അഭയക്കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ഒരു ധ്യാനത്തട്ടിപ്പുകാരന്റെ സൂത്രങ്ങൾ

92

നീണ്ട 28 വർഷമായി കത്തോലിക്കാ സഭയുടെ പണവും അധികാരവും ഉപയ്ഗിച്ച് തേച്ച് മായ്ച്ച് കളയാനും, തെളിവ് നശിപ്പിക്കാനും, സാക്ഷികളെ കൂറുമാറ്റാനും എല്ലാം ശ്രമിച്ചിട്ടും പ്രതികൾ ശിക്ഷിക്കപ്പെട്ട സിസ്റ്റർ അഭയകൊലക്കേസിൽ പ്രതികൾക്കൊപ്പം നിൽക്കുന്ന കത്തോലിക്കാ സഭയുടെ കേരളത്തിലെ പ്രമുഖ ധ്യാനത്തട്ടിപ്പുകാരൻ ഫാദർ മാത്യു നായ്ക്കംപറമ്പിൽ ഇപ്പോൾ സിസ്റ്റർ അഭയയെ അപമാനിച്ചുകൊണ്ട് പുതൊയൊരു അല്ലേലൂയാ സൂത്രവുമായി രംഗത്ത്.

തനിക്ക് വാട്സ്ആപ്പിൽ കിട്ടിയതാണെന്ന് പറയുന്ന സിസ്റ്റർ അഭയയെ അപമാനിക്കുന്ന ഒരു വാർത്ത ഇയാൾ വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിപ്പിക്കാൻ നിർദ്ദേശം കൊടുത്തതായി ഇയാൾ തന്നെ സമ്മതിക്കുന്നുണ്ട്. സിസ്റ്റർ അഭയയെ നിരവധി പുരുഷന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നും മഠത്തിൽ ചേർന്നിട്ടും നിരവധി ധ്യാനം കൂടിയിട്ടും ആ ആന്തരീക മുറിവിൽനിന്നും സിസ്റ്റർ അഭയ മോചിതയായിരുന്നില്ലെന്ന് ആർക്കോ ‘സ്വപ്‍ന ദർശനം’ ഉണ്ടായതായി ഇയാൾ അവകാശപ്പെടുന്നു. സിസ്റ്ററുടെ കൊലപാതകത്തിന് ശേഷം 28 വർഷം കഴിഞ്ഞു പ്രതികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ അവരെ ന്യായീകരിക്കാനായി യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഫാദർ നായ്ക്കം പറമ്പിൽ ഇത്തരത്തിലെല്ലാം പറയുമ്പോൾ അത് , അഭയെ സിസ്റ്ററെ തത്വത്തിൽ വീണ്ടും മാനഭംഗപ്പെടുത്തുന്നതിന് തുല്യമാണ്! സ്ത്രീത്വത്തെ അപമാനിക്കുകയാണ് Fr. നായ്കം പറമ്പിൽ ചെയ്തിരിക്കുന്നത് ! ഒപ്പം ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം തകർക്കുവാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു!

“എന്നെയാരും കൊന്നതുമല്ല, ഞാൻ ആത്മഹത്യ ചെയ്തതുമല്ല. കള്ളനെക്കണ്ട് പേടിച്ചോടി കിണറ്റിൽ വീണതാണെന്ന്” അഭയ സ്വപ്നത്തിൽ പറഞ്ഞതാണെന്നും. 28 വർഷമായിട്ടും അഭയ സ്വർഗ്ഗത്തിൽ പോകാതെ പൊട്ടധ്യാനകേന്ദ്രവുമായി മാത്രം വാർത്താവിനിമയമുള്ള ശുദ്ധീകരണ സ്ഥലത്ത് ആണന്നക്കെയാണ് ഈ ധ്യാനകുറുക്കൻ തട്ടിവിടുന്നത്. മുൻപ് നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ചും പീഢന വിഷപ്പൻ ഫ്രങ്കോ മുളക്കലിൻറെ മധ്യസ്ഥതയിൽ പ്രാർത്ഥിച്ചാൽ ദീർഘകാലമായി ജാമ്യം കിട്ടാത്തവർക്ക് ജാമ്യം ലഭിക്കുമെന്നുമൊക്കെ സാക്ഷ്യം പറഞ്ഞു ഫ്രാങ്കോയെ ജാമ്യത്തിൻറെ മധ്യസ്ഥനായി വാഴിച്ച കുപ്രസിദ്ധനായ ഈ തട്ടിപ്പുകാരൻ ഇപ്പോൾ സി.അഭയയെ അപമാനിക്കുന്ന പുതിയ അല്ലേലൂയാ സൂത്രവുമായി കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.

