നിരപരാധികളായ പെൺകുട്ടികളുടെ മാനം പിച്ചിചീന്തുന്നതുകൊണ്ടു ളോഹ ഉപേക്ഷിച്ച മുൻവൈദികൻ തുറന്നെഴുതുന്നു

0
390

“കോണ്‍വെന്റുകളും കന്യാസ്ത്രീ മഠങ്ങളും വ്യഭിചാരശാലകളും കൂടിക്കൊടുപ്പ് കേന്ദ്രങ്ങളായും മാറ്റിയിരിക്കുകയാണ്. ഈ മഠങ്ങളിൽ എല്ലാം തന്നെ രാത്രികാലങ്ങളിൽ ക്രിസ്തീയ പുരോഹിതർ കന്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ദൈവസ്നേഹം എന്നത് വെറും അവരുടെ കാപട്യം മാത്രം ആയിരിക്കുന്നു. പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം നല്‍കി വശത്താക്കുന്നവരും അനാഥരായ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും സഭയിൽ നിരവധിയാണ്. അനേകം പുരോഹിതര്‍ ‍വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു.”

വൈദിക-സംന്യാസ ജീവിതത്തെക്കുറിച്ചു മുന്‍ വൈദികൻ തുറന്നെഴുതുകയാണ്. 24 വര്‍ഷം വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തിച്ച കറുകുറ്റി കരയാംപറമ്പ് കാളാപറമ്പില്‍ കെ.പി. ഷിബുവിന്‍റെ ആത്മകഥാ രചനയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.13 വര്‍ഷം വൈദികാര്‍ത്ഥിയായും 11 വര്‍ഷം വൈദികനായും പ്രവര്‍ത്തിച്ച ഷിബു കഴിഞ്ഞ 2010 മാര്‍ച്ചിലാണ് സഭ വിട്ടത്. ‘ഒരു വൈദികന്‍റെ ഹൃദയമിതാ….’ എന്ന ഗ്രന്ഥത്തില്‍ സഭാധികാരികളുടെയും വൈദികരുടെയും വികൃതമായ മുഖം പുറത്തു കൊണ്ടുവരികയാണ് അദ്ദേഹം.

പുരോഹിതരും കന്യാസ്ത്രീകളും തങ്ങളുടെ ബ്രഹ്മചര്യം കാറ്റില്‍ പറത്തിയതായും കന്യാസ്ത്രീകളും അനാഥരായ സ്ത്രീകളും വിധവകളും കുട്ടികളും സഭയില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായും ഷിബു പറയുന്നു. സ്വയംഭോഗം, സ്വവര്‍ഗഭോഗം, നീലച്ചിത്രങ്ങള്‍ എന്നിവ സംന്യാസാലയങ്ങളുടെ ഭാഗമായി മാറിയെന്നും തുറന്നു പറയുന്നു. അധികാരാസക്തിയും ധനാസക്തിയുമാണ് വൈദികരില്‍ നല്ലൊരു വിഭാഗത്തെ നയിക്കുന്നത്. തങ്ങളുടെ ലക്ഷ്യം നേടാന്‍ ഏത് കുത്സിത മാര്‍ഗവും വൈദികര്‍ സ്വീകരിക്കുമെന്ന് സ്വന്തം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഷിബു വിശദീകരിക്കുന്നു.

വൈദികരുടെ കുമ്പസാരം കേട്ടതില്‍ നിന്ന് 60 ശതമാനം പേരും ലൈംഗികാനുഭവം ഉള്ളവരാണ്. മിക്ക ബ്രഹ്മചാരികളും സ്വയംഭോഗികളാണ്. സംന്യാസിനികള്‍, വിധവകള്‍, സൊസൈറ്റി ലേഡികള്‍, ഭക്തസ്ത്രീകള്‍ എന്നിവരെയാണ് വൈദികര്‍ തരംപോലെ ലൈംഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം നല്‍കി വശത്താക്കുന്നവരും അനാഥരായ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട് എന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. വൈദികാര്‍ത്ഥികള്‍ പ്രണയിക്കുന്നതും കൊച്ചുകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമൊക്കെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഷിബു വിവരിക്കുന്നു.

മദ്യപിച്ച് ബഹളം വെക്കുന്ന വൈദികാര്‍ത്ഥികളെപ്പോലും ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്.വൈദിക രൂപീകരണകാലത്തെ പോരായ്മകളും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗഭോഗികള്‍ക്ക് യഥേഷ്ടം ഇടപഴകാനുള്ള അവസരം മൈനര്‍ സെമിനാരി മുതല്‍ ലഭിക്കുന്നുണ്ട്.ബാച്ച് തിരിഞ്ഞുള്ള ഗുണ്ടായിസവും റാഗിങ്ങും സെമിനാരികളില്‍ പതിവാണ്. അനുസരണവ്രതത്തിന്‍റെ പേരില്‍ വൈദിക വിദ്യാര്‍ത്ഥികളെ അടിമകളാക്കി മാറ്റാന്‍ ശ്രമിക്കുന്നവരുണ്ട്. ദാരിദ്ര്യം വ്രതമാക്കിയ വൈദികരാകട്ടെ സുഭിക്ഷമായി ഭക്ഷിച്ച് കഴിയുന്നു. വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു കീഴിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ അഴിമതിയെക്കുറിച്ചും ധ്യാന ഗുരുക്കന്മാരുടെ സുഖജീവിതത്തെക്കുറിച്ചുമൊക്കെ അവിടെ സേവനം ചെയ്ത ഷിബു വിവരിക്കുന്നു.

