Connect with us

Entertainment

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Published

on

ഫേറ്റ്‌

Deepu Edasseri എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ച ഫേറ്റ്‌ (വിധി ) ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലേക്കും അരക്ഷിതാവസ്ഥകളിലേക്കും വിരൽ ചൂണ്ടുന്ന ഒന്നാണ്. ഓരോ പ്രദേശത്തും ഈ കഥയിലെ ജോസൂട്ടിമാരും ലിസിമാരും ആൻ മേരിമാരും ജുവൽ മേരിമാരും പാവപ്പെട്ടവരുടെ ദുരിതങ്ങളെ പിഴിഞ്ഞു ചോരയൂറ്റുന്ന സാനിമാരും ഉണ്ടെന്നത് ഒരു ദുരന്ത യാഥാർഥ്യമാണ്. ഒരുപക്ഷെ ദരിദ്രരുടെ അവസ്ഥയെക്കാൾ ഇടത്തരക്കാരുടെ അവസ്ഥയാണ് ഇത്തരത്തിൽ ഭീകരമാകുന്നത്. കാരണം കടങ്ങളും ലോണടവുകളും ഏറ്റവും വേട്ടയാടുന്നത് ഇടത്തരക്കാരന്റെ ജീവിതത്തെയാണ് .

പട്ടാളക്കാരനായ ജോയ് ലീവിന് നാട്ടിൽ വരുന്നു. തന്റെ ആത്മാർത്ഥ സ്നേഹിതനായ ജോസൂട്ടിയെ കാണാൻ അയാൾ അവന്റെ വീട്ടിലേക്കു ഓടിയെത്തുന്നു. എന്നാൽ അവിടെ കാണുന്ന ദുരന്തത്തിൽ ജോയ് പകച്ചുപോകുന്നു. മൃതപ്രായനായ ജോസൂട്ടിയിൽ നിന്നും ജോയ് ക്രൂരതയുടെ ആ കഥകൾ കേൾക്കുന്നു ഒടുവിൽ തന്റെ കുടുംബത്തോടൊപ്പം ജോസൂട്ടിയെയും ജോയിയ്ക്ക് കണ്ണീരോടെ ‘യാത്രയാക്കേണ്ടിവരുന്നു’ ജോസൂട്ടി മരിക്കുന്നതിന് മുൻപ് സാനി എന്ന സമ്പന്നന്നൻ ജോസൂട്ടിയുടെ കുടുംബത്തോട് ചെയ്ത ക്രൂരതകൾ എല്ലാം ജോയിയോട് പറഞ്ഞിരുന്നു.

Deepu Edasseri യുടെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

പോലീസിനെ വിവരമറിയിച്ചു നിയമനടപടികൾക്കായി തന്റെ കൂട്ടുകാരന്റെയും കുടുംബത്തിന്റെയും ചേതനയറ്റ ശരീരങ്ങളെ വിട്ടുകൊടുത്തു കൊണ്ട് നിറകണ്ണുകളോടെ ജോയി നടന്നുനീങ്ങുന്നു….തന്റെ അവധിക്കാലം ആത്മാർത്ഥ സ്നേഹിതന്റെയും കുടുംബത്തിന്റെയും ദുരന്തം കാണാനായിരുന്നു എന്ന ആത്മനൊമ്പരത്തോടെ ജോയ് നടന്നുനീങ്ങുന്നു .

ഇതാണ് കഥയുടെ ഇതിവൃത്തം എങ്കിലും അനവധി സാമൂഹിക പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ഷോർട്ട് മൂവി. നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന കൂട്ട ആത്മഹത്യകളിൽ എല്ലാം തന്നെ ഇത്തരം ക്രൂരതയുടെ കഥകൾ ഉണ്ടാകും. പലതും നാം അറിയുന്നില്ല എന്നുമാത്രം . ഏവരെയും ‘ഫേറ്റ്’ കാണാനായി ക്ഷണിക്കുകയാണ്. ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെ….

