിത്രം , മികച്ച സംവിധായകൻ , മികച്ച നടി (ക്ലോസ്), മികച്ച സഹനടി (ആർച്ചറിന്), മികച്ച അവലംബിത തിരക്കഥ , മികച്ച ഫിലിം എഡിറ്റിംഗ്.. Alex ആയിട്ടുള്ള Glenn Close ന്റെയും Dan ആയിട്ടുള്ള Michael Douglas ന്റെയും പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്.സിനിമയെ ആസ്പദമാക്കി ഈ വർഷം തന്നെ ഒരു ടീവി സീരീസും ഉം ഇറങ്ങിയിട്ടുണ്ട്.

കടപ്പാട് : Raghu Balan

You May Also Like

‘തീരൻ’ സിനിമയെ വെല്ലും എന്നൊക്കെ ആയിരുന്നു കമന്റ്‌, പക്ഷെ..

അജയ് പള്ളിക്കര 2013 ൽ അന്നയും റസൂലും,2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ്, 2017 ൽ…

തിയ്യറ്ററിൽ വരേണ്ട സിനിമയായിരുന്നു, സി ബി ഐ 5 ഉണ്ടാക്കിയ ത്രില്ലർ അപമാനത്തെ മറിക്കടക്കുവാൻ ഈ സിനിമക്ക് കഴിയുമായിരുന്നു

Subramanian Sukumaran സിനിമയുടെ ക്ലൈമാക്സിൽ നായകനായ അനൂപ്മേനോൻ വില്ലനായ രഞ്ജിത്തിനോട് പറയുന്നുണ്ട് മനുഷ്യൻ്റെ ആത്മാവിൻ്റെ തൂക്കം…

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

NIKHIL AIRAPURAM സംവിധാനം ചെയ്ത ജാതിക്യാ തുറന്നുകാട്ടുന്നത് ജാതിബോധങ്ങളെയും അതിന്റെ കയ്പുകളെയുമാണ്. ഒരുകാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികജീവിതത്തിന്റെ…

കുടുംബസമേതം കാണാം നിഷ്ക്കളങ്കമായ സ്നേഹം, നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ

കുടുംബസമേതം കാണാം നിഷ്ക്കളങ്കമായ സ്നേഹം, നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ വാഴൂർ ജോസ് നായ്ക്കുട്ടികൾ…