പൗരോഹിത്യ അതിക്രമം മൂലം കിണർ സമാധിയടഞ്ഞ ഇരുപതോളം കന്യാസ്ത്രീകളും, മരണ തുല്യ ജീവിതം നയിക്കുന്ന നിരവധി കന്യാസ്ത്രീമാരും അൽമായ സ്ത്രീകളും കേരളത്തിലുണ്ട്. അവർക്ക് ഇപ്പോഴുള്ള ഒരേ ഒരു ആശ്രയവും, ആശ്വാസവും ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയാണ്. കൈക്കോടാലി സെഫിയെയും സൂചിക്കാരൻ തോമസിനെയും വെള്ളപൂശാൻ സാധാരണ ജനതയുടെ ആ ആശ്രയത്തിന്റെ കടക്കൽ കോടാലി വെക്കുകയാണ് ഫാദർ നായ്ക്കം പറമ്പിൽ ചെയ്തിരിക്കുന്നത് !

എന്നു മാത്രമല്ല, കൊലപാതകികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാധാരണ ജനങ്ങളിൽ അന്ധവിശ്വാസം വളർത്തുന്നതിനും അവരെ അകാരണ ഭയത്തിൽ ആഴ്ത്തുന്നതിനുമാണ് നായ്കം പറമ്പിൽ ശ്രമിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുക. ഇയാൾക്ക് ഭ്രാന്താണെങ്കിൽ ചികിൽസിക്കാനുള്ള നിർദ്ദേശം കൊടുക്കുക. ഇയാൾ ഭ്രാന്തിന്റെ ലക്ഷണങ്ങൾ സ്ഥിരമായി പ്രകടിപ്പിക്കുന്നുണ്ട്. നിപ്പാ വൈറസിനെ കേരളത്തിൽ നിന്നോടിച്ചത് ഇദ്ദേഹമാണെന്നു വരെ അവകാശവാദമുന്നയിച്ചിരുന്നു ഈ ധ്യാന തട്ടിപ്പുകാരൻ!
കേരള സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന നിയമം പാസ്റ്റാക്കണമെന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കേരളാ യുക്തിവാദി സംഘത്തിന്റെയും ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം നടപ്പിലാക്കാനുള്ള ആർജ്ജവം കാണിച്ചില്ലെങ്കിൽ ഇത്തരം നായ്ക്കൻപറമ്പന്മാർ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും വരെ ഭീഷണിയായി മാറും.മത നേതാക്കന്മാരിലൂടെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം നിയമം മൂലം നിരോധിക്കുക! സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് വില കല്പിക്കുക. കോടതി വിധിയെപ്പോലും സംശയിക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെ ധർമ്മസങ്കടം കണക്കിലെടുത്ത് , ഉചിതമായ നടപടി ഉടനെ സ്വീകരിക്കുക.

സി. അഭയയെ ഒരു വിശുദ്ധയായി കാണാൻ ചില കന്യാസ്ത്രീകളും വിശ്വാസികളിൽ നിന്ന് തന്നെ ഒരു വിഭാഗവും ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. അവർ പരസ്യമായി പ്രകടിപ്പിക്കുകയും. സഭയോടുള്ള പ്രതിഷേധമെന്നോണം വിശുദ്ധയായി പ്രഖ്യാപിക്കുകയും കലണ്ടർ ഇറക്കുകയും വരെ ചെയ്തു. അഭയ കലണ്ടർ വൻ തോതിലാണ് വിശ്വാസികൾക്കിടയിൽ വിറ്റഴിഞ്ഞത്. ഇതെല്ലം ഫാദർ നായ്കം പറമ്പിൽ അടങ്ങുന്ന പുരോഹിതവർഗ്ഗത്തിന് ഭാവിയിൽ വളരെ അധികം ദോഷം ചെയ്യുമെന്നതിനാൽ അത് ഒരിക്കലും അംഗീകരിക്കാതിരിക്കാനുള്ള കൂർമ്മബുദ്ധിയാണ് അഭയയെ പരപുരുഷന്മാർ മഠത്തിലെത്തുന്നതിന് മുൻപേ പീഡിപ്പിച്ചിരുന്നെന്നുള്ള ഇയാളുടെ ആരോപണവും സിസ്റ്റർ അഭയ സ്വർഗ്ഗത്തിലേക്കുള്ള വിസ കിട്ടാതെ ശുദ്ധീകരണ സ്ഥലത്താണെന്നുള്ള ഇയാളുടെ സാക്ഷ്യപ്പെടുത്തലും

(കടപ്പാട് )