സ്വന്തം മകളെ തുണി പൊക്കി കാണിക്കുന്ന തന്തമാരുടെ നാടുകൂടിയാണിത്. ശരിക്കും ഇതൊക്കെയല്ലേ സംസ്കാരമില്ലായ്മ . ഇവനെ എന്ത് ചെയ്യണം ? ഏറ്റവും ഹീനമായ പ്രവർത്തിയല്ലേ ഇത് …മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശപ്പിച്ച ‘പിതാവിനെ’ അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ് ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക് ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.