ഇനിയും എത്ര ദൂരം

Deepu Edasseri യുടെ മറ്റൊരു ഷോർട്ട് മൂവിയാണ് ‘ഇനിയും എത്ര ദൂരം ? ‘. ഈ ചോദ്യം നമ്മൾ ഭൂമിക്കുവേണ്ടി നമ്മോടു തന്നെയാണ് ചോദിക്കേണ്ടത്. നമുക്കറിയാം പ്ലാസ്റ്റിക് എന്ന വസ്തു നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന അനിഷേധ്യമായ സ്വാധീനം. പ്ലാസ്റ്റിക്കിനെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ഇന്ന് ആർക്കും സാധിക്കാത്ത അവസ്ഥയാണ്. അത്ര വലിയ നീരാളിപ്പിടുത്തം ആണ് ആ വസ്തു നമ്മുടെയൊക്കെ ജീവിതത്തിൽ ചെയ്തിട്ടുള്ളത്.

Advertisement

ഇതിലെ കഥാനായകൻ പ്ലാസ്റ്റിക്കിനോട് തന്നെ അലർജിയുള്ള വ്യക്തിയാണ്. അയാൾക്ക് അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ദൈനംദിന പ്രവർത്തികൾ പോലും ചെയ്യാൻ സാധിക്കുന്നില്ല. പല്ലുതേയ്ക്കാനെടുക്കുന്ന ബ്രഷ് പ്ലാസ്റ്റിക്, കുളിക്കാനെടുക്കുന്ന മഗ് പ്ലാസ്റ്റിക്, തലചീകാൻ എടുക്കുന്ന ചീപ്പ് പ്ലാസ്റ്റിക്ക് , ടീവിയും റിമോട്ടും വാട്ടർടാങ്കും …അങ്ങനെ സകലതും പ്ലാസ്റ്റിക്. കടയിൽ സാധനം മേടിക്കാൻ ചെന്നാൽ പൊതിഞ്ഞുകൊടുക്കുന്ന കവറും പ്ലാസ്റ്റിക്ക്, ദാഹം തീർക്കാൻ വാങ്ങുന്ന കുടിനീരിന്റെ ബോട്ടിലും പ്ലാസ്റ്റിക്. പ്ലാസ്റ്റിറ്റിക്കിൽ നിന്നും രക്ഷപെടാൻ അയാൾ ഭ്രാന്തുപിടിച്ച മനസോടെ ഓടുകയാണ് ..പ്ലാസ്റ്റിക് കുന്നുകൾക്കിടയിലൂടെ …. കൃത്യമായൊരു മെസേജ് ആണ് അവിടെ പകർന്നു നൽകുന്നെതെന്നു നിസംശയം പറയാം

ഇവിടെ പ്ലാസ്റ്റിക് നിരോധനത്തെ പരിഹസിച്ചിട്ടും ഉണ്ട് . പ്ലാസ്റ്റിക് നിരോധനം എന്നപേരിൽ കാരിബാഗുകൾ , ഫ്ളക്സുകൾ ഒക്കെ നിരോധിക്കുന്നു എന്നാലോ എവിടെയും പ്ലാസ്റ്റിക്ക് മയമാണ്. പൊതിയുന്ന കവർ എല്ലാം പ്ലാസ്റ്റിക്ക് , ഭക്ഷ്യോത്പന്നങ്ങൾ വരുന്നതെല്ലാം പ്ലാസ്റ്റിക്കിൽ …. എന്തൊരു പ്രഹസനം. ബഹുരാഷ്ട്രകുത്തകകൾ അവരുടെ ഉത്പന്നങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ വിപണിയിൽ ഇറക്കുമ്പോൾ , അവർക്ക് അപ്രീതിയുണ്ടാക്കുന്ന തരത്തിൽ പ്ലാസ്റ്റിക്ക് നിരോധിക്കാൻ സർക്കാരുകൾക്ക് കഴിയാറില്ല. അപ്പോൾ ചെറിയ ചില നിരോധനങ്ങൾ കൊണ്ട് മുഖംരക്ഷിക്കാൻ മാത്രം സാധിക്കുന്നു.