പുരോഹിതരുടെ ഇടയിലുള്ള ലൈംഗികവൈകൃതങ്ങളും കാമാന്ധതയും അധികാര വടംവലികളും ക്രമാതീതമായി നടമാടുന്നുവെന്നു അദ്ദേഹം ‍വെളിപ്പെടുത്തുന്നു. കൂടാതെ അധികാരവടംവലിയും പണത്തിനോടുള്ള അമിതാഗ്രഹവും പുരോഹിതരെ സൂത്രശാലികളും, അഴിമതിക്കാരും മനുഷ്യരെ കഴുത്തറക്കുന്നവരുമായ ഒരു വര്‍ഗ്ഗവും ആക്കി. സ്വവര്‍ഗരതിയും നീലചിത്രങ്ങള്‍ കാണുകയും പതിവാണെന്നും അറുപതു ശതമാനം പുരോഹിതരുടെ ഇടയിലും ലൈംഗികത സാധാരണമാണെന്നാണ് അദ്ദേഹം പറയുന്നത്.

പാവങ്ങളോട് സ്നേഹവും സഹാനുഭൂതിയും കൊടുക്കുന്നതിനു പകരം ദൈവസന്ദേശകരായ പുരോഹിതര്‍ ദാരിദ്ര്യം മുതലാക്കി നിസ്സഹായരായ സ്ത്രീകളെയും അനാഥ കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന കരളലിയിക്കുന്ന കഥകളും ഹൃദയവേദനയോടെ അദ്ദേഹം വിവരിക്കുന്നു. പോരാഞ്ഞു ഇവരുടെ അമിത കാമാവേശം തീര്‍ക്കുവാന്‍ വൈദിക വിദ്യാര്‍ഥികളെയും ദുര്‍വിനിയോഗം ചെയ്യുന്നു.
ഇദ്ദേഹത്തിന്‍റെ പൂനായിലുള്ള ആദ്യകാലസെമിനാരി ജീവിതത്തില്‍ മുതിര്‍‍ന്ന വൈദിക വിദ്യാര്‍‍ഥികളുടെ ലൈംഗികപീഡനം അസഹ്യമായിരുന്നുവെന്നും ആത്മകഥയില്‍ ‍തുറന്നടിക്കുന്നു. സെമിനാരിയില്‍ സ്വവര്‍‍ഗരതികള്‍ അനയിന്ത്രിതമായിരുന്നു. പീഡിതരാകുന്നവര്‍ ശാന്തമായി എല്ലാം സഹിക്കണമായിരുന്നു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ‍പങ്കാളികളില്‍ ‍രണ്ടുപേരെയും കുറ്റക്കാരാക്കും. പീഡിതനാകുന്നവനും ശിക്ഷ കിട്ടുകയും മറ്റുള്ളവര്‍ ‍കാണ്മാന്‍ പ്രധാനകവാടത്തില്‍ നിറുത്തി അപമാനിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ കാമാവേശത്തിനു മിക്കകുട്ടികളും കീഴ്പ്പെടുകയായിരുന്നു പതിവ്.

പള്ളികാര്യങ്ങളില്‍ ‍വൈദികരെ സഹായിക്കുവാന്‍ ‍പോവുന്ന സമയം സാധാരണ വൈദികവിദ്യാര്‍‍ഥികള്‍ മുതിര്‍‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം സൈക്കിളില്‍ പുറകിലിരുന്നു സവാരിചെയ്യുകയായിരുന്നുപതിവ്. പുറകില്‍ ഇരിക്കുന്ന പിള്ളേരോട് മുതിര്‍‍ന്നവര്‍ അരയില്‍ ‍മുറുകെ പിടിക്കണമെന്ന്പറയും. ഇതു മനപൂര്‍‍വ്വം മുതിര്‍ന്നവരുടെ ലൈംഗിക ഉദ്ദേശങ്ങള്‍‍ക്കായിരുന്നുവെന്നു വ്യക്തമായിരുന്നു. ചില സമയങ്ങളില്‍ മുതിര്‍‍ന്ന വിദ്യാര്‍‍ഥികള്‍ വൈദികരായിചമഞ്ഞു കുമ്പസാരകൂട്ടില്‍ ഇരുന്നു പാപം കേള്‍ക്കുവാന്‍ എട്ടുംപൊട്ടും അറിയാത്ത പ്രായത്തിലുള്ള പുതിയതായി വരുന്ന ആശ്രമവാസികളെ പറ്റിക്കുമായിരുന്നു. അനേകം പുരോഹിതര്‍ ‍വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു.വിശ്വാസികളില്‍നിന്നു മനസാക്ഷിയില്ലാതെ സ്വന്തംആവശ്യത്തിനു സംഭാവനമേടിച്ചു പുരോഹിതര്‍ പോക്കറ്റില്‍ ഇടുകയായിരുന്നു പതിവെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍‍സികള്‍ പള്ളിസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യണമെന്നാണ് ഈ തുറന്നപുസ്തകത്തിലൂടെ ഷിബു ആവശ്യപ്പെട്ടിരിക്കുന്നത്.പുസ്തകം എഴുതിയതിനെ തുടര്‍ന്ന് തനിക്ക് അജ്ഞാത ഭീഷണികള്‍ ലഭിച്ചതായി ഷിബു പറയുന്നു. എന്നിരുന്നാലും സത്യം വിളിച്ചു പറയും എന്നാ നിലപാടിൽ തന്നെയാണ് അദ്ദേഹം