അച്ഛന്‍ മകന്റെ പല്ല് പറിച്ചത് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് – വീഡിയോ പുറത്ത് !

0
813

01

ഇമ്മാതിരി ഒരു അച്ഛനെ കിട്ടാന്‍ പുണ്യം ചെയ്യേണ്ടി വരും. കാരണം അദ്ദേഹം തന്റെ മകന്റെ പല്ല് പറിക്കാനായി ഒരു ഹെലിക്കോപ്റ്റര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കേട്ടിട്ട് വാ തുറന്നു പോയോ ? വാര്‍ത്ത‍ സത്യമാണ്, ഭീമന്‍ ഹെലിക്കോപ്റ്റര്‍ അല്ലെന്നു മാത്രം. മറിച്ച് കുട്ടികള്‍ കളിക്കാനായി ഉപയോഗിക്കുന്ന റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ ഹെലിക്കോപ്റ്റര്‍ ആണ് ആ അച്ഛന്‍ മകന്റെ പല്ല് പറിക്കാനായി ഉപയോഗിച്ചത്.

കൈ കൊണ്ട് പല്ല് പറിക്കുക എന്നതും അല്ലെങ്കില്‍ ഒരു ഡെന്‍ടിസ്റ്റിന്റെ അടുത്ത് മക്കളെയും കൊണ്ട് പോവുക എന്നതും ഏതൊരു അച്ഛനും വിഷമകരമായി മാറുന്ന ഈ കാലത്ത് ഇങ്ങനെ ഒരു പല്ല് പറിക്കല്‍ പരിപാടി പരീക്ഷിച്ചു നോക്കാവുന്നത് തന്നെയാണ്. മാല്‍കം സ്വാന്‍ എന്ന ഐറിഷ് അച്ഛനാണ് മകന്‍ ആദമിന്റെ പല്ല് കൂളായി പറിച്ചു കളഞ്ഞത്.

ഇനി പല്ല് പറിച്ചു കളഞ്ഞത് എങ്ങിനെ ആണെന്നറിയേണ്ടേ ? ഇളകിയ പല്ലില്‍ ഒരു നൂല്‍ ഉപയോഗിച്ച് കെട്ടി ആ നൂലിന്റെ മറ്റേ അറ്റം ഹെലിക്കോപ്റ്ററില്‍ കെട്ടി ഹെലിക്കോപ്റ്ററിനെ അതിവേഗം മേല്‍പ്പോട്ടു പറത്തുകയാണ് കക്ഷി ചെയ്തത്. അതോടെ പല്ല് പോയ വഴി കണ്ടില്ല. പറിക്കുന്നതിന് മുന്‍പും ശേഷവും മകന്റെ ആഹ്ലാദം കണ്ടാല്‍ അച്ഛനെ വെല്ലുന്ന മകനെന്നു നിങ്ങള്‍ മനസ്സില്‍ പറയും.

ഇനി ഇത് കണ്ടിട്ട് നമ്മുടെ നാട്ടില്‍ ഏതെങ്കിലും അച്ഛന്‍ തന്റെ പുത്രന്റെ പല്ല് വല്ല ഓട്ടോയിലും കെട്ടി വലിക്കാതിരുന്നാല്‍ മതിയായിരുന്നു.