ഈ ഷോർട്ട് മൂവി ഏവരും കാണുക.. വിലയിരുത്തുക…

Deepu Edasseri യുടെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

ഫേറ്റ് സംവിധാനം ചെയ്ത Deepu Edasseri ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു വിഡിയോഗ്രാഫറും എഡിറ്ററും ആണ്. ഷോർട്ട് മൂവീസും സിനിമയും എല്ലാം എഡിറ്റ് ചെയ്യുന്നുണ്ട്. മുൻപ് കുറച്ചു ഷോർട്ട് മൂവീസ് ഷൂട്ട് മാത്രം ചെയ്തിട്ടുണ്ട്. ഇത് ഞാൻ ഡയറക്ഷൻ ആദ്യമായി ചെയ്യുന്ന വർക്കുകൾ . ആദ്യം ചെയ്തത് ഫേറ്റ് ആണ്. ഇനിയും എത്ര ദൂരം രണ്ടാമത് ചെയ്ത വർക്ക് ആണ്. ജലദിനം എന്നൊരു ഷോർട്ട് മൂവി കൂടി ചെയ്തിട്ടുണ്ട്.

ഫേറ്റിനെ കുറിച്ച്….. ഇത് ഞാൻ മുൻപ് വായിച്ചൊരു പത്ര വാർത്തയുമായി ബന്ധപ്പെട്ടതാണ്. ഒരു ഫാമിലിയിൽ സാമ്പത്തികബാധ്യത മൂലം അഞ്ചുപേർ ആത്മഹത്യ ചെയ്തു. മൂന്നുപെണ്മക്കളും ഭാര്യയും ഭർത്താവും കൂടിയാണ് ആത്മഹത്യ ചെയ്തത്. പക്ഷെ ഭർത്താവ് രക്ഷപെട്ടു. അതൊക്കെ വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യമാണ്. ഫാമിലി മുഴുവൻ പോയി..അപ്പോൾ എന്തായിരിക്കും അയാളുടെ ഭാവി . ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ എങ്ങനെയെങ്കിലും മരിച്ചാൽ മതിയെന്ന് തോന്നും. ആ ഒരു ചിന്തയിൽ നിന്നാണ് ആ ഒരു ആശയം കിട്ടിയിട്ടുള്ളത്.

ജനുവരി ഒന്ന് പ്ലാസ്റ്റിക് നിരോധനം… മുൻപ് വന്നൊരു സംഭവമായിരുന്നു. അങ്ങനെയൊരു വാർത്ത വന്നപ്പോൾ ശരിക്കും പ്ലാസ്റ്റിക് നിരോധിക്കാൻ നമുക്ക് പറ്റുമോ എന്ന് തോന്നി. നമ്മൾ എവിടെ തിരിഞ്ഞു നോക്കിയാലും നമ്മുടെ ചുറ്റും പ്ലാസ്റ്റിക് ആണ്. കാരി ബാഗ് മാത്രം, അല്ലെങ്കിൽ ഫ്ളക്സ് മാത്രം നിരോധിച്ചുകൊണ്ട് പ്ലാസ്റ്റിക്കിനെ നമുക്ക് നിത്യജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ സാധിക്കുമോ ? ഇത്തരമൊരു ആശയം ഉദ്ദേശിച്ചു ചെയ്തതാണ് ഇത്.

Advertisement

അഭിമുഖത്തിന്റെ ശബ്ദരേഖ

BoolokamTV InterviewDeepu Edasseri

ഇനിയെത്ര ദൂരം എന്ന ഷോർട്ട് മൂവിയിലെ കഥാപാത്രം , പുള്ളി ശരിക്കും സാധാരണ ഒരു കഥാപാത്രമാണ്. ജലദിനത്തിന്റെ അന്ന് ജലം സംരക്ഷിക്കുക, വനസംരക്ഷണത്തിന്റെ അന്ന് മരം നടുക….. ആ കൂട്ടത്തിൽ പെട്ട ഒരാൾ തന്നെയാണ് ഇദ്ദേഹവും. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഞാനും നാളെ മുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്നുറപ്പിച്ച ആളാണ്. വൈകുന്നേരം മുഴുവൻ മദ്യപിച്ചു വന്നു കിടക്കുന്ന ആൾ. മദ്യം കഴിച്ചാൽ പോലും പ്ലാസ്റ്റിക് ഗ്ളാസ് കൈകൊണ്ടു തൊടില്ല എന്ന് നിർബന്ധം പിടിക്കുന്ന ആൾ. രാവിലെ എഴുന്നേൽക്കുമ്പോൾ അയാളുടെ ആ പ്രതിജ്ഞ നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ്. പക്ഷെ അയാൾ എന്ത് ശ്രമിച്ചിട്ടും അയാൾക്കതു ഒഴിവാക്കാൻ പറ്റുന്നില്ല. ആ ഒരു വിഭ്രാന്തിയിൽ അയാൾ ലക്ഷ്യമില്ലാതെ ഓടുകയാണ്. അയാൾ ഓടിയെത്തുന്നത് പ്ലാസ്റ്റിക്കിന്റെ ഒരു മലയിലാണ്.

Deepu Edasseri യുടെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

ഫേറ്റ് കുറെ പരിമിതികളിൽ നിന്ന് ചെയ്ത ഷോർട്ട് മൂവിയാണ്. അവരുടെ ചെറുപ്പകാലമൊക്കെ കാണിക്കുമ്പോൾ അവരെ ഉൾപ്പെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. നമ്മൾ ചില കാര്യങ്ങൾ പഠിച്ചു വരുന്നതാണല്ലോ. അതിലെ ജോയി എന്ന കഥാപാത്രം ഞാൻ ഉണ്ടാക്കിയെടുത്ത ഒരു കഥാപാത്രമാണ്. ശരിക്കും അദ്ദേഹമാണല്ലോ അതിന്റെ മെയിൻ ആയിട്ടുള്ള കഥാപാത്രം. അവരുടെ ആ ആത്മബന്ധം കാണിക്കുന്നതിന് വേണ്ടിയാണ് ആ ചെറുപ്പകാലത്തെ കാര്യങ്ങൾ കാണിക്കുന്നത്.

പരിചയത്തിന്റെ പുറത്തുതന്നെയാണ് എല്ലാരേയും കാസ്റ്റ് ചെയ്തത്. പിന്നെ ഈ ഷോർട്ട് മൂവീസ്.. തിരിച്ചൊന്നും കിട്ടാത്ത ഒന്നായാണല്ലോ പൊതുവെ എല്ലാരും കാണുന്നത്. എല്ലാർക്കും ഒരു ക്രേസ് ഉണ്ടല്ലോ എന്തെങ്കിലും ഇങ്ങനെ ചെയ്യണമെന്ന്. അങ്ങനെ എല്ലാരും കൂടി ചെയ്തതാണ്. പിന്നെ ഫെസ്റ്റിവലുകൾക്കും അവാര്ഡുകള്ക്കും ഒന്നും അങ്ങനെ അയച്ചിട്ടില്ല. ഡയറക്ഷനോടാണ് കൂടുതൽ ഇഷ്ടം. അടുത്ത പ്രോജക്റ്റ് സെൽഫിയുമായി ബന്ധപ്പെട്ട ഒന്നാണ്. അത് ഒരാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. അതായതു സെൽഫി അഡിക്ഷൻ ഒരാളിനെ മാനസികമായി ബാധിക്കുന്ന വിഷയങ്ങൾ. അടുത്തമാസം അതിന്റെ ഷൂട്ടിങ് തുടങ്ങും. അത് കുറച്ചൊരു ഹൊറർ സെറ്റപ്പിൽ ആണ്.

 FATE
Production Company: Dude entertainmens
Short Film Description: About friendship and relationship
Producers (,): Dude entertainmens
Directors (,): Deepu Edasseri
Editors (,): Deepu Edasseri
Music Credits (,): Own
Cast Names (,): Santhosh Kumar
Gireesh Gopi
Anisha Deepu
Sanal kumar
Genres (,): deepunair15@gmail.com
Year of Completion: 2019-11-25

***

Eniyum Ethra Dooram ( ഇനിയും എത്ര ദൂരം)
Production Company: DE Creations, ADMovie lab
Short Film Description: A shot video about plastic. How effected in human’s life
Producers (,): AD Movie Lab
Directors (,): Deepu Edasseri
Editors (,): Deepu Edasseri
Music Credits (,): YouTube
Cast Names (,): Deepu
Linu
Ananthu
Bibin

Advertisement

 2,670 total views,  6